ഇനി ആധാര്‍ നിര്‍ബന്ധം: ബില്‍ പാസാക്കി

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി ലോക്‌സഭ ബില്‍ പാസാക്കി. മാര്‍ച്ച് മൂന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ആധാര്‍ ബില്‍ ശബ്ദവോട്ടോടെയാണ്  സഭ പാസാക്കിയത്. എന്നാല്‍ ആധാര്‍ ബില്ല് മണി ബില്ലായി […]

ജെ.എന്‍.യു ക്യാമ്പസില്‍ വച്ച് കനയ്യ കുമാറിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ സെമിനാര്‍ നടക്കുന്നതിനിടെ പുറത്ത് നിന്നെത്തിയ ആള്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മര്‍ദ്ദിച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യങ്ങള്‍  പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു

രാജ്യസഭാ സീറ്റ്: എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി. എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം പ്രതിനിധി കെ. സോമപ്രസാദ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, എ.കെ. ആന്റണി എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലേക്ക് മൂന്ന് […]

അമേരിക്കയിലെ വീട്ടില്‍ വെടിവെപ്പ്: അഞ്ചു പേര്‍ മരിച്ചു

പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സിന്‍വാനിയ മേഖലയില്‍ വീട്ടില്‍ കയറിയ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ആഘോഷം നടക്കുന്നതിനിടെയായിരുന്നു അക്രമണം. പരിക്കേറ്റവരില്‍ രണ്ടു  പേര്‍ ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച രാത്രിയിലായിരുന്നു വെടിവെപ്പ്.

യുവതിയെ കൊന്ന് ലോറിയ്ക്കടിയില്‍ തള്ളിയ സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

കൊച്ചി: ഭര്‍ത്യമതിയായ യുവതിയെ കൊന്ന് ലോറിക്കടിയില്‍ തള്ളിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടറായ കാക്കനാട് സ്വദേശി അന്‍വര്‍ ഷാഡോ പോലീസിന്റെ പിടിയില്‍. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സന്ധ്യയെ കഴിഞ്ഞ ദിവസം കൊച്ചി ഒ.ബി.ടി പാലത്തിന് സമീപത്ത് നിര്‍ത്തിയിട്ട ലോറിക്കടിയിലാണ് മരിച്ച […]

പട്ടാപ്പകല്‍ ഖത്തര്‍ നഗരത്തെ കടുവ വിറപ്പിച്ചു: ആളുകള്‍ പരിഭ്രാന്തരായി

ഖത്തര്‍: പട്ടാപ്പകല്‍ ഖത്തറിലെ നഗരത്തില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി. പരിഭ്രാന്തിയും തിക്കും തിരക്കും മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കുമുണ്ടാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഖത്തറിലെ സി റിംഗ് റോഡില്‍ കടുവയെ കണ്ടതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം. കടുവയുടെ കഴുത്തില്‍ പൊട്ടിയ ചങ്ങലയുമായാണ് […]

എയര്‍ ഇന്ത്യാ വിമാനത്തില്‍ പക്ഷിയിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷിയിടിച്ചു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്നാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. 634 നമ്പര്‍ ആഭ്യന്തര വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  വിമാനം രാദ ഭോജ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കുള്ളിലാണ് […]

അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല നെറ്റ്‌ബോള്‍: കാലിക്കറ്റിനെ രാഹുല്‍.കെ. ബാബുവും ആദിത്യ ആനന്ദും നയിക്കും

തേഞ്ഞിപ്പലം:  ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വ്വകലാശാലയില്‍ മാര്‍ച്ച് 14 മുതല്‍ 19 വരെ നടക്കുന്ന അഖിലേന്ത്യ അന്തര്‍സര്‍വ്വകലാശാല നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പുരുഷ ടീമിനെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ രാഹുല്‍.കെ. ബാബുവും വനിതാ ടീമിനെ കോഴിക്കോട് പ്രോവിഡന്‍സ് വിമണ്‍സ് കോളേജിലെ […]

യെമനില്‍ കപ്പല്‍ അപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ന്യൂഡല്‍ഹി: യെമന്‍ തീരത്ത് കപ്പലില്‍ തീപടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലളിത മോഹന്‍ എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലക്‌നൗ സ്വദേശിയായ അലാവുദ്ദീന്‍, തജ് […]