സ്വകാര്യ ബസ്സ് ഡ്രൈവര്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

  കോഴിക്കോട്: ചാനിയംകോട് റോഡരികിലെ താമരകുളത്തില്‍ സ്വകാര്യ ബസ്സ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.   കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന  സ്വകാര്യ ബസ് ഡ്രൈവര്‍ കുറ്റ്യാടി പാറക്കടവ് വയല്‍വീട്ടില്‍ അജ്മല്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് […]

രാത്രിയിൽ ലേഡീസ് ഹോസ്റ്റലില്‍ എത്തിയ എസ്ഐയെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമർദനം

കോഴിക്കോട് ∙ വനിതാ ഹോസ്റ്റലിനുമുന്നിൽ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകൻ അജയ്‌ക്കാണ് എസ്ഐയുടെ […]

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.ഐപിസി 354 വകുപ്പ് അനുസരിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. […]

ബേപ്പൂര്‍ ബോട്ട് അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞദിവസം ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് കാണാതായ നാലുപേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബോട്ടിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്, രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു. ഇവരാണ് കപ്പല്‍ ഇടിച്ചതിന്‍റെ സൂചനകള്‍ നല്‍കിയത്. […]

ടിപി വധക്കേസില്‍ വിടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന്കെ കെ രമ.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ യുഡിഎഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി […]

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

വടകര: മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോന്‍ (80) ആണ് ജീവനൊടുക്കിയത്.കുട്ടിയുടെ കുടുംബത്തിന്‍റെയും ചൈല്‍ഡ് ലൈനിന്‍റെയും പരാതിയില്‍ പോക്സോ നിയമപ്രകാരമായിരുന്നു ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

ഭക്ഷണത്തിൽ ചത്ത പുഴുവും കുടിക്കാൻ കലക്ക വെള്ളവും ;മുക്കം നഴ്സിംഗ് കോളേജിനെതിരെ പ്രതിഷേധം

മുക്കം:കോളേജിലെ ഹോസ്റ്റലില്‍ വൃത്തിഹീനമായ ഭക്ഷണം വിളമ്പിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് മുക്കം കെഎംസിടി നഴ്‌സിംഗ് കോളേജിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്തിയതോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. കൂടാതെ കലക്ക വെള്ളമാണ് കുടിക്കാന്‍ നല്‍കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. […]

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഇന്ന് അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ് സിലബസിൽ ഉൾപ്പെടുന്ന ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് സ്വന്തമാക്കിയതിനെ തുടർന്നാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ […]

സ്വര്‍ണ്ണക്കടത്ത് : മൂന്നുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

കോഴിക്കോട് : മൂന്നുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശി റിയാസാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. മിക്സിക്കുള്ളിലെ മോട്ടോറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മോട്ടോര്‍ പൊട്ടിച്ചാണ് സ്വര്‍ണക്കട്ടി മിക്സിക്കുള്ളില്‍ സൂക്ഷിച്ചത്. ഡിആര്‍ഐ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ശബരീശ് പിള്ളയുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് […]

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം/ പാല്‍ സൗജന്യമായി പരിശോധിക്കും/പരിശീലനം

  ക്ഷീരവികസന വകുപ്പിന്റെ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം സെപ്റ്റംബര്‍ 6 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിതരണം നടത്തും. സാമ്പത്തിക നഷ്ടം സംഭവിച്ച കര്‍ഷകര്‍ നല്‍കിയ അപേക്ഷയില്‍ നിന്നും അര്‍ഹരായ 30 പേര്‍ക്കാണ് […]