മുക്‌ത വിവാഹിതയാകുന്നു; വരന്‍ റിമിയുടെ സഹോദരന്‍

യുവനടി മുക്‌ത വിവാഹിതയാകുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്‌ മുക്‌തയുടെ വരന്‍. നീണ്ട നാളത്തെ പ്രണയത്തിന്‌ ശേഷമാണ്‌ മുക്‌ത റിങ്കുവിന്റെ ജീവിതസഖിയാകുന്നത്‌. ഈ മാസം 30ന്‌ ഇടപ്പള്ളി പള്ളിയില്‍ വച്ചാണ്‌ വിവാഹം. വിവാഹ നിശ്‌ചയം 23ന്‌ കൊച്ചിയില്‍ […]

നടി അസിന്‍ വിവാഹിതയാകുന്നു

ചലച്ചിത്ര താരം അസിന്‍ വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ രാഹുല്‍ ശര്‍മ്മയുമായി അസിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ സ്ഥാപകനാണ് രാഹുല്‍ ശര്‍മ്മ. ‘ആള്‍ ഈസ് വെല്‍’ എന്ന പുതിയ […]

ബോക്‌സോഫീസില്‍ തരംഗമാകുന്നു; ബാഹുബലി 500 കോടി കടന്നു

ഹോളിവുഡിനുള്ള ഇന്ത്യന്‍ മറുപടി എന്ന ഖ്യാതി നേടിയ ബാഹുബലി അതിര്‍ത്തിക്ക്‌ അപ്പുറത്ത്‌ കൂടി ജൈത്രയാത്ര തുടരുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരി സിനിമയിലേക്ക് നീങ്ങുകയാണ്. ഇന്ത്യന്‍ സിനിമയ്‌ക്ക പുതിയ വിലാസം എഴുതി ചേര്‍ത്ത ചിത്രം ലോകത്തുടനീളമായി 500 കോടി കളക്ഷന്‍ […]

ഫെയര്‍നെസ്‌ ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന്‌ അനുഷ്‌ക ശര്‍മ്മ

വര്‍ണവിവേചനവും ലിംഗവിവേചനവും പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ ബോളിവുഡ്‌ താരം അനുഷ്‌കാ ശര്‍മ്മ. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുമെന്ന്‌ അവകാശവാദം ഉന്നയിക്കുന്ന ഫെയര്‍നെസ്‌ ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല. ഇത്‌ തെറ്റാണെന്നോ ശരിയാണെന്നോ പറയുന്ന ഒരു പരസ്യത്തിലും അഭിനയിക്കില്ലെന്നും അനുഷ്‌ക പറഞ്ഞു.അന്താരാഷ്‌ട്ര ബ്രാന്‍ഡായ പാന്റീന്റെ ഹെയര്‍ […]

ജോര്‍ജ്‌ജിന്റെ സെലിനെ ഇനി പ്രേമിക്കുന്നത്‌ ദിലീപ്‌

നിവിന്‍ പോളിയ്‌ക്കൊപ്പം ചിത്രത്തിലെ മൂന്ന്‌ നായികമാര്‍ക്ക്‌ കൂടിയാണ്‌ അല്‍ഫോണ്‍സ്‌പുത്രന്റെ പ്രേമം കയ്യടി നേടിക്കൊടുത്തത്‌. ഇവരില്‍ ജോര്‍ജ്‌ജിന്റെ മൂന്നാമത്തെ പെണ്ണ്‌ സെലിനെ ഇനി പ്രണയിക്കാന്‍ പോകുന്നത്‌ ജനപ്രിയ നായകന്‍ ദിലീപ്‌. പുതിയ ദിലീപ്‌ ചിത്രത്തില്‍ പ്രേമത്തിലെ സെലിനെ അവതരിപ്പിച്ച മഡോണാ സെബാസ്‌റ്റ്യനാണ്‌ നായികയെ […]

ഇന്ത്യയിലെ ഏറ്റവും വലിയ സുന്ദരന്‍ പാകിസ്‌താന്‍കാരന്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സുന്ദരന്‍ പാകിസ്‌താന്‍കാരന്‍. ബോളിവുഡിലെ പാക്‌ നടന്‍ ഫവാദ്‌ ഖാനെ ഇന്ത്യയിലെ ഏറ്റവും സുന്ദരനായ വ്യക്‌തിയായി വോഗ്‌ ബ്യൂട്ടി അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ടു. ലുക്ക്‌ കൊണ്ടും വശ്യത കൊണ്ടും അനേകം ഇന്ത്യന്‍ യുവതികളുടെ ഹൃദയത്തിലേക്ക്‌ പ്രവേശിച്ച ഫവാദ്‌ ഖാന്‌ […]

ആര്യയും മോഡേണായി: ഫോട്ടോ ഷൂട്ട് വീഡിയോ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തയായ ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. സിനിമാ പ്രമോഷന്‍ വെബ്‌സൈറ്റിലാണ് ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സരിത് സി. വര്‍മ്മയാണ് ഫോട്ടോ ഷൂട്ടിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമേഷ് കണ്ണനാണ് […]

ചൂടന്‍ രംഗങ്ങളുമായി ബോണ്ട്‌ ചിത്രം സ്‌പെക്‌ട്രയുടെ ടീസര്‍ പുറത്തുവന്നു

കാത്തുകാത്തിരുന്ന്‌ ഒടുവില്‍ ലോകത്തുടനീളം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ജയിംസ്‌ബോണ്ട്‌ ചിത്രം സ്‌പെക്‌ട്രയുടെ ട്രെയിലര്‍ പുറത്തുവന്നു. പ്രേക്ഷകരുടെ പ്രതീക്ഷ പോലെ തന്നെ ശ്വാസം പിടിച്ചുപോകുന്ന ആക്ഷനും ചൂടന്‍ രംഗങ്ങളും കൊണ്ട്‌ സമ്പന്നമാണെന്ന്‌ ട്രെയിലറുകള്‍ തന്നെ തെളിയിക്കുന്നു.ബുധനാഴ്‌ച രാവിലെയാണ്‌ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കായി അണിയറക്കാര്‍ […]

മോഹന്‍ലാല്‍ രംഗത്ത്‌.

തെരുവു നായ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയും പൊതുജനങ്ങളുടെ സമീപനങ്ങള്‍ക്ക്‌ എതിരെയും മോഹന്‍ലാല്‍ രംഗത്ത്‌. തന്റെ ബ്‌ളോഗിലൂടെയാണ്‌ താരം വിഷയത്തെക്കുറിച്ച്‌ പ്രതികരിച്ചത്‌. തെരുവനായ ശല്യത്തെക്കുറിച്ച്‌ താനിത്‌ എഴുതുന്നത്‌ എവിടെനിന്നെങ്കിലും വായിച്ചതോ ലഭിച്ചതോ ആയ വിവരങ്ങളില്‍നിന്നല്ലെന്നും സ്വന്തം അനുഭവങ്ങളില്‍നിന്നാണെന്നും താരം വ്യക്‌തമാക്കുന്നു.‘കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍’ […]

പ്രേമം ചോര്‍ന്നത് അണിയറപ്രവര്‍ത്തകരില്‍ നിന്ന്, ഹാര്‍ഡ് ഡിസ്ക്ക് പൊലീസ് കണ്ടെടുത്തു

തിരുവനന്തപുരം :പ്രേമം സിനിമ ചോര്‍ന്നത് അണിയറപ്രവര്‍ത്തകരില്‍ നിന്നു തന്നെയെന്ന് പൊലീസ് കണ്ടെത്തി. ചിത്രം പുറത്ത് പോകാന്‍ കാരണമായ ഹാര്‍ഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്നാണ് ചിത്രം പുറത്ത് പോയതെന്നാണ് സൂചന. സെന്‍സര്‍ […]