ബംഗ്ലാദേശില്‍ തിക്കിലും തിരക്കിലും 20 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ മൈമെന്‍സിങ് പട്ടണത്തില്‍ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. സക്കാത്ത് വാങ്ങുന്നതിനിടെയുണ്ടായ തിരക്കാണ് അപകടത്തിന് കാരണം.

ബജറ്റ് ദിനത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ വന്‍ പ്രതിഷേധം

ലണ്ടന്‍ :ബ്രിട്ടീഷ് ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പി ച്ചപ്പോള്‍ സഭക്ക് പുറത്തു ആയിര ങ്ങളുടെ പ്രതിഷേധം. ജനവിരുദ്ധ നയങ്ങള്‍ അവതരി പ്പിച്ചു ബ്രിട്ടനില്‍ സാമ്പത്തിക അസമത്വം വര്‍ധിപ്പിച്ചു രാജ്യത്തെ തകര്‍ക്കും എന്ന മുദ്രവാക്യ വിളിയോടെയായിരുന്നു പ്രതിഷേധ സമരം . ബജറ്റ് അവതരണ […]

പിഎഫില്‍നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കുന്നതിന് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: പിഎഫിലെ നിക്ഷേപം പൂര്‍ണമായി നേരത്തെ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജോലിയില്‍നിന്ന് രാജിവെക്കുമ്പോഴോ മറ്റ് കാരണങ്ങളാലോ പെന്‍ഷനാകുന്നതിന് മുമ്പ് നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു. കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കാവുന്ന തുക 75 ശതമാനമായി ചുരുക്കാനാണ് നിര്‍ദേശം. തൊഴിലാളികളുടെ വയസ്സുകാലത്തെ സുരക്ഷ […]

ഗ്രീസിലെ ഹിതപരിശോധന: സെന്‍സെക്‌സ് 287 പോയന്റ് നഷ്ടത്തില്‍

മുംബൈ: കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഗ്രീസ് തള്ളിയത് രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 287 പോയന്റ് നഷ്ടത്തില്‍ 27805ലും നിഫ്റ്റി 98 പോയന്റ് നഷ്ടത്തില്‍ 8386ലുലുമെത്തി.ഏഷ്യന്‍ വിപണികളും കനത്ത നഷ്ടത്തിലാണ്.170 കമ്പനികളുടെ ഓഹരികള്‍ […]

ഗുജറാത്ത് കലാപം തെറ്റെന്ന് വാജ്പേയി പറഞ്ഞു

ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത് കലാപം ബിജെപിയുടെ തെറ്റാണെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി സമ്മതിച്ചതായി വിശ്വസ്തന്റെ വെളിപ്പെടുത്തല്‍. “ഗുജറാത്ത് കലാപം നമ്മുടെ തെറ്റാണെന്ന്’ വാജ്പേയി തന്നോട് പറഞ്ഞതായി 2001-2004 കാലത്ത് പ്രധാനമന്ത്രിയുടെ കശ്മീര്‍ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച എ എസ് ദുലാത് […]

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ ഒരു ട്രക്കിന്റെ പിന്നിലേക്കിടിച്ചാണ് അപകടം. അഞ്ച് […]

ഐപിഎല്‍ വാതുവെയ്പ്പ് : വിധി ജൂലൈ 25ലേക്ക് മാറ്റി

ന്യൂഡല്‍ഹി:Lമുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ വിധി പറയാന്‍ ജൂലൈ 25ലേക്ക് മാറ്റി. ഡല്‍ഹി പാട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുക. പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക വകുപ്പ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കോടതി തീര്‍പ്പ് […]

ഗായകന്‍ വിത്തല്‍ റാവു അന്തരിച്ചു

ഹൈദരാബാദ് : കാണാതായ വിശ്രുത ഗസല്‍ ഗായകന്‍ പണ്ഡിറ്റ് വിത്തല്‍ റാവുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞമാസം കാണാതായ അദ്ദേഹത്തെ തെരയുന്നതിനിടയിലാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍നിന്ന് മരണവിവരം സ്ഥിരീകരിക്കുന്നത്. 86 വയസ്സായിരുന്നു.മെയ് 29ന് ബന്ധുക്കള്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ഷിര്‍ദിയിലെ സായിബാബ ആശ്രമത്തില്‍ എത്തിയശേഷം കാണാതാകുകയായിരുന്നു. […]

സെന്‍സെക്‌സ് 90 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 90 പോയന്റ് ഉയര്‍ന്ന് 27639ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 8336ലുമെത്തി. 226 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 223 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ലുപിന്‍, ഭാരതി എയര്‍ടെല്‍ […]

മുംബൈ വിഷമദ്യദുരന്തം മരണം 25 ആയി

മുംബൈ : മുംബൈ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മുംബൈയിലെ സബര്‍ബന്‍ മലടിലെ മാര്‍വാനിയിലെ ഒരു ഷാപ്പില്‍നിന്ന് ബുധനാഴ്ച വൈകിട്ട് മദ്യം കഴിച്ചവരാണ് മരിച്ചത്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.മദ്യപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറുവേദനയും ഛര്‍ദിയും […]