തായമ്പകയുടെ താളമുള്ള തീവണ്ടിയാത്രകൾ..ശ്രുതി നമ്പൂതിരി

പണ്ടൊരിക്കൽ ഒരു ടീച്ചർ ആദ്യത്തെ തീവണ്ടി യാത്രയെക്കുറിച്ചൊരു അനുഭവക്കുറിപ്പ് എഴുതിക്കൊണ്ടുവരുവാൻ പറഞ്ഞു. സ്‌കൂള് വിട്ട് വീടെത്തും വരെ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടിയില്ല. ആകെ ഓർമ്മവരുന്നത് മണിനാദത്തിന്റെ അകമ്പടിയോടെ കേൾക്കുന്ന കിളി നാദമാണ് “യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..”. അമ്മയോട് ചോദിച്ചു. […]

ജന്മ നിയോഗവുമായി ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമലയിൽ

അയ്യപ്പ ഭഗവാന്റെ പാദപൂജയുമായി തെക്കും പറമ്പത് ഉണ്ണികൃഷ്ണൻ നമ്പൂതിരി രണ്ടാഴ്ചകൾ പിന്നിട്ടു .തന്ത്രി രാജീവ് കണ്ഠര് മൂലമന്ത്രം ചൊല്ലിക്കൊടുത്തതോടെ അയ്യപ്പഭഗവാന്റെ ഒരുവർഷത്തെ പൂജകൾ ചെയ്യാൻ മേൽശാന്തിയായി ഉണ്ണികൃഷ്ണൻ നമ്പൂതിരി നിയമിതനായി .രാവിലെ നടതുറന്നു കഴിഞ്ഞാൽ ഉച്ചപൂജവരെയും തിരക്കാണ് .അതുകഴിഞ്ഞാൽ അൽപ്പം വിശ്രമം […]

വിശ്വ സാഹിത്യകാരനായ വൈക്കം മുഹമ്മദ്‌ ബഷീര്‍ ..

ചെമ്മാണിയോട് ഹരിദാസന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ മലയാള കഥയുടെ മഹിമ വിശ്വത്തോളം ഉയര്‍ത്തിയ മഹാനായ സാഹിത്യകാരന്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സാഹിത്യകാരനായിരുന്നു ബഷീര്‍. ബാല്യകാലസഖിയും വിശ്വ വിഖ്യാതമായ മൂക്കും പാത്തുമ്മയുടെ ആടും മതിലുകളും തുടങ്ങി എണ്ണമറ്റ കഥകള്‍ മലയാളിക്ക് […]

കേണൽ നിരഞ്ജന്റെ മകൾ വിസ്‌മയ ആദ്യമായി പൊതുപരിപാടിയിൽ

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നിരഞ്ജന്റെ മകൾ വിസ്‌മയ പൊതു പരിപാടിയിൽ എത്തിയത് കൗതുകമായി .ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനത്തിൽ അടക്കാപുത്തൂർ സംസ്കൃതി വരിക്കാശ്ശേരി മനയിൽ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ഉദ്‌ഘാടനം ചെയ്യാനാണ് വിസ്‌മയ എത്തിയത് .’അമ്മ ഡോക്ടർ രാധികയും […]

അഭിരാമി പ്രഹ്ളാദനായി ..കഥകളിയുടെ പെൺ ശബ്ദം

\വെള്ളിനേഴി .തൃ പുലിക്കൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന കഥകളിയിൽ വെള്ളിനേഴി ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമിയുടെ പ്രഹ്ലാദൻ ആസ്വാദകരിൽ പുത്തൻ അനുഭവം പകർന്നു .പ്രഹ്ളാദ ചരിതത്തിലെ ഹിരണ്ണ്യ കശിപു പ്രഹ്ളാദനെ കൂട്ടി ഗുരുവിനെ കാണുവാൻ ഗുരുകുലത്തിൽ […]

കേരള പിറവിയില്‍ അര്‍ഹമായ അംഗീകാരം പ്രവാസി ബിസിനസുകാര്‍ക്ക് നല്‍കിയില്ലെന്ന് പറഞ്ഞ് സഹതപിക്കുന്ന പി.വി അബ്ദുള്‍ വഹാബ് എം.പിയോട്, ഒരു ഓര്‍മ്മപ്പെടുത്തല്‍

മേപ്പാടി:കേരള പിറവി ദിനത്തില്‍ അര്‍ഹരായ പ്രവാസി ബിസിനസുകാര്‍ക്ക് അംഗീകാരം ലഭിച്ചില്ലെന്ന് പറഞ്ഞ് സഹതപിക്കുന്ന പ്രിയപ്പെട്ട എം.പി, പി.വി അബ്ദുള്‍ വഹാബിനോട് ഒരു കാര്യം മാത്രം ചോദിക്കട്ടെ… കോടികള്‍ കേരളത്തിലേക്ക് ഒഴുക്കുന്ന കണക്കുകളല്ല മറിച്ച് വയനാട്ടിലെ കൊടും വെയിലും മഞ്ഞും പേമാരിയും സഹിച്ച് […]

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി…ഭാരതത്തിന്റെ പ്രിയദര്‍ശിനി

ചെമ്മാണിയോട് ഹരിദാസന്‍ “ഞാന്‍മരിക്കുമ്പോള്‍എന്റെ ഒരോ തുള്ളി രക്തവും ഈ രാജ്യത്തിന്‌ശക്തിയും ജീവനും പകരും .” ഭാരതത്തിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാക്കുകളാണിത്. മികച്ച രാഷ്ട്രതന്ത്രജ്ഞയായിരുന്ന ഇന്ദിരാഗന്ധി ഭാരതത്തിന്റെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രികൂടിയാണ്. ഭാരതത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ആദ്യമായി ലഭിച്ച […]

ചെറുകാട് : മലയാളത്തിന്റെ ജനകീയ സാഹിത്യകാരന്‍

ചെമ്മാണിയോട് ഹരിദാസന്‍ മലയാള സാഹിത്യത്തെ ജനകീയനാക്കിയ എഴുത്തുകാരനായിരുന്നു ചെറുകാട്. ദന്ത ഗോപുരങ്ങളില്‍ ഇരിക്കാതെ സാധാരണക്കാര്‍ക്കടിയില്‍ നിന്നുകൊണ്ടും സാഹിത്യം വഴങ്ങുമെന്നു തെളിയിച്ച സാഹിത്യ പ്രതിഭയായിരുന്നു ചെറുകാട്. സാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഹാസ്യാത്മകവും സ്വതന്ത്രവും നിര്‍ഭയവുമായ സാഹിത്യപ്രവര്‍ത്തനമായിരുന്നു എന്നും ചെറുകാടിന്റേത്. കഥ, കവിത, […]

പയറു വര്‍ഷത്തില്‍ ഇരുപത്തഞ്ചില്‍ പരം ജൈവ പയറു വിത്തുകളുമായി സുരേഷിന്റെ സമരം തുടരുന്നു

ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര പയറു വര്‍ഷം ആചരിക്കുമ്പോള്‍ ജൈവകൃഷിക്കും ജൈവ വിത്തുല്‍പാതനവും വിതരണവും തന്റെ ജീവിത സമരമാക്കിയ ഒരാളെ മലപ്പുറം കുന്നുപ്പുറത്ത് സിവില്‍ സ്റ്റേഷന്‍ റോഡരുകില്‍ എപ്പോഴും കാണാം. വിത്ത് സത്യാഗ്രഹം 11 വര്‍ഷമായി തുടരുമ്പോള്‍ കയ്യില്‍ ബാക്കിയായത് അപൂര്‍വ്വ ഇനം […]

ന്യൂസ് ക്യാമറാമാന്‍മാര്‍ക്ക് ഭീഷണിയുയര്‍ത്തി ലൈവ് ബാക്ക് പാക്കുകള്‍

ചാനലിലെ ന്യൂസ് ക്യാമറാമാന്‍മാര്‍ക്ക് ഭീഷണിയുയര്‍ത്തി ലൈവ് ബാക്ക് പാക്കുകള്‍ വ്യാപകമാകുന്നു. ഇവ ഉണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് ആരോഗ്യ രംഗത്തെ വിദ്ധക്തതര്‍ ചൂണ്ടി കാട്ടുന്നു. ചാനലുകളില്‍ സാധാരണയായി എസ്.എന്‍.ജി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന സാറ്റെലൈറ്റ് ന്യൂസ് ഗ്യാതറിംങ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരുന്നത്. […]