ഇന്ത്യയുടെ അഭിമാനമായി ഐഎസ്ആര്‍ഒ ; ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു ; തകര്‍ത്തത് റഷ്യയുടെ റെക്കോര്‍ഡ്

ശ്രീഹരിക്കോട്ട: വിക്ഷേപണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഐഎസ്ആര്‍ഒ. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രത്തിന്റെ ഭാഗമായത്. പിഎസ്എല്‍വി സി 37 ന്റെ 39ാം വിക്ഷേപണമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് രാവിലെ പിഎസ്എല്‍വി 37 വിക്ഷേപിച്ചത്. […]

ഇ അഹമ്മദിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ദില്ലി പൊലീസിനോടും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ […]

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ടി.എന്‍.എ പെരുമാള്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫര്‍ ടി.എന്‍.എ പെരുമാള്‍(85) അന്തരിച്ചു.തഞ്ചാവൂര്‍ നടേശാചാര്യ അയ്യം പെരുമാള്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ‘റെമിനിസെന്‍സസ് ഓഫ് എ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍’, ഫോട്ടോഗ്രാഫിങ് വൈല്‍ഡ് ലൈഫ് ഇന്‍ ഇന്ത്യ’ , ‘എന്‍കൗണ്ടേഴ്‌സ് ഇന്‍ ഫോറസ്റ്റ്’ എന്നീ […]

ആയിരം രൂപയുടെ നോട്ടുകള്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങും

ആയിരം രൂപയുടെ നോട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങും. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ സമാനമായ വലിപ്പലും ഡിസൈനുമായിരിക്കും പുതിയ ആയിരം നോട്ടുകള്‍.നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. പകരം രണ്ടായിരത്തിന്റെ നോട്ടുകളും പുതിയ അഞ്ഞൂറിന്റെ നോട്ടുകളും ബാങ്കില്‍ […]

ഭര്‍തൃവീട്ടുകാരുമായുള്ള തര്‍ക്കം : യുവതി രണ്ട് വയസുകാരനെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു

ന്യൂഡല്‍ഹി : ഭര്‍തൃവീട്ടുകാരുമായുള്ള വഴക്ക് യുവതി ദേഷ്യം തീര്‍ത്തത് പിഞ്ചു കുഞ്ഞിനോട്. ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വയസുകാരനെ ഒന്നാം നിലയില്‍ നിന്ന് പുറത്തേക്ക് യുവതി വലിച്ചെറിഞ്ഞത് . കുഞ്ഞിന് തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്. […]

സംഗീത ഭൂഷണം ശ്രീ വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതർ അനുസ്മരണവും സദ് ഗുരുകുലം വാർഷികവും നാളെ നടക്കും ..

കർണാടക സംഗീത സാമ്രാട്ട് ചെമ്പൈ വൈദ്യ നാഥാ ഭാഗവതരുടെ ശിഷ്യനായിരുന്ന സംഗീത ഭൂഷണം വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതർ അനുസ്മരണ സംമ്മേളനവും അഞ്ചാമത് പുരസ്‌കാര സമർപ്പണവും സദ്ഗുരുകുലത്തിന്റെ വാർഷികവും നാളെ നടക്കും .ചെങ്ങണിക്കോട്ടു കാവ് മുൻ മേൽശാന്തി കെ എസ് കൃഷ്ണയ്യർ ദീപപ്രോജ്വലനം […]

വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തുറസ്സിലെ വിസര്‍ജനം അവസാനിപ്പിക്കുന്നതിനും വീട്ടില്‍ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെട്ടവരാണ് ഇരുവരും. കീതിയ പഞ്ചായത്തിലെ ഗ്രാമസേവകന്റെ ചുമതലയുള്ള എല്‍.ഡി. ക്ലാര്‍ക്ക് ഹേംരാജ് സിങ്, ബിഷാനിയ ഗ്രാമത്തിലെ […]

നന്മയുടെ സന്ദേശമായി ക്രിസ്തുമസ് ..

യേശുവിന്റെ സ്മരണകളുണർത്തി തിരുപ്പിറവിന്റെ ക്രിസ്തുമസിന് നാടും നഗരവും ഒരുങ്ങി .കരോളുകളും പ്രാർത്ഥനയുമായി ലോകത്തെമ്പാടും ഉള്ള ജനങ്ങൾ ആഘോഷ തിമിർപ്പിലാണ് .എല്ലാവര്ക്കും അനുഗ്രഹ വിഷന്റെ ക്രിസ്തുമസ് ആശംസകൾ

പനീർശെൽവം തമിഴ് നാട് മുഖ്യമന്ത്രി..സത്യപ്രതിജ്ഞ ചെയ്തു

ജയലളിത അന്തരിച്ച സാഹചര്യത്തിൽ നിലവിലെ ധനമന്ത്രിയും ജയലളിതയുെടെ വിശ്വസ്തനുമായ ഒ. പനീർശെൽവം തമിഴ് നാട് മുഖ്യമന്ത്രി. രാജ് ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപേ മുഴുവൻ അണ്ണാഡിഎംകെ എംഎൽഎമാരെയും ആശുപത്രിയിലേക്ക് വിളിപ്പിച്ച് പനീർസെൽവത്തിന്റെ നേതൃത്വം സംബന്ധിച്ചുള്ള സമ്മതം എല്ലാവരിൽ […]

പ്രതിസന്ധി നേരിടാന്‍ സഹകരണമേഖല ഒറ്റക്കെട്ടായി അണിനിരക്കണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നോട്ട് മരവിപ്പിക്കല്‍ മൂലം സ്തംഭനാവസ്ഥയിലായ കേരളത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധി മുറിച്ചു കടക്കാന്‍ സഹകരണപ്രസ്ഥാനമാകെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഈ മേഖലയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളത്. ഈ മേഖലയ്ക്കെതിരായി നടക്കുന്ന പ്രചരണങ്ങള്‍ ബോധപൂര്‍വ്വമാണ്. വെറും വായ്പ കൊടുക്കുന്ന […]