തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങി

പാലക്കാട്: ഉമ്മറവാതിലടച്ച്‌ അല്പനേരം നോക്കിനിന്ന് രവി വിടപറഞ്ഞിറങ്ങിപ്പോയ ഞാറ്റുപുര ഇപ്പോള്‍ സഞ്ചാരികളെയും സാഹിത്യതത്പരരെയും കാത്തിരിക്കുകയാണ്. ഇതിഹാസകാരന്റെ ജീവിതവും ഖസാക്കിന്റെ സ്​പന്ദനങ്ങളും പകര്‍ന്നുനല്‍കാന്‍ അത്യാധുനിക തീയേറ്റര്‍ ഞാറ്റുപുരയുടെ നടുമുറിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം, ചരിത്രത്തിന്റെ ഭാഗമായ ഒ.വി. വിജയന്റെ വിഖ്യാതമായ കാര്‍ട്ടൂണുകളും അപൂര്‍വചിത്രങ്ങളുടെ ശേഖരവും. […]

കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ വകുപ്പാക്കണം -കെ.എല്‍. രാജേഷ്

പെരിന്തല്‍മണ്ണ: കേരളത്തിലെ ഏറ്റവുംവലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്.) സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എല്‍. രാജേഷ്. പെരിന്തല്‍മണ്ണയില്‍ എംപ്ലോയീസ് സംഘ് ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യൗവനം കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ഹോമിച്ച താത്കാലികജീവനക്കാരെ ഉടന്‍ […]

പാലക്കാട്കഞ്ചിക്കോട്ടിൽ കത്തിയത് 22 വര്‍ഷം പഴക്കമുള്ള ട്രാന്‍സ്ഫോര്‍മര്‍; വന്‍നഷ്ടം ഒഴിവാക്കിയത് അഗ്നിരക്ഷാമതില്‍

പാലക്കാട്: കഞ്ചിക്കോട് 220 കെ.വി. സബ്സ്റ്റേഷനില്‍ കത്തിയത് 1995ല്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍. കൂടുതല്‍ ട്രാന്‍സ്ഫോര്‍മറുകളിലേക്ക് തീ പടരാതിരുന്നത് പഴയ നിര്‍മാണരീതിയില്‍ ഇവയ്ക്കിടയില്‍ പണിത അഗ്നിരക്ഷാമതില്‍ കാരണമാണ്. തീയണച്ച്‌ ചൂട് നിയന്ത്രണവിധേയമായതോടെ രാത്രി ഒന്‍പത് മണിയോടെ വൈദ്യുതി പ്രവഹിപ്പിക്കാനുള്ള പ്രാഥമിക പരിശോധനകള്‍ കെ.എസ്.ഇ.ബി. […]

നരേന്ദ്രത്തിന് ഒറ്റപ്പാലം ഇന്നുമുതൽ വേദി ഒരുക്കുന്നു

ഒറ്റപ്പാലം: കവിയും അഭിഭാഷകനുമായ പി.ടി. നരേന്ദ്രമേനോന്റെ കര്‍മ-സാഹിത്യപ്രവര്‍ത്തനങ്ങളുടെ 60-ാം വാര്‍ഷികാഘോഷം ശനിയാഴ്ച സി.എസ്.എന്‍. ഓഡിറ്റോറിയത്തില്‍ തുടങ്ങും. രാവിലെ 10.40ന് ‘കേരളീയ സംസ്കാരത്തില്‍ നദികളുടെയും കായലുകളുടെയും സ്വാധീനം’ എന്ന വിഷയത്തിലുള്ള സെമിനാര്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ. ജയകുമാര്‍, പായിപ്ര […]

പ്രിയപ്പെട്ട തുർക്കീ, നിന്നോടെനിക്കിപ്പോഴും പ്രണയമാണ്

ശ്രുതി കുട്ടീരി ഒരു യാത്രയോടുകൂടി മാത്രം എനിക്ക് പരിചിതയായ രാജ്യമാണ് തുർക്കി. പണ്ടെപ്പോഴോ സാമൂഹ്യ ശാസ്ത്രത്തിൽ പഠിച്ചിട്ടുണ്ടെന്നതല്ലാതെ ആ രാജ്യവുമായി യാതൊരു ആത്മബന്ധവുമുണ്ടായിരുന്നില്ല. മധുവിധു തീരുമാനിച്ചപ്പോളാണ് ഗ്ലോബ് നോക്കിയും സഞ്ചാരം പരിപാടിയിലൂടെയും തുർക്കിയെ കണ്ടെത്തിയത്. യാത്ര കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായെങ്കിലും അതിന്റെ […]

യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെകുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം മലപ്പുറത്ത് നിന്നും 27 ന് തുടങ്ങും.

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം 27 ന് മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നും തുടക്കമാവും. പര്യടനം വന്‍വിജയമാക്കുവാന്‍ മലപ്പുറത്ത് ചേര്‍ന്ന അസംബ്ലി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് പഞ്ചായത്ത്- മുനിസിപ്പല്‍ ചെയര്‍മാന്‍ കണ്‍വനീനര്‍മാരുടെയും മണ്ഡലം […]

പാമ്പാടി നെഹ്റു കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥി സമരം . കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ സ്വശ്രയ കോളേജുകള്‍ അടച്ചിട്ടതിലും ജിഷ്ണുവിന്റെ മരണത്തിൽ നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുമാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. രാവിലെ കോളേജ് ഗേറ്റ് അടച്ചിട്ടു കൊണ്ടാണ് […]

ജനങ്ങളെ ഒരേ കണ്ണില്‍കാണത്ത ഫാസിസ്റ്റുകള്‍ രാജ്യം ഭരിക്കുന്നു:കുഞ്ഞാലിക്കുട്ടി

  മലപ്പുറം: സ്വന്തം ജനങ്ങളെ ഒരേ കണ്ണില്‍ കാണാന്‍കഴിയാത്ത ഭരണകൂടമാണ് രാജ്യംഭരിക്കുന്നതെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളുവമ്പ്രത്ത് മലപ്പുറം മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് നൂറ്റാണ്ടുകളോളം നമ്മളെ കീഴടക്കിയ ബ്രിട്ടീഷുകാരെക്കാള്‍ അധമന്മാരിലാണ് […]

നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിന്റെ ജ്യാമാപേക്ഷ കോടതി തള്ളി

വടക്കാന്‍ചേരി : ലക്കിടി ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചതിന് അറസ്റ്റിലായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാന്‍ചേരി മജിസ്ട്രേട്ട് കോടതി തള്ളി. കേസില്‍ കോളജ് മാനേജര്‍ സുകുമാരനു മാത്രം ജാമ്യം അനുവദിച്ച കോടതി […]

നോവലിനെ കലാരൂപമാക്കിയ നോവലിസ്റ്റാണ് ഒ .വി.വിജയന്‍ ;ആഷാ മേനോന്‍

നോവലിനെ കലാരൂപമാക്കിയ നോവലിസ്റ്റാണ് ഒ .വി.വിജയനെന്ന് പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ പറഞ്ഞു. പാലക്കാട് തസ്രാക്കില്‍ ഒ .വി.വിജയന്‍ സ്മാരക അങ്കണത്തില്‍ ലളിത കലാ അക്കാദമി സംഘടിപ്പിച്ച ഒ .വി.വിജയന്‍ സ്മാരക ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു […]