സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തങ്ജം സിങിനും അനുമോള്‍ തമ്പിക്കും ട്രിപ്പിള്‍ സ്വര്‍ണ്ണം

പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന്റെ തങ്ജം സിങിനും അനുമോള്‍ തമ്പിക്കും  ട്രിപ്പിള്‍ സ്വര്‍ണ്ണം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മണിപ്പൂര്‍ സ്വദേശിയായ തങ്ജം സിങ് സ്വര്‍ണ്ണം നേടിയത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് . നേരത്തെ […]

സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സായുധ ഡ്രോണുകള്‍ക്കു വേണ്ടി ഇന്ത്യ മുന്നോട്ട് വച്ച അഭ്യര്‍ഥന അമേരിക്കയുടെ പരിഗണനയിലാണെന്ന്് റിപ്പോര്‍ട്ട്. ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേനയിലെ നവീകരണത്തിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഇവ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. […]

തോപ്പുംപടിയില്‍ യുവാവിന്‍റെ കൈവെട്ടി

ഏറണാകുളം: ഏറണാകുളം തോപ്പുംപടിയില്‍ സിനിമ കഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവാവിന്‍റെ കൈവെട്ടി. മദ്യലഹരിയിലായിരുന്ന ഗുണ്ടാസംഘമാണ് റോഡിലൂടെ പോയ യുവാക്കളെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശിക്കാണ് വെട്ടേറ്റത്. വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റ ഇയാള്‍ […]

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.ഐപിസി 354 വകുപ്പ് അനുസരിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. […]

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ ഹരിന്ദ്വാരയില്‍ ഹാജിന്‍ സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഗ്രനേഡ്, തോക്ക്, പാകിസ്ഥാന്‍ കറന്‍സി എന്നിവ കണ്ടെത്തി. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് […]

വെട്ടേറ്റയാള്‍ മരിച്ചെന്നു കരുതി അക്രമി അത്മഹത്യ ചെയ്തു

തൃശൂർ ∙ ചാലക്കുടി പരിയാരത്ത് തൊഴിലാളിക്ക് വെട്ടേറ്റു. വെട്ടേറ്റയാള്‍ മരിച്ചെന്നു കരുതി അക്രമി അത്മഹത്യ ചെയ്തു. പരിയാരത്ത് പറമ്പില്‍ വിശ്വംഭരന് (56) നാണ് വെട്ടേറ്റത്. വെട്ടിയെന്ന് സംശയിക്കുന്ന താഴൂർ സ്വദേശി ആന്റണിയെ (64) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂലിപ്പണിക്കിടെയുള്ള തർക്കമാണു […]

ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

ദില്ലി: ഹൈദരാബാദ് രാജിവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 18,71,187 രൂപയുടെ സ്വര്‍ണം പിടികൂടി.  വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്ധ്യോഗസ്ഥര്‍ സ്വര്‍ണം  പിടികൂടിയത്.  

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലസ്ഥാനത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നായിഡുവിനെ ആന്‍ജിയോഗ്രാഫി പരിശോധനകള്‍ക്ക് വിധേയനാക്കി. അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

സാന്‍ഗ്ലി: മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ 3 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാസ്‌ഗോണ്‍ കവാത്തെ മഹാക്കല്‍ ഹൈവേയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി […]

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു,

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് വാടാനപ്പള്ളി സ്വദേശിക്കെതിരെ യുവതിയുടെ പരാതി. നാട്ടിലും വിദേശത്തും വെച്ച് രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം നടത്താതെ ഉപേക്ഷിച്ചുവെന്നാണാരോപണം. മുപ്പത്തിയാറ്കാരിയായ യുവതിയുമായി വാടനപ്പള്ളി സ്വദേശി കമറുദ്ദീന്‍ പരിചയം സ്ഥാപിച്ചുവെന്നും പിന്നിട് വിവാഹ വാഗ്ദാനം […]