ചെർപ്പുളശേരിയിൽ കോൺഗ്രസ് നേതൃ – ജനപ്രതിനിധി യോഗം

ചെർപ്പുളശേരി: ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, ഡി.സി.സി മെമ്പർമാർ ,പോഷക സംഘടന ജില്ല ഭാരവാഹികൾ, ബ്ലോക്ക് / നിയോജക മണ്ഡലം പ്രസിഡന്റുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, കോൺഗ്രസ് നഗരസഭ അദ്ധ്യക്ഷ, കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ ,സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ഡയറക്ടർമാർ […]

ഹോസ്റ്റൽ പൂട്ടി: പെരിന്തൽമണ്ണ പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ രാത്രിയിൽ കിടക്കുന്നത് കോളേജ് വരാന്തയിൽ

  പെരിന്തൽമണ്ണ: ഗവ: പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം അടച്ചു പൂട്ടി. 60 പേർക്ക് താമസ സൗകര്യമുള്ള ഹോസ്റ്റലാന്ന് വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ ശോച്യാവസ്ഥയിലായത്. പൊട്ടിപ്പൊളിഞ്ഞ തറയും പൈപ്പുകളുടെയും അറ്റകുറ്റപ്പണി തീർക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പളിന് പരാതി നൽകിയിട്ടും […]

പെരിന്തൽമണ്ണ ആദിവാസി ഹോസ്റ്റലിലെ പകുതിയോളം കുട്ടികൾക്ക് പനി ; നിരവധി പേർ ചികിത്സയിൽ

പെരിന്തൽമണ്ണ: ആദിവാസി കുട്ടികൾക്കായി പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സായി സ്നേഹതീരം ഹോസ്റ്റലിലെ അന്തേവാസികളായ 28 കുട്ടികൾക്ക് പനി. ഡെങ്കിപ്പനി ബാധിച്ച 14 വയസുകാരനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികൾക്ക് ഡെങ്കിപ്പനി സംശയിച്ച് ചികിത്സ നൽകുന്നുണ്ട്. 25 ആൺകുട്ടികൾക്കും മൂന്ന് പെണ്കുട്ടികൾക്കുമാണ് പനി […]

പുത്തനാൽക്കൽ ഭഗവതിയുടെ പ്രതിഷ്ഠാദിനത്തിൽ രോഗികൾക്ക് ഉച്ചഭക്ഷണം

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ജൂലൈ 5 ബുധനാഴ്ച ഉച്ചക്ക് ചെർപ്പുളശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കും ജീവനക്കാർക്കും ഉച്ചഭക്ഷണം (പ്രസാദ ഊട്ട്) നൽകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു .

ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ നിന്ന് സ്വര്‍ണ്ണാഭരണം കളഞ്ഞുകിട്ടി

ചെര്‍പ്പുളശ്ശേരി : ചെര്‍പ്പുളശ്ശേരി പോലീസില്‍ കുറച്ച് സ്വര്‍ണ്ണാഭരണം കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും തെളിവ് സഹിതം ഉടമസ്ഥര്‍ എത്തിയാല്‍ നല്‍കുമെന്നും എസ്‌ഐ അറിയിച്ചു. ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സത്യന് സ്വര്‍ണ്ണാഭരണം ലഭിക്കുകയായിരുന്നു. സത്യന്‍ ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ മുഖേന […]

ചെർപ്പുളശേരിയിൽ എൽ.ഡി.എഫ് മദ്യനയത്തിൽ പ്രതിഷേധം

ചെർപ്പുളശേരി: എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം പ്രാബല്യത്തിൽ വന്ന ജൂലൈ 1 ‘വഞ്ചന ദിനം’ ആയി വെൽഫയർ പാർട്ടി ആചരിച്ചു. പ്രതിഷേധ സംഗമവും മദ്യനയം കത്തിക്കുകയും ചെയ്തു. മദ്യനയം ജനവിരുദ്ധവും മദ്യലോബികളെ സഹായിക്കുന്നതുമാണെന്ന് സംഗമം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മദ്യപുഴയാക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് […]

കർഷകർക്ക് ആശ്വാസമായി കട്ടുപ്പാറ ജലസേചന പദ്ധതിയിൽ പുതിയ പമ്പ് സെറ്റുകൾ സ്ഥാപിച്ചു

പെരിന്തൽമണ്ണ: ഒരു പതിറ്റാണ്ടു കാലത്തെ ആവശ്യത്തിനൊടുവിൽ പുലാമന്തോൾ കട്ടുപ്പാറ ഇട്ടക്കടവ് ചെറുകിട ജലസേചന പദ്ധതി പമ്പ് ഹൗസിൽ പുതിയ പമ്പുസെറ്റുകൾ സ്ഥാപിച്ചു . ഇത് സമീപത്തെ പാലൂർ പാടശേഖരത്തിൽ വെള്ളമെത്താതെ നട്ടം തിരിയുന്ന കർഷകർക്ക് വലിയ ആശ്വാസമാണ്. വർഷങ്ങളായി പമ്പ് ഹൗസിൽ […]

വല്ലപ്പുഴയിൽ നാളെ ഹർത്താൽ

വല്ലപ്പുഴയിൽ cpm പ്രവർത്തകന് വെട്ടേറ്റു .അബ്ദുൾ റഷീദ് എന്ന യുവാവിനാണ് വെട്ടേറ്റത്. ആക്രമത്തിന് പിന്നിൽ SDPI ആണെന്ന് CPM ലോക്കൽ സെകട്ടറി അബ്ദുൾ നാസർ. വല്ലപ്പുഴ ഗ്രാമപഞ്ചായത്തിൽ CPM നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ […]

ഡോക്ടർസ് ദിനത്തിൽ ഡോക്ടർ പി ടി ഹമീദിന് ചെർപ്പുളശ്ശേരിയുടെ ആദരം

ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി സാംസ്കാരിക നിലയത്തിന്റ നേതൃത്വത്തിൽ ആർദ്രം പാലിയേറ്റിവ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർ പി ടി ഹമീദിനെ ആദരിച്ചു .കേന്ദ്രം ചെയർമാൻ പി വി ഹംസ അധ്യക്ഷത വഹിച്ച യോഗം ചെർപ്പുളശ്ശേരി സി ഐ ദീപക് കുമാർ ഉദ്ഘാടനം നിർവഹിക്കുകയും […]

വിള ഇൻഷുർ പദ്ധതിക്ക് ചളവറയിൽ തുടക്കമായി

കർഷകരുടെ മുഴുവൻ വിളകളും ഇൻഷുർ ചെയ്യുന്ന വിള ഇൻഷുർ പദ്ധതിക്ക് ചളവറയിൽ തുടക്കമായി .ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ PK സുധാകരൻ ഉദ്ഘാടനം ചെയതു. പാലാട്ടുപടി പാടശേഖരത്തിലെ മുഴുവൻ കൃഷിയുടെയും ഇൻഷുറൻസ് പോളിസി തുക പാടശേഖര സമിതി പ്രസി […]