ഉലകനായകന്‍ വീണ്ടും മലയാളത്തിലേക്ക്

കമല്‍ഹാസന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന അപ്പ അമ്മ വിളയാട് ചിത്രമാണ് കമലിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്നത്. ബഹുഭാഷാ ചിത്രം ആദ്യം ഹിന്ദിയിലാണ് റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിനുപുറമേ തമിഴ്, തെലുഗു ഭാഷകളിലും ചിത്രം പുറത്തിറങ്ങും. അമല […]

ഡബിള്‍ റോളില്‍ ജയസൂര്യയുടെ മകന്‍

സു സു സുധി വാത്മീകത്തിലെ പ്രൊമോഷന്‍ സോങ്ങിനു ശേഷം ഇപ്പോഴിതാ ജയസൂര്യ തന്റെ മകന്‍ ചെയ്ത ഒരു  ഡബിള്‍ റോള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു. കൂടാതെ ഒരു രസകരമായ കമന്‍റും ‘മോന്റെ ഡബിള്‍ റോള്‍ ‘എഡിറ്റിംഗ് ഒക്കെ മൂപ്പര് തന്നെ..NB : ഇവനൊക്കെ ബുദ്ധി […]

സംവിധായകനെതിരെ നല്‍കിയ പരാതി കാഞ്ചനമാല പിന്‍വലിച്ചു

എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍ സ് വിമലിനെതിരെ നല്‍കിയ കേസ് കാഞ്ചനമാല പിന്‍വലിച്ചു. സിനിമയില്‍ പിതാവിനെ മോശമായി ചിത്രീകരിച്ചു എന്നു കരുതിയാണ് കേസ് കൊടുത്തത്.5 കോടി രൂപയുട  മാനനഷ്ടക്കേസാണ്‌ കോഴിക്കോട് ജില്ലാകോടതിയില്‍ ആര്‍ സ് വിമലിനെതിരെ കാഞ്ചനമാല ഫയല്‍ ചെയ്തത്.എന്നാല്‍ […]

സ്കൂള്‍ ബസില്‍ ചാക്കോച്ചന്‍ നായകന്‍

റോഷന്‍ ആന്‍ഡ്രൂസിന്‍റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍.സ്കൂള്‍ ബസ് എന്നാണ് ചിത്രത്തിന്റെ പേര്.ബോബി-സഞ്ജയ്‌ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

വിക്രമിന് നായിക നയന്‍താര

മായാ, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം നയന്‍താര വിക്രമിന്‍റെ നായികയാവുന്നു.ആനന്ദ് ശങ്കര്‍ ആണ് സംവിധാനം.സ്‌ക്രിപ്ട് മികച്ചതായതിനാല്‍ വിക്രം മറ്റ് പ്രൊജക്ടുകള്‍ നീക്കിവച്ച് ആനന്ദ് ശങ്കര്‍ ചിത്രം കമ്മിറ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസ് ചെയ്ത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍

മലയാളത്തിന്‍റെ സര്‍വ്വകാല ഹിറ്റായ മണിച്ചിത്രത്താഴിന്  റിലീസ് ചെയ്ത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കിടിലന്‍ ട്രെയിലര്‍.മധുമുട്ടത്തിന്റെ രചനയില്‍ ഫാസില്‍  സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്.മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നാഗവല്ലി എന്ന കഥാപാത്രത്തെ അനശ്വരമാക്കി നടി ശോഭന നിരവധി അവാര്‍ഡുകളും […]

ദേവയാനി വീണ്ടും മലയാളത്തില്‍ നായികയാകുന്നു

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ തമിഴ് നടി ദേവയാനി വീണ്ടും മലയാള ചിത്രത്തില്‍ നായികയാകുന്നു. ദി വാറന്റ് തുടങ്ങി അനേകം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂള്‍ എന്ന ചിത്രത്തിലുടെയാണ്, ദേവയാനി മലയാളത്തില്‍ തിരിച്ചെത്തുന്നത്. പുഷ്പ […]

പ്രേമം തെലുങ്കില്‍ ശ്രുതി ഹാസന്‍

അല്‍ഫോണ്‍സ് പുത്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ ശ്രുതി ഹാസന്‍ പ്രധാന വേഷത്തില്‍. സായ് പല്ലവി അവതരിപ്പിച്ച കോളേജ് അധ്യാപിക മലരിനെ ശ്രുതി അവതരിപ്പിക്കും. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ശ്രുതി. നിവിന്‍ പോളി അവതരിപ്പിച്ച നായകനെ […]

സായ് പല്ലവി – ദുല്‍ഖര്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രേമം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച സായ് പല്ലവിയും ദുല്‍ഖര്‍ സല്‍മാനും നായികാ നായകന്‍ മാരായി അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സമീര്‍ താഹിര്‍ സംവിധായകനും നിര്‍മ്മാതാവുമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതായി കാട്ടി നടന്‍ […]

ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

ചലച്ചിത്രോത്സവങ്ങള്‍ക്ക് നവഭാവം പകര്‍ന്ന് ആലിഫ് – 2015 അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. സംവിധായകന്‍ ശ്യാം ബെനഗല്‍ ആലിഫ് 2015ന്റെയും ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിങ്ങിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഇറാനിയന്‍ ചലച്ചിത്രമായ “ടാക്സി’ യായിരുന്നു ഉദ്ഘാടനചിത്രം. സെന്റര്‍ സ്ക്വയര്‍ മാളിലെ സിനി പോളിസിലെ ആറ് […]