നൂറണി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാണ് ;കായികമന്ത്രി എ.സി. മൊയ്തീന്‍

പാലക്കാട്: നൂറണി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാന്‍ തയാറാണെന്ന് കായികമന്ത്രി എ.സി. മൊയ്തീന്‍. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. നുറണി ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബൈച്ചിങ് ബൂട്ടിയ ഡയറക്ടറാവാന്‍ തയാറാണെങ്കില്‍ സൗജന്യ ഭക്ഷണ, താമസ, […]

ജില്ലയിലെ ആദ്യ സിന്തറ്റിക് ഫുട്ബോള്‍ മൈതാനമായ നൂറണി സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫിന്റെ ഉദഘാടനം ഇന്ന്

പാലക്കാട്: ജില്ലയുടെ കായിക മികവിന് ഉണർവേകാൻ ജില്ലയിലെ ആദ്യ സിന്തറ്റിക് ഫുട്ബോള്‍ മൈതാനമായ നൂറണി സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് ഒരുങ്ങി. മൈതാനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് മന്ത്രി എ.സി. മൊയ്തീന്‍ നിർവഹിക്കും . ഉദ്ഘാടനച്ചടങ്ങില്‍ എം.ബി. രാജേഷ് എം.പി.ക്കൊപ്പം ഇന്ത്യന്‍ […]

ജില്ലയിലെ ആദ്യ സിന്തറ്റിക് ആര്‍ട്ടിഫിഷല്‍ ടര്‍ഫ് മൈതാനം :നൂറണിയില്‍ 17ന് ഉദ്ഘാടനം

ജില്ലയിലെ ആദ്യ സിന്തറ്റിക് ആര്‍ട്ടിഫിഷല്‍ ടര്‍ഫ് ഫുട്‌ബോള്‍ മൈതാനം ഉദ്ഘാടനത്തിന് തയ്യാറായി . നൂറണി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.54 കോടിയാണ് ഇതിനായി ചെലവിട്ടത്. ഏപ്രില്‍ 17 വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന […]

കാറൽമണ്ണ ഗ്രാമിക ഇൻഡോർ സ്റ്റേഡിയം എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു

ഗ്രാമിക ചാരിറ്റബിൾ ട്രസ്റ്റാണ് കാറൽമണ്ണ യിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തീകരിച്ചത് .അത്യാധുനിക രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം .നഗരസഭാ ചെയർ പേഴ്സൺ ശ്രീലജ വഴക്കുന്നതു തുടങ്ങി നിരവധി പേര് പങ്കെടുത്തു

ഗോകുലം എഫ്‌സി പരിശീലനം തുടങ്ങി; വിദേശ താരങ്ങള്‍ അടുത്ത ആഴ്ച ടീമില്‍ ചേരും

ഐ ലീഗ് സ്വപ്‌നവുമായി മലപ്പുറത്തു നിന്നും പിറവിയെടുത്ത ഗോകുലം എഫ് സി യുടെ പരിശീലനം ആരംഭിച്ചു. ടീമിലെ 25 അംഗ ടീമിലെ 16 പേരാണ് കോച്ച് ബിനോ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയത്. ബാക്കിയുള്ളവര്‍ അടുത്ത ആഴ്ചകളില്‍ […]

ദേശീയ നെറ്റ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പന്‍ഷിപ്പ് : കേരള വനിതാ ടീമിന് സ്വീകരണം നല്‍കി.

തെലുങ്കാനയിലെ വാറങ്കലില്‍ നടന്ന ഇരുപത്തിരണ്ടാമത് ദേശീയ നെറ്റ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പന്‍ഷിപ്പില്‍ കേരള വനിതാ ടീമിന് വിജയം. ഡെല്‍ഹിയെയാണ് കേരളം പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് പാലക്കാട് റെയില്‍വെ ജങ്ഷനില്‍ സംസ്ഥാന-ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ , […]

നിർമ്മലിന് ഉപഹാരം നൽകാൻ ദേവസ്വം മന്ത്രി കടംകംപ്പള്ളി സുരേന്ദ്രൻ വീട്ടിലെത്തി .

ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സ് ട്രെയിനിംഗ് ക്യാമ്പിലേയ്ക്ക് പങ്കെടുക്കാന്‍ കേരളത്തിൽ നിന്നും യോഗ്യത നേടിയ കുമരനല്ലുര്‍ന്റെ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥി നിർമ്മലിന് ദേവസ്വം മന്ത്രി കടംകംപ്പള്ളി സുരേന്ദ്രൻ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.ഇന്ത്യയില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവരില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഏകവിദ്യാര്‍ത്ഥികൂടിയാണ് നിര്‍മല്‍മനോജ്.

ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സ് ട്രെയിനിംഗ് ക്യാമ്പിലേയ്ക്ക് നിര്‍മല്‍.

ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സ് ട്രെയിനിംഗ് ക്യാമ്പിലേയ്ക്ക് പങ്കെടുക്കാന്‍ യോഗ്യത നേടിയ കുമരനെല്ലുര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി കേരളത്തിന്റെ അഭിമാന താരമായി. ലോകത്തെ ഏറ്റവും വലിയകമ്പ്യൂട്ടര്‍ സയന്‍സ് മത്സരങ്ങളില്‍ ഒന്നാണ് ഇന്റര്‍നാഷണൽ ഇൻഫോർമാറ്റിക്സ് ഒളിമ്പ്യാഡ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 27 […]

സഞ്ജുവിന് കേരളം ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്

തിരുവനന്തപുരം ; മോശം പെരുമാറ്റത്തിന് രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സഞ്ജു വി സാംസണ് കേരളം ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്.മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റമാണ് സഞ്ജുവിനെതിരായ നടപടിക്ക് വഴിവച്ചത്.മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സരശേഷം […]

പികെ ശശി എംഎല്‍എയുടെ സ്‌പൈക്ക്‌സും ബബിതയുടെ സ്വര്‍ണ്ണവും

ചെര്‍പ്പുളശ്ശേരി: എംഎല്‍എ പികെ ശശിയുടെ വാക്ക് അന്വര്‍ത്ഥമാക്കി കായികതാരം ബബിത സ്വര്‍ണ്ണമണിഞ്ഞു. പൂനെയില്‍ നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിലാണ് 1500, 3000 മീറ്ററുകളില്‍ ബബിത ഇരട്ടസ്വര്‍ണ്ണമണിഞ്ഞത്. നൂറുകണക്കിന് കായികപ്രേമികളുടെ സാന്നിദ്ധ്യത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ വെച്ച് എംഎല്‍എ പികെ ശശിയുടെ നേതൃത്വത്തില്‍ നല്‍കിയ […]