സംസ്ഥാനത്ത് റോഡ്‌ അപകടങ്ങളില്‍ ഗണ്യമായ കുറവ്; സര്‍ക്കാരിന്‍റെ നിരന്തരമായ ഇടപെടലിന് ഫലം കണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017ല്‍ സംസ്ഥാ‍നത്ത് റോഡപകടങ്ങളില്‍ കുറവാണുണ്ടായത്. സംസ്ഥാനത്ത് 2016ല്‍ 39420 റോഡപകടങ്ങളുണ്ടായപ്പോൾ 2017ൽ 38462 റോഡപകടങ്ങളെ സംസ്ഥാനത്ത് ഉണ്ടായുള്ളൂ. മൊത്തം മരണസംഖ്യയിലും […]

ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍

ദില്ലി: ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷപക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാ​ദി​യ​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നിനാണ് സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കുന്നത്. ശ​നി​യാ​ഴ്ച് വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ലെ​ത്തി​യ ഹാദിയ […]

മൂടല്‍മഞ്ഞ്: എട്ട് ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കി

ലക്നോ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയതായി വടക്ക്-കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആഗ്ര ഇന്‍റര്‍സിറ്റി, ലക്നോ-ആഗ്ര എക്സ്പ്രസ്, ലക്നോ-അനന്ത് വിഹാര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. ഡിസംബര്‍ ഒന്നും മുതല്‍ ഫെബ്രുവരി 13 വരെ എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് […]

യുവാവിന്‍റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് അഞ്ച് കിലോയുടെ ഇരുമ്പ്

ഭോപ്പാല്‍: ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി യുവാവിന്‍റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോയുടെ ഇരുമ്പ്. 35കാരനായ മധ്യപ്രദേശ് സ്വദേശി മുഹമ്മദ് മക്സുദിന്‍റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ എക്സ്റേ […]

സംവരണം രാജ്യത്തെ നശിപ്പിക്കും: രഘുറാം രാജന്‍

ദില്ലി: തൊഴില്‍ സംവരണം രാജ്യത്തെ നശിപ്പിക്കുമെന്ന് മുന്‍ റസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വിശാലാര്‍ഥത്തിലുള്ള വികസനവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് രാജ്യത്തിന് ആവശ്യം. അതിന് പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴില്‍ സംവരണങ്ങള്‍ പോലുള്ള സുഗമമായ പരിഹാരങ്ങള്‍ തേടുന്നത് ഗുണകരമല്ലെന്ന് രഘുറാം […]

അഴിമതി കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശം: അരവിന്ദ് കെജ്രിവാള്‍

ദില്ലി: അഴിമതി കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശമാണെന്ന് അരവിന്ദ് കെജ്രിവാള്‍. ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഗതി വരുമെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ രാംലീല മൈതാനത്ത് ചേര്‍ന്ന യോഗത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. വ്യാപം, റാഫേല്‍ […]

ബ​ലാ​ത്സം​ഗ​ശ്ര​മത്തിന്നിടെ വ​യോ​ധി​ക​യെ അ​യ​ല്‍​വാ​സി ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ബാ​ര​ന്‍: ബ​ലാ​ത്സം​ഗ​ശ്ര​മത്തിന്നിടെ വ​യോ​ധി​ക​യെ അ​യ​ല്‍​വാ​സി ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ന്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ​ലേ​രി​യി​ലെ വീ​ട്ടി​ല്‍ ത​ല ത​ക​ര്‍​ന്ന നി​ല​യി​ല്‍ അ​റു​പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ധി​ക​യു​ടെ അ​യ​ല്‍​വാ​സി​യാ​യ സു​രാ​ജ്മ​ല്‍ അ​ഹേ​ദി എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ […]

എസ് ദുര്ഗ : കേന്ദ്രത്തിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം എസ് ദുര്‍ഗ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ പ്രദര്‍ശനാനുമതി നല്‍കിയ ഉത്തരവ് സ്റ്റേ […]

പദ്‌മാവതി റിലീസ് തടയില്ല; പൊതു താത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് സിനിമ, പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹർജി പരിഗണിച്ചാൽ അത് പ്രതിഷേധക്കാർക്ക് അനാവശ്യ പ്രോത്സാഹനം ആകുമെന്ന് കോടതി നിരീക്ഷിച്ചു. അഖണ്ഡ് രാഷ്ട്രവാദി എന്ന സംഘടന ഇക്കഴിഞ്ഞ നവംബർ 16 നാണ് […]