വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതാ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും

വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതാ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ആറുവരിപ്പാത തമിഴ്നാട്ടില്‍നിന്ന് മധ്യകേരളത്തിലേക്കുള്ള ചരക്ക് ഗതാഗതത്തിന് വലിയ സഹായവുമാകും. വാളയാര്‍വഴിയും പൊള്ളാച്ചിവഴിയുമെത്തുന്ന വാഹനങ്ങള്‍ക്ക് വടക്കഞ്ചേരിവഴി എളുപ്പത്തില്‍ തൃശ്ശൂരിലേക്കെത്താനാകും. റോഡിന്റെ അസൗകര്യംമൂലം ഈ മേഖലയില്‍ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ആറുവരിപ്പാതയുടെ 60 ശതമാനം ജോലികള്‍ […]

കണ്ടംചിറ – ചെമ്പ്രം പള്ളിയാലിൽ പാലം ഇന്ന് നാടിന് സമർപ്പിക്കും

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ കിഴക്കെ മണലായയെയും ഏലംകുളം പഞ്ചായത്തിലെ മുതുകുർശിയെയും ബന്ധിപ്പിക്കുന്ന കണ്ടംചിറ – ചെമ്പ്രം പള്ളിയാലിൽ പാലം ഇന്ന് നാടിന് സമർപ്പിക്കും. പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിലൂടെ കരിങ്കല്ലത്താണി , തൂത , പാറൽ , മണലായ പ്രദേശങ്ങളിൽ […]

നവീന ആശയങ്ങളിലൂന്നി വികസനം നടപ്പാക്കും: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന റോഡ്‌ഷോ ഇന്നലെ മലപ്പുറം മുനിസിപ്പാലിറ്റി, കോഡൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തന്നാലാവും വിധം ചെയ്യുമെന്നും വോട്ടര്‍മാര്‍ […]

എം. എസ്. എംഫോര്‍സൈറ്റ്‌ലീഡേഴ്‌സ്മീറ്റ്‌സമാപിച്ചു

അലനല്ലൂര്‍ :വിസ്ഡംഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി, മുജാഹിദ്ദഅ്‌വാസമിതി, ഐ.എസ്. എം ,എം. എസ്. എം, എം. ജി. എം അലനല്ലൂര്‍മേഖലാസമിതികള്‍’ഖുര്‍ആന്‍ പ്രകാശമാണ്, പ്രതീക്ഷയും’മുജാഹിദ്‌ദ്വൈമാസ പ്രചാരണത്തിന്റെ ഭാഗമായിമുജാഹിദ്സ്റ്റുഡന്റ്‌സ്മൂവ്‌മെന്റ് (എം. എസ്. എം) അലനല്ലൂര്‍മേഖലാ കമ്മറ്റി സംഘടിപ്പിച്ച ഫോര്‍സൈറ്റ്‌ലീഡേഴ്‌സ്മീറ്റ്കര്‍ക്കിടാംകുന്ന്‌ഐ. സി. എസ്. യു. പി. […]

ഒഎൻവി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്

തിരുവനന്തപുരം: പ്രഥമ ഒഎൻവി സാഹിത്യ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് സാഹിത്യ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒഎൻവിയുടെ ജന്മദിനമായ മേയ് 27ന് പുരസ്കാരം സമ്മാനിക്കും.

ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ പഠന സഹായ വിതരണത്തിന് പെരിന്തൽമണ്ണയിൽ തുടക്കം

പെരിന്തൽമണ്ണ: ആതുരസേവന രംഗത്ത് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ പഠന സഹായ വിതരണത്തിന് പെരിന്തൽമണ്ണയിൽ തുടക്കമായി. പ്രദേശത്തെ ഏതാനും നിർധനരായ വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് നിർധനരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് […]

കൈയേറ്റക്കാര്‍ താണ്ഡവമാടാത്ത നവീന മൂന്നാര്‍ ആണ് വേണ്ടത് ;വിഎസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ് കൈയേറ്റങ്ങള്‍ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കൈയേറ്റക്കാര്‍ താണ്ഡവമാടാത്ത നവീന മൂന്നാര്‍ ആണ് വേണ്ടത്. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ വളരെ മുൻപേ സ്വീകരിച്ചതാണ്. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് വിളിച്ച്‌ […]

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും രണ്ടുകിലോ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താത്കാലിക ജീവനക്കാരനില്‍നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം രണ്ടുകിലോ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 1.15നാണ് വിമാനത്താവളത്തിലെ എ.ഐ.ടി.എസ്.എല്‍. ജീവനക്കാരന്‍ മലപ്പുറം മമ്പുറം സ്വദേശി മുക്കന്‍ വീട്ടില്‍ സിദ്ദിഖാ (28)ണ് ഡി.ആര്‍.ഐ. വിഭാഗത്തിന്റെ പിടിയിലായത്. […]

മദ്യശാലക്കായി നെല്‍വയല്‍ നികത്തി വഴി നിര്‍മാണം;നാട്ടുകാര്‍ പ്രതിക്ഷേധ സമരത്തിൽ

വടക്കഞ്ചേരി: മദ്യശാലക്കായി സംസ്ഥാന പാതയില്‍ നിന്നുള്ള ദൂര പരിധി മറികടക്കാന്‍ നെല്‍വയല്‍ നികത്തി വഴി നിര്‍മാണം. പ്ലാഴിയില്‍ ഗായത്രി പുഴയോരത്ത് ആരംഭിക്കാന്‍ നീക്കം നടക്കുന്ന മദ്യശാലക്കാണ് റവന്യൂ വകുപ്പിന്റെ ഈ സഹായം. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിക്ഷേധവുമായി രംഗത്തെത്തിയപ്പോള്‍ നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ […]

പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് ഹഡ്കോയുടെ സമൂഹനന്മ പ്രവര്‍ത്തനഫണ്ട് ലഭിച്ചു.

പെരിന്തല്‍മണ്ണ: ഹഡ്കോയുടെ 2016-17 വര്‍ഷത്തെ സമൂഹനന്മ പ്രവര്‍ത്തനഫണ്ട് (സി.എസ്.ആര്‍.) പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് ലഭിച്ചു. 71 ലക്ഷം രൂപയാണ് ഗ്രാന്റായി നഗരസഭയ്ക്ക് നല്‍കിയത്. പെരിന്തല്‍മണ്ണ പട്ടണത്തില്‍ സമ്പൂര്‍ണ വനിതാ വിശ്രമകേന്ദ്രം പണിയുന്നതിന് നഗരസഭ സമര്‍പ്പിച്ച പദ്ധതിക്കാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ഹഡ്കോയില്‍നിന്ന് വായ്പയെടുക്കുന്ന സ്ഥാപനങ്ങളുടെ […]