ബൈത്തുറഹ്മ സമർപ്പണവും ജില്ലാ മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും നാളെനടക്കും

ഖത്തർ കെ എം സി സി ഷൊർണ്ണൂർ മണ്ഡലം കമ്മിറ്റി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ സമർപ്പണവും ജില്ലാ മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും നാളെ വൈകുന്നേരം 6 ന് പേങ്ങാട്ടിരി ഇ അഹമ്മദ് നഗറിൽ നടക്കും .പാണക്കാട് സയ്യിദ് നാസർ […]

പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കൽ; അങ്ങാടിപ്പുറത്ത് ലോഡ്ജിനും വീടുകൾക്കും നോട്ടീസ്

പെരിന്തൽമണ്ണ: പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയതിന് അങ്ങാടിപ്പുറത്ത് ലോഡ്ജിനും വീടുകൾക്കും ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. റെയിൽവേ ഗേറ്റ് പതിനാലാം വാർഡിലെ 3 വീടുകൾക്കും ലോഡ്ജിനുമാണ് പൊതുജന ആരോഗ്യ നിയമപ്രകാരം ചൊവ്വാഴ്ച നോട്ടീസ് നൽകിയത്. അപാകത പരിഹരിക്കാൻ നൽകിയ സമയം ലംഘിച്ചാൽ പിഴയും […]

പന്തിഭോജന വാർഷികാഘോഷങ്ങൾക്കായി പെരിന്തൽമണ്ണയിൽ വിപുലമായ ഒരുക്കങ്ങൾ

പെരിന്തൽമണ്ണ: താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം ഇല്ലാത്ത കാലത്ത് അത് അവർക്കായി തുറന്നുകൊടുത്തതിന്റെ ഓർമക്കായി സംഘടിപ്പിക്കുന്ന പന്തിഭോജന വാർഷികാഘോഷങ്ങൾക്കായി പെരിന്തൽമണ്ണയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. ചെറുകാട് ട്രസ്റ്റ് എരവിമംഗലം പാലൊളി മനയിൽ നടക്കുന്ന പന്തിഭോജനം നൂറാം വാർഷികാഘോഷ പരിപാടികളുടെ സ്വാഗത സംഘം […]

നാടെങ്ങും ഹാജി കെ.മമ്മദ് ഫൈസി അനുസ്മരണം

  പെരിന്തൽമണ്ണ: സമസ്ത നേതാവും പണ്ഡിതനും മത- സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഹാജി.കെ. മമ്മദ് ഫൈസിയുടെ നിര്യാണത്തിൽ നാടെങ്ങും അസ്മരണ പരിപാടികൾ നടന്നു മമ്മദ് ഫൈസി ദീർഘകാലം കാര്യദർശിയായി സേവനമനുഷ്ഠിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടന്ന അനുസ്മരണ പരിപാടി […]

പഞ്ചായത്തിൽ നിന്നും ഫണ്ട് പാസാകാൻ വൈകി ; സുഹൃത്തുക്കളിൽ നിന്നും പിരിവെടുത്ത് റോഡിലെ കുഴികളടച്ച് മാതൃകയായി ആലിപ്പറമ്പ് പഞ്ചായത്ത് അംഗം

പെരിന്തൽമണ്ണ: മഴയിൽ കുണ്ടും കുഴിയുകളുമായി ശോചനീയാവസ്ഥയിലായ റോഡ് പഞ്ചായത്ത് അംഗം ഒറ്റക്ക് നന്നാക്കി. കാൽനട പോലും ദുഷ്ക്കരമായ ആലിപ്പറമ്പ് പഞ്ചായത്തിലെ പതിനേഴാം വാർഡ് പാറലിലെ രണ്ടര കിലോമീറ്റർ വരുന്ന റോഡാണ് കുഴികളടച്ച് നന്നാക്കിയത്. വാർഡ് അംഗം വി.കെ നാസറാണ് മാതൃക കാണിച്ച […]

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ചെർപ്പുളശേരിയിൽ നടുറോഡിൽ വാഴനട്ടു പ്രതിഷേധം

  ചെർപ്പുളശേരി: നഗരസഭയിലെ മുപ്പത്തിരണ്ടാം വാർഡിൽ തൂത – പന്നിയങ്കുർശി റോഡ് തകർന്ന് മാസങ്ങളായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത വാർഡ് കൗൺസിലറുടെ നടപടിയിൽ പ്രതിഷേധിച്ചും റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും സി.പി.ഐ (എം) ചങ്ങമ്പുഴ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടുറോഡിൽ വാഴനട്ടു പ്രതിഷേധിച്ചു. […]

നാളെ ചെർപ്പുളശ്ശേരിയിലെ ആധാരം എഴൂത്ത് ഓഫീസുകൾക്ക് അവധി

ചെർപ്പുളശ്ശേരിയിലെ മുതിർന്ന ആധാരം എഴുത്തുകാരനും ആധാരം എഴുത്ത് അസോസിയേഷൻ ചെർപ്പളശ്ശേരി യൂണിറ്റ് പ്രസിഡന്റും ആയ ശ്രീ. കല്ലുംപുറത്ത് ചാമിയുടെ നിര്യാണത്തിൽ അനുശോചിച്ച് 10/7/17 തിങ്കളാഴ്ച ചെർപ്പുളശ്ശേരിയിലെ ആധാരം എഴൂത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുന്നതാണ്

ചളവറയിൽ രണ്ടര വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടികൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ചു

ചളവറയിൽ രണ്ടര വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടികൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ചു. കളത്തുംപടി സക്കീർ ഹുസൈൻ – ഹമീദ ദമ്പതികളുടെ കുട്ടിയാണ് തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ചത് .ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം

ശിവം ;ബ്രോഷര്‍ പ്രകാശനം നടന്നു

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ശിവന്‍ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ബ്രോഷര്‍ പ്രകാശനം ചെയ്തു. പരിപാടി പി കെ ശശി എംഎല്‍എ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചവാദ്യ-മദ്ദളാചാര്യന്‍ തൃക്കൂര്‍ രാജന്‍ മാരാര്‍ക്ക് ബ്രോഷര്‍ നല്‍കികൊണ്ട് അയ്യപ്പന്‍കാവ് തന്ത്രി അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാട് […]

കമലാദേവി ടീച്ചർ അനുസ്മരണം

അടക്കാപുത്തൂർ ശബരി പി. ടി. ബി. സ്മാരക ഹൈസ്ക്കൂളിലെ പ്രധാനാധ്യാപികയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്ന ശ്രീമതി എം. കമലാദേവി ടീച്ചറുടെ അനുസ്മരണം നടത്തി. ശ്രീ. ഇ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് വെളളിനേഴി പഞ്ചായത്ത് മെമ്പർ ശ്രീ കെ. ടി […]