കൂട്ടമാനഭംഗം, ഗൂഢാലോചന; ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധകുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയിരിക്കുന്നത്. അടച്ചിട്ട മുറിയിൽ കോടതി കുറ്റപത്രം പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനകൾക്കു ശേഷം കുറ്റപത്രം ഇന്നു തന്നെ സ്വീകരിച്ചേക്കും. […]

ജിഷ്ണു പ്രണോയിയുടെ മരണം; സിബിഐ അന്വേഷണത്തെ അനുകൂലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ദില്ലി: തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരണപ്പെട്ട കേസ് സിബിഐ ഏറ്റെടുക്കേണ്ടെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. അന്വേഷണത്തെ അനുകൂലിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. അടുത്ത മാസം അഞ്ചിനകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ […]

ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം. പരത്തുംപാറ നടുവിലേപ്പറമ്പില്‍ സ്കറിയയുടെയും റിന്റുവിന്‍റെയും മകള്‍ ഐലിന്‍ ആണ് മരിച്ചത്. ചിങ്ങവനത്തിലുള്ള ബന്ധു വീട്ടിലായിരുന്നു സംഭവം. ഗുളിക കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]

ആന്‍റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമ ന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ചയാണു റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയത്. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാര്‍ത്താവിനിമയ […]

ബി.ജെ.പി നേതാക്കളെ ലക്ഷ്യം വച്ച്‌ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ഇന്ത്യയില്‍

ദില്ലി: മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ-ഇ- മുഹമ്മദ് ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതിനായി മുംബയ് ഭീകരാക്രമണത്തിന്‍റെ ആസൂത്രകനും സംഘടനയുടെ തലവനുമായ മസൂദ് അസറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെയ്ഷെ- ഇ- […]

മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ബന്ധിപ്പിച്ച്‌ പ്രതികരിപ്പിക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് പ്രത്യേക സ്ഥലത്ത് വച്ചാണ്. അവര്‍ക്ക് […]

മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിന് മഞ്ജുവിലുണ്ടായ ഒരു മകളുണ്ട്. ഈ മകള്‍ ദിലീപിനൊപ്പമാണുള്ളത്. അതേ സമയം ഈ മകള്‍ അമ്മയോട് കരഞ്ഞു പറഞ്ഞാല്‍ ദിലീപിനെതിരെ മഞ്ജു […]

ഹാദിയ കേസ്​: അശോക​ന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

ദില്ലി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ പിതാവ്​ അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന്​ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കു​ന്നത്​ അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അശോകന്‍ വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ […]

സൗദി അറേബ്യയില്‍ കനത്ത മഴ: വിമാന സര്‍വീസുകള്‍ റദ്ദാക്കി

ജിദ്ദ: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടാവുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ജിദ്ദ വിമാനത്താവളത്തിലിറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ജിദ്ദയില്‍ […]

പെരിയാര്‍ മലിനീകരണം: പ്രതിയെ കിട്ടി

വാതക പൈപ്പിടാന്‍ വേണ്ടി കുഴി കുത്തിയ ഗെയിലിന് കിട്ടിയത് കാലങ്ങളായി മണ്ണിട്ട് മൂടിയ തൊണ്ടിമുതലുകള്‍. പെരിയാറിനെ കരിയാറാക്കി ഇരുപ്പൂ കൃഷി ചെയ്തിരുന്ന എടയാറ്റുചാലിലെ 400ലേറെ ഏക്കര്‍ കൃഷി ഭൂമിയെ വിഷഭൂമിയാക്കി ഭൂമിക്കടിയിലൂടെ രഹസ്യമായി സ്ഥാപിച്ചിരുന്ന പൈപ്പാണ് ഗെയിലിലിന്റെ ജെസിബി മാന്തിയെടുത്തത്. പെരിയാര്‍ മലിനപ്പെടുന്നത് തടയാന്‍ […]