എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി കാല്‍നട പ്രചരണജാഥ

ചെര്‍പ്പുളശ്ശേരി : നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഡിസംബര്‍ 29ന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡിസംബര്‍ 23 വ്യാഴാഴ്ച കേരളത്തിലുടനീളം എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ […]

സഹകാരി കണ്‍വെന്‍ഷന്‍..ഉമ്മര്‍ ഉദ്ഘാടനം ചെയ്തു

ചെര്‍പ്പുളശ്ശേരി: സഹകരണ സംരക്ഷണ യഞജത്തിന്റെ ഭാഗമായി ചെര്‍പ്പുളശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സഹകരണ കണ്‍വെണ്‍ഷന്‍ മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട് പിഎ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് യുകെ മുഹമ്മദ് അധ്യക്ഷനായി. ഡയറക്ടര്‍മാരായ അഡ്വ: പി […]

കുലുക്കല്ലൂർ സ്‌കൂളിന് മുന്നിലെ ഹമ്പ് അപകടകെണിയൊരുക്കി

കുലുക്കല്ലൂര്‍ : കുലുക്കല്ലൂര്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കുലുക്കല്ലൂര്‍ എ.യു.പി.സ്കൂളിന് മുന്നിലുള്ള ഹമ്പ് അശാസ്ത്രീയ രീതിയിലുള്ളതാണെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു . കുലുക്കല്ലൂര്‍ റെയില്‍വെ ഗെയ്റ്റിന് അടുത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഗൈറ്റിനിരുവശവും രണ്ട് ഹമ്പുകളുണ്ട്.റെയില്‍വെ മുതല്‍ വാഹനങ്ങളുടെ വേഗത കുറച്ചേ ഓടിക്കാന്‍ […]

ആര്‍എസ്എസ്സില്‍ നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐ യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം 15ന്

ചെര്‍പ്പുളശ്ശേരി: ഡിവൈഎഫ്‌ഐ തൂതമേഖലാ സമ്മേളന പൊതജയോഗവും, ആര്‍എസ്എസ്സില്‍ നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും ഡിസംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് തൂതയില്‍. സിപിഐഎം പാലക്കാട് ജില്ലാസെക്രട്ടേറിയേറ്റ് അംഗം പികെ ശശി എംഎല്‍എ, സിപിഐഎം മലപ്പുറം ജില്ലാസെക്രട്ടേറിയേറ്റ് അംഗം വി […]

അയ്യപ്പൻ കാവിൽ വി ജി ദീപേഷും ,കെ സേതുമാധവനും ട്രസ്റ്റി അംഗങ്ങൾ

ചെർപ്പുളശ്ശേരി  അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി ബോർഡ് അംഗങ്ങളായി വി.ജി. ദീപേഷ്, വാഴക്കുന്നത്ത്, ചെർപ്പുളശ്ശേരി ,കെ.സേതുമാധവൻ, ഐശ്യര്യ,ചെർപ്പുളശ്ശേരി .എന്നിവരെ നിയമിച്ചു രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു .

ഐഡിയല്‍കോളേജിലെ അനധികൃത ഫീസ് വര്‍ധനവ് പിന്‍വലിക്കുക; എസ്എഫ്‌ഐ

ചെര്‍പ്പുളശ്ശേരി: ഐഡിയല്‍കോളേജിലെ അനധികൃത ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ ഐഡിയല്‍കോളേജ് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എകെജി മന്ദിരത്തില്‍ നടന്ന സമ്മേളനം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷാഫി അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ആഷിഖ് […]

ഉമ്മൻ‌ചാണ്ടി തങ്ങളെ വഞ്ചിച്ചതായി കോഴി ഫാം ഉടമകൾ

ചെര്‍പ്പുളശ്ശേരി: മുൻ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടി തങ്ങളെ വഞ്ചിച്ചതായി കോഴി ഫാം ഉടമകൾ ആരോപിച്ചു .കർഷകരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി എന്നുപറഞ്ഞു കടലാസ്സ് തന്നെങ്കിലും പിന്നീട് അന്വേഷിച്ചപ്പോൾ അത് പാഴ് വാക്കാണെന്നു മനസ്സിലായതായും കോഴി ഫാം ഉടമകൾ പറഞ്ഞു . പാലക്കാട് ജില്ലയില്‍ […]

മലപ്പുറം കളക്ട്രേറ്റിൽ നടത്താനിരുന്ന പത്രസമ്മേളനം മാറ്റി

ഹരിത കേരളം പരിപാടിയുടെ പ്രചരണാർത്ഥം ജില്ലാ കളക്ടർ വിളിച്ച പത്രസമ്മേളനം മാറ്റിവച്ചു .എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചിട്ടുണ്ട് .വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവുധിയാണ് .തേഞ്ഞിപ്പാലത്തു നടക്കുന്ന സ്കൂൾ കായികമേളയുടെ സമാപനത്തിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ പങ്കെടുക്കാനിടയില്ല .എന്നാൽ മത്സരങ്ങൾ നടക്കും .

കേന്ദ്ര നയത്തിനെതിരെ കൊണ്ഗ്രെസ്സ് വിവിധ കേന്ദ്രങ്ങളിൽ പിക്കറ്റിംഗ് നടത്തി

ചെർപ്പുളശ്ശേരി ; സഹകരണ മേഖലയോടുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചു കൊണ്ഗ്രെസ്സ് മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുമ്പിൽ പിക്കറ്റിങ് നടത്തി .ചെർപ്പുളശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പിക്കറ്റിങ് ബ്ളോക് കൊണ്ഗ്രെസ്സ് പ്രസിഡണ്ട് പി പി വിനോദ്‌കുമാർ ഉദ്‌ഘാടനം ചെയ്തു […]

മമ്മിക്കുട്ടി അനുസ്മരണം ..

ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ എം മമ്മിക്കുട്ടി അനുസ്മരണം കാറല്‍മണ്ണ മമ്മിക്കുട്ടി സ്മാരക ഹാളില്‍ നടന്നു. അനുസ്മരണ യോഗം സിപിഐഎം ഏരിയാകമ്മിറ്റി അംഗം കെകെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി അംഗം പിഎം വാസുദേവന്‍ അധ്യക്ഷതവഹിച്ചു. ഏരിയാ കമ്മിറ്റി […]