സ്കോളർഷിപ്പ് കരസ്ഥമാക്കി

ചെര്‍പ്പുളശ്ശേരി:എസ്.സി.ഇ.ആർ.ടി തെരഞ്ഞെടുത്ത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന എന്‍.എം.എം സ്കോളർഷിപ്പിനു ഫെബിനാ ഷെറിന്‍.എം യോഗ്യത നേടി. അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

പെരിന്തല്‍മണ്ണയെ ജില്ലയായി രൂപവത്കരിക്കണം ;മര്‍ച്ചന്റ്സ് അസോസിയേഷന്‍

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ല വിഭജിച്ച്‌ പെരിന്തല്‍മണ്ണ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന് പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. മാനത്തുമംഗലം-ഓരാടംപാലം ബൈപ്പാസ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്നും നഗരസഭയുടെ സമഗ്ര രൂപരേഖയിലുള്ള ടൗണിലെ മേല്‍പ്പാലം നിര്‍ദേശം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് […]

ഒരു കൈക്കുഞ്ഞിന് ഒരു മരവുമായി കാളികാവ് ഗ്യാങ്സ്റ്റാര്‍ ക്ലബ്ബ്

കാളികാവ്: പ്രകൃതിക്ക് കാവലൊരുക്കാന്‍ വേറിട്ട പ്രവര്‍ത്തനവുമായി യുവാക്കള്‍. കാളികാവിലെ ഗ്യാങ്സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരാണ് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനവുമായി രംഗത്ത് വന്നിട്ടുള്ളത്. കാളികാവിലും പരിസരങ്ങളിലും ഒരു കുഞ്ഞ് പിറന്നാല്‍ ഒരു മരം ക്ലബ്ബ് പ്രവര്‍ത്തകര്‍ നടും. പിറവിയെടുക്കുന്ന കുഞ്ഞിന്റെ വീട്ടുമുറ്റത്താണ് തൈനടുക. കുട്ടിക്ക് നല്‍കുന്ന […]

ചെർപ്പുളശേരിയിൽ ഏഴ് ലക്ഷം രൂപയുടെ ധനസഹായം നൽകി പട്ടികജാതി-പിന്നോക്കക്ഷേമ വകുപ്പ്

ചെര്‍പ്പുളശ്ശേരി: പട്ടികജാതി ക്ഷേമസമിതി ചെര്‍പ്പുളശ്ശേരി ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടികജാതി-പിന്നോക്കക്ഷേമ വകുപ്പ് ദുരിതാശ്വാസനിധിയില്‍ നിന്നും പികെഎസ് മുഖേന ലഭ്യമായ ധനസഹായ പരിപാടികളുടെ വിതരണം നടന്നു. ചെര്‍പ്പുളശ്ശേരി അര്‍ബന്‍ബാങ്ക് ഹാളില്‍ നടന്ന പരിപാടി സിപിഐ എം ഏരിയാ സെക്രട്ടറി കെബി സുഭാഷ് ഉദ്ഘാടനം ചെയ്തു. […]

സഹകരണ ബാങ്കുകളിലൂടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ : വിഷുവിന് മുന്‍പ് 72.30 കോടി വിതരണം ചെയ്യും

പാലക്കാട്: ജില്ലയില്‍ സഹകരണ ബാങ്കുകള്‍ വഴി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങി. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍. ചിക്കുട്ടന്‍ എലവഞ്ചേരി സേവന സഹകരണ ബാങ്കിന്റെ പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 230505 പേര്‍ക്കായി 72.30 കോടിയാണ് വിവിധ […]

ഈസ്റ്റര്‍-വിഷു സീസണ്‍ പ്രമാണിച്ച് ചരക്ക് വാഹന സമരംനിര്‍ത്തിവെച്ചു

പാലക്കാട്:മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരംനിര്‍ത്തിവെച്ചു. .ഈസ്റ്റര്‍-വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇന്ന്‍ ഒരു മണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ […]

ഇടുക്കിയെ ലഹരിയിലാഴ്ത്തി തമിഴ്നാട് കഞ്ചാവ് മാഫിയ

കുമളി : ജില്ലയെ ലഹരിയിലാഴ്ത്തി കഞ്ചാവ് മാഫിയ സജീവം. സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് ധാരാളമായി ജില്ലയില്‍ എത്തുന്നു. ഇതിനുപിന്നില്‍ വന്‍ മാഫിയകളാണ്. ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നും റോഡ് – ട്രെയിന്‍ മാര്‍ഗം എത്തുന്ന […]

മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും വിമര്‍ശിച്ച്‌ ഫെയസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെ സസ്പെന്റ് ചെയ്തു. വയനാട് ചെന്നലോട് ഗവ. യുപി സ്കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തിരയോട് ഗവണ്‍മെന്റ് ഹൈസ്കൂള്‍ യുപിഎസ്‌എയുമായ ഷാജു ജോണിനെയാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയെയും […]

കലാഭവന്‍ മണിയുടെ മരണം;അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ

കൊച്ചി: കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമാണെന്ന സൂചനകളുണ്ടെന്ന് ഹൈക്കോടതി. മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ മണിയുടെ ശരീരത്തില്‍ മീഥയില്‍ ആല്‍ക്കഹോളും ഈഥയില്‍ ആല്‍ക്കഹോളും കലര്‍ന്നതായി കണ്ടെത്തി. മരണത്തെക്കുറിച്ച്‌ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കലാഭവന് മണിയുടെ ശരീരത്തില്‍ […]

നവംബര്‍ 28നു അഖിലേന്ത്യാ പ്രതിഷേധദിനം..പ്രതിപക്ഷകക്ഷികള്‍

രാജ്യത്ത് അരാജകത്വം ഉണ്ടാക്കിയ കറന്‍സി പിന്‍വലിക്കലിനെതിരെ പ്രതിപക്ഷകക്ഷികള്‍ നവംബര്‍ 28നു അഖിലേന്ത്യാ പ്രതിഷേധദിനം  ആചരിക്കും. ദിനാചരണം വിജയിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.  ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തെയും സമരരീതി അതത് സംസ്ഥാനകമ്മിറ്റിയ്കു തീരുമാനിക്കാം. ബഹുജനപ്രകടനങ്ങള്‍, […]