മതപരമായ അധ്യാപനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കും

കൊല്‍ക്കത്ത: ബംഗാളില്‍ മതപരമായ അധ്യാപനം നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നോട്ടീസ്. മതപരമായ മാര്‍ഗനിര്‍ദേശ പ്രകാരം അധ്യാപനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പര്‍ഥ ചാറ്റര്‍ജി അറിയിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ അനുമതി ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. […]

മണിപ്പൂരിൽ ഭൂചലനം

ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഉക്റൂളിൽ വ്യാഴാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പാകിസ്‌താന്റെ ആയിരം കോടി രൂപയുടെ വ്യാജ കറന്‍സികള്‍ ഇന്ത്യയിലേക്ക് കടത്താൻ ശ്രെമിക്കുന്നതായി റിപ്പോർട്ട്

കരിപൂര്‍: ആയിരം കോടിരൂപയുടെ വ്യാജ കറന്‍സികള്‍ ഇന്ത്യയിലേക്ക് കടത്താന്‍ പാക് ചാര സംഘടന ഐഎസ് ഐ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ എജന്‍കള്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യന്‍ കറന്‍സിയിലെ 17 സുരക്ഷാമുദ്രകളില്‍ പതിനൊന്നും പകര്‍ത്തി പാക് സര്‍ക്കാറിന്റെ റാവല്‍പിണ്ടിയിലുള്ള കറന്‍സി പ്രസ്സുകളിലാണ് 2000 രൂപയുടെ […]

ജല്ലിക്കെട്ടിനിടെ കാഴ്‌ചക്കാരായി എത്തിയ രണ്ടു പേര്‍ മരിച്ചു

മധുര: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനിടെ രണ്ടു പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കാഴ്‌ചക്കാരായി എത്തിയ വാസിം അക്രം(20), എം വെള്ളൈസ്വാമി(50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവാപ്പുരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രമൈതാനത്ത് നടന്ന ജല്ലിക്കട്ടിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില […]

ഹൈദരാബാദ് ചുട്ടുപൊള്ളുന്നു; വരും മാസങ്ങളില്‍ ചൂട് 42 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് പഠനങ്ങള്‍

ഹൈദരാബാദ്: വരും ദിവസങ്ങളില്‍ ഹൈദരാബാദില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥപഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്ത് 35.8 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നിരുന്നു. ഇത് 42 ഡിഗ്രി വരെ ഉയരാന്‍ സാധ്യതകളുണ്ടെന്നാണ് പഠന […]

മണിപ്പൂരിൽ ഭൂചലനം

ഇംഫാൽ : തെരഞ്ഞെടുപ്പ് സംസ്ഥാനമായ മണിപ്പൂരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച പ്രധാനമന്ത്രി മണിപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നുണ്ട്. ആസാം, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പുർ എന്നീ […]

ഇന്ത്യയുടെ അഭിമാനമായി ഐഎസ്ആര്‍ഒ ; ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു ; തകര്‍ത്തത് റഷ്യയുടെ റെക്കോര്‍ഡ്

ശ്രീഹരിക്കോട്ട: വിക്ഷേപണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഐഎസ്ആര്‍ഒ. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രത്തിന്റെ ഭാഗമായത്. പിഎസ്എല്‍വി സി 37 ന്റെ 39ാം വിക്ഷേപണമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് രാവിലെ പിഎസ്എല്‍വി 37 വിക്ഷേപിച്ചത്. […]

ഇ അഹമ്മദിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ദില്ലി പൊലീസിനോടും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ […]

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ടി.എന്‍.എ പെരുമാള്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫര്‍ ടി.എന്‍.എ പെരുമാള്‍(85) അന്തരിച്ചു.തഞ്ചാവൂര്‍ നടേശാചാര്യ അയ്യം പെരുമാള്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ‘റെമിനിസെന്‍സസ് ഓഫ് എ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍’, ഫോട്ടോഗ്രാഫിങ് വൈല്‍ഡ് ലൈഫ് ഇന്‍ ഇന്ത്യ’ , ‘എന്‍കൗണ്ടേഴ്‌സ് ഇന്‍ ഫോറസ്റ്റ്’ എന്നീ […]

ആയിരം രൂപയുടെ നോട്ടുകള്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങും

ആയിരം രൂപയുടെ നോട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങും. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ സമാനമായ വലിപ്പലും ഡിസൈനുമായിരിക്കും പുതിയ ആയിരം നോട്ടുകള്‍.നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. പകരം രണ്ടായിരത്തിന്റെ നോട്ടുകളും പുതിയ അഞ്ഞൂറിന്റെ നോട്ടുകളും ബാങ്കില്‍ […]