യഥാർഥ ജെഡി(യു) നിതിഷ് കുമാറിന്റേത്: തിരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി∙ ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ളതാണ് യഥാർഥ ജനതാദൾ (യുണൈറ്റഡ്) എന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എതിർപക്ഷത്തിന് കനത്ത തിരിച്ചടിയാണു തീരുമാനം. ജനതാദൾ(യു)വിന്റെ ഔദ്യോഗിക ചിഹ്നമായ ‘അസ്ത്രം’ ഉപയോഗിക്കാനുള്ള അവകാശവും നിതിഷ് കുമാർ പക്ഷത്തിനാണെന്നു തിരഞ്ഞെടുപ്പ് […]

ഗോഡ്സെയുടെ പ്രതിമ; ഹിന്ദു മഹാ സഭക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഗ്വാളിയാര്‍: ഭോപ്പാലിലെ ഹിന്ദു മഹാസഭയുടെ ഒാഫീസില്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചതിന് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസയച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിവരാജ് സിങാണ് പ്രതിമ സ്ഥാപിച്ചത് സംബന്ധിച്ച്‌ സംഘടയുടെ വൈസ് പ്രസിഡന്‍റ് ജയ് വീര്‍ ഭരത്വാജിന് കാരണം കാണിക്കല്‍ […]

സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തിലെ സിപിഎം-സിപിഐ തർക്കം മുറുകുകയാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം അവെയ്‌ലബിള്‍ പി.ബി യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ സി.പി.ഐ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.ഐക്ക് ഇതിനുള്ള […]

വ്യവസായിയുടെ താൽപര്യമനുസരിച്ചാണ് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ മോദി മാറ്റങ്ങൾ വരുത്തിയത്; രാഹുല്‍ ഗാന്ധി

ദില്ലി: ഒരു വ്യവസായിയുടെ താൽപര്യമനുസരിച്ചാണ് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാൻ മാധ്യമങ്ങൾ തയാറാകാത്തത് എന്തുകൊണ്ടാണ്. അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാത്തതെന്താണെന്നും […]

ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചാൽ ദീപികയുടെ മൂക്ക് ചെത്തുമെന്ന് കർണി സേന

കോട്ട (രാജസ്ഥാൻ): ദീപിക പദുക്കോൺ മുഖ്യവേഷത്തിലെത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിക്കെതിരെയുളള പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചാൽ നടി ദീപിക പദുക്കോണിന്‍റെ മൂക്ക് ചെത്തുമെന്ന് കർനി സേന അംഗം മഹിപാൽ സിങ് മക്രണ പറഞ്ഞു. ”പത്മാവതിയിൽ സ്ത്രീകളെ മോശമായി […]

വിലക്കു മറികടന്ന് ഹിന്ദു മഹാസഭ, ഗ്വാളിയോറിൽ ഗോഡ്സെ ക്ഷേത്രത്തിന് ശിലയിട്ടു

ഗ്വാളിയോർ∙ മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് ക്ഷേത്രം വരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഹിന്ദു മഹാസഭ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഹിന്ദു മഹാസഭയുടെ ദൗലത്ഗഞ്ച് ഓഫിസ് പ്രദേശത്താണു ക്ഷേത്രത്തിന് ശിലയിട്ടത്. ഇവിടെ മുൻപു സ്ഥാപിച്ചിട്ടുള്ള […]

അസാധാരണ നടപടിയാണെന്ന് സിപിഎം അവയ്‌ലബിള്‍ പിബി, സിപിഐയും സിപിഎമ്മും തമ്മിലുടലെടുത്ത തർക്കം ദേശീയതലത്തിലേക്ക്

ദില്ലി: അസാധാരണ നടപടിയാണെന്ന് അവയ്‌ലബിള്‍ പിബി, തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഐയും സിപിഎമ്മും തമ്മിലുടലെടുത്ത തർക്കം ദേശീയതലത്തിലേക്ക്. മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെതിരെ  സിപിഎം പൊളിറ്റ്ബ്യൂറോയില്‍  വിമര്‍ശനം.  സിപിഎമ്മിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐയെ അറിയിക്കും. സിപിഐ […]

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്‍ നിരപരാധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ 23 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐ അന്വേഷണ ഉദ്യഗോസ്ഥന്‍ വി.ത്യാഗരാജന്‍ എന്ന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പേരറിവാളന്റെ അഭിഭാഷകന്‍ […]

‘700 വർഷങ്ങൾക്ക് മുൻപ് തുഗ്ലക്കും നോട്ട് നിരോധിച്ചിരുന്നു’; മോദിയെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

ദില്ലി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി ബി.ജെ.പിയുടെ മുന്‍നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു. നിരവധി ഭരണാധികാരികള്‍ സ്വന്തം മുഖം […]

മണിപ്പുര്‍ ഏറ്റുമുട്ടല്‍: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും, ഒരു ഭീകരനും കൊല്ലപ്പെട്ടു

ചണ്ഡേല്‍: മണിപ്പുരിലെ സജിക് തമ്പാക്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും, ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും ചെയ്തു. ഭീകരന്‍റെ കൈയില്‍ നിന്നും എ.കെ-47 നും രണ്ട് സ്ഫോടന ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തു. ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം […]