ഒടുവിൽ തീരുമാനം!; ജില്ല ആശുപത്രിയിലെ മാതൃ- ശിശു ബ്ലോക്ക് 18ന് തുറക്കും

പെരിന്തൽമണ്ണ: ഉദ്‌ഘാടനം കഴിഞ് വർഷം ഒന്ന് പിന്നിട്ടിട്ടും ജീവനക്കാരുടെ കുറവ് മൂലവും സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം അടഞ്ഞുകിടക്കുന്ന ജില്ല ആശുപത്രിയിലെ പുതിയ മാതൃ- ശിശു ബ്ലോക്ക് ഈ മാസം 18ന് തുറക്കാൻ ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പനിയും പകർച്ചവ്യാധികളും […]

കാലവർഷം: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

  പാലക്കാട്: കാലവർഷം കനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ല കലക്ടർ പി.മേരിക്കട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വയറിളക്ക രോഗ നിയന്ത്രണ ദ്വൈ വാരാചരണം , മന്ത് രോഗ സമൂഹ ചികിത്സ എന്നീ പരിപാടികളുടെ ഏകോപന […]

പകർച്ചവ്യാധി: പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ ജീവനക്കാരില്ലാത്തത് ജില്ലയിൽ തിരിച്ചടിയാകുന്നു

മലപ്പുറം: ഡെങ്കിപനി, മഞ്ഞപിത്തം, ഡിഫ്തീരിയ, മലേറിയ പോലെയുള്ള പകർച്ചവ്യാധികൾ പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുള്ള ജീവനക്കാർ ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റിൽ ഇല്ലാത്തത് തിരിച്ചടിയാകുന്നു. 41 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള ജില്ലയിൽ ആരോഗ്യ മേഖലയിലെ ഫീൽഡ് വർക്കർമാരുടെ എണ്ണം പതിനേഴ് മാത്രമാണ്. […]

പാലക്കാട് ഐ ഐ ടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം പൂര്‍ത്തിയാകുന്നു

പാലക്കാട്: പാലക്കാട് ഐ ഐ ടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം പൂര്‍ത്തിയാകുന്നു. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയ കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലത്ത് ദ്രുതഗതിയില്‍ പ്രവൃത്തികള്‍ നടക്കുകയാണ്. ട്രാന്‍സിറ്റ് ക്യാമ്പസാണ് ജൂലൈയില്‍ തുറന്നു കൊടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ മറ്റ് നിര്‍മാണം […]

കൊല്ലത്ത് സിപിഐഎം സിപിഐ സംഘര്‍ഷം ;എഐഎസ്‌എഫ് നേതാവിന് വെട്ടേറ്റു

കൊല്ലം: മുഖത്തലയില്‍ സിപിഐഎം സിപിഐ സംഘര്‍ഷത്തില്‍ എഐഎസ്‌എഫ് നേതാവിന് വെട്ടേറ്റു. എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ഗിരീഷിനാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഐ ആരോപിച്ചു. ദിവസങ്ങളായി പ്രദേശത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് പഞ്ചായത്തില്‍ […]

ദേശീയോദ്ഗ്രഥന സന്ദേശവുമായി മൊബൈല്‍ ആപ്

കോട്ടയം: ദേശീയോദ്ഗ്രഥന സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ‘മൊബൈല്‍ ആപ്’ തയ്യാറാക്കിയതായി ചെയര്‍മാന്‍ എബി ജെ. ജോസ് അറിയിച്ചു. ‘ഇന്‍ഡ്യന്‍ ഫ്‌ളാഗ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി […]

ജില്ലയിൽ 54,763 കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകും; ഉദ്ഘാടനം മെയ് 23 ന്

മലപ്പുറം: സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചു വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന “സൗജന്യ കൈത്തറി യൂനിഫോം വിതരണം ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 365 സ്കൂളുകളിലായി 54,763 വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി യൂണിഫോമിന് 2,31,110 മീറ്റർ […]

ജില്ല ആശുപത്രിയെ കൂടുതൽ മികവുറ്റതും ജനപ്രിയവുമാക്കാൻ പദ്ധതികളുയരുന്നു

പെരിന്തൽമണ്ണ: ഒട്ടേറെ പരിമിതികൾക്കിടയിലും പ്രവർത്തന മികവിന് പലതവണ അനുമോദിക്കപ്പെട്ട ജില്ല ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും ഒപ്പംതന്നെ ജനകീയമാക്കാനും വിവിധ പദ്ധതികളുമായി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി ഏറെക്കാലത്തെ ആവശ്യമായ പുതിയ മാതൃ – ശിശു വാർഡ് വേഗത്തിൽ […]

ജില്ലയിൽ ‘ആവാസ്’ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഇനിമുതൽ ഇതര സംസ്ഥാന തൊഴിലാളികൾക്കും ആശ്വാസം

പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ഇവർക്ക് ‘ആവാസ്’ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ തുടരുന്നു. തൊഴിലുടമകളുടെ കീഴിൽ പ്രർത്തിക്കുന്ന 6500ഓളം വരുന്ന തൊഴിലാളികളെയാണ് പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളതെന്ന് ഡെപ്യട്ടി ലേബർ ഓഫീസർ( എൻഫോഴ്സ്മെന്റ് […]

വയനാട്ടിൽ വ്യാഴാഴ്ച്ച ഹർത്താൽ

കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. യു.ഡി.എഫും എന്‍.ഡി.എയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.