നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല്‍പത് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഏതാണ്ട് ഉറപ്പിച്ചു- മറ്റ് സീറ്റുകളില്‍ തര്‍ക്കം തുടരുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ 40 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍  ധാരണയായി. ഡല്‍ഹിയില്‍ എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ്  40 സീറ്റില്‍ മത്സരിക്കേണ്ടവരുടെ പേരുകള്‍ തീരുമാനമായത്. ഇതില്‍ 30ഓളം പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. ഒമ്പത് പുതുമുഖങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, മന്ത്രിമാരായ കെസി […]

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ഓലൈനായി അപേക്ഷിക്കാം

മലപ്പുറം:  പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ട’്‌ചെയ്യുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മലപ്പുറം കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു.  2015 ജനുവരി ഒന്നിന് പതിനെട്ട’് വയസ്സ് പൂര്‍ത്തിയായ പ്രവാസി മലയാളികളാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രദേശം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലാണ് വോട്ട് ചെയ്യാനുള്ള അവസരം. ചീഫ് […]

ഒന്‍പത് കൊലപാതകം നടത്തിയ ആള്‍ അറസ്റ്റില്‍- പിടിയിലായത് കൊച്ചിയില്‍ നിന്ന്

കൊച്ചി: ഒന്‍പത് ആളുകളെ റിപ്പര്‍ മോഡലില്‍ കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. മയക്കുമരുന്നിന് അടിമയായ തേവര സ്വദേശി കുഞ്ഞുമോന്‍ ( 42) ആണ് പിടിയിലായത്. ഇയാള്‍ സേവ്യര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.  വഴിയരികില്‍ കിടന്നുറങ്ങുന്നവരെ കവര്‍ച്ചക്കിടെ തലക്കടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. എറണാകുളം […]

ഹൈദരാബാദ് സര്‍വ്വകലാശാല വിസിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ സംഘടിച്ച് വി സി അപ്പാറാവുവിന്റെ കോലം കത്തിച്ചു. കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് സൂചനയുള്ള എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തായി. അതേസമയം വിദ്യാര്‍ഥികള്‍ക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ചതിന് വിസിക്ക് മനുഷ്യാവകാശ കമ്മീഷന്‍ […]

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല യാത്ര സമയക്രമം നിലവില്‍ വന്നു: 1184 പ്രതിവാര സര്‍വ്വീസുകള്‍- അന്താരാഷ്ട്ര- ആഭ്യന്തര സര്‍വ്വീസുകള്‍ കൂടും

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല വിമാന സമയക്രമം നിലവില്‍ വന്നു. ഒക്ടോബര്‍ 29 വരെയുള്ള വേനല്‍ക്കാല വിമാന സമയക്രമത്തില്‍ 1184 പ്രതിവാര സര്‍വ്വീസുകളുണ്ടാകും. നിലവിലുള്ളതിനെക്കാള്‍ വിമാന സര്‍വ്വീസുകള്‍ വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.തായ് എയര്‍ ഏഷ്യ മെയ് മുതല്‍ ബാേേങ്കാക്കിലേക്ക് കൊച്ചിയില്‍ […]

ചൈനയില്‍ കല്‍ക്കരി ഖനി ദുരന്തം: 16 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയിലെ ഷാങ്സി പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ ദുരന്തത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഭൂമിയ്ക്കടിയിലെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഷാനിനിലെ ആന്‍പിങ് കല്‍ക്കരി ഖനിയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംഭവസമയത്ത്   ഖനിയില്‍ 129 പേരുണ്ടായിരുന്നു. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് […]

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത കൂട്ടി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രി സഭാ യോഗമാണ് തീരുമാനമെടുത്തത്.

കലാഭവന്‍ മണിയുടെ ഭാര്യാ പിതാവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു: മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതിനകം ചോദ്യം ചെയ്തത് 200 ലധികം ആളുകളെ

തൃശൂര്‍: കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയുടെ പിതാവിനെയും മറ്റ് ബന്ധുക്കളെയും  പോലീസ് ചോദ്യംചെയ്തു. കുടുംബബന്ധത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നോ? ഉണ്ടായിട്ടുണ്ടെങ്കില്‍ കാരണങ്ങള്‍ എന്തെല്ലാം തുടങ്ങിയ വിവരങ്ങളാണ് പൊലീസ് അന്വേഷിച്ചതെന്നാണ് വിവരം. ഭാര്യാപിതാവ് നല്‍കിയ മറുപടി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭാര്യാപിതാവോ കുടുംബാഗങ്ങളോ പോലീസ് […]

മോചിപ്പിക്കാന്‍ 10 കോടി നല്‍കിയില്ല: പതിനഞ്ചുകാരനെ കൊന്ന് പെട്ടിയിലാക്കി- മൂന്ന് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്:  തട്ടിക്കൊണ്ടു പോയവര്‍ ആവശ്യപ്പെട്ട 10 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 15 കാരനെ കൊന്ന് പെട്ടിയിലാക്കി റോഡരികില്‍ തള്ളി. ഹൈദരാബാദുകാരനായ അഭയ് മൊദാനിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. സെക്കന്തരാബാദിന് സമീപത്തെ ആല്‍ഫ ഹോട്ടലിന് സമീപം കാര്‍ഡ് ബോര്‍ഡ് […]

പഞ്ചാബിലെ ഗുര്‍ദാപൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം: രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു- പെണ്‍കുട്ടിയുടെ നില ഗുരുതരം

ചണ്ഡീഗഡ്:  മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ആസിഡ് ആക്രമണത്തില്‍ രണ്് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ക്കായ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് […]