എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പോലീസ് പിടികൂടി

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ വാഗമണ്‍ സ്വദേശി മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്.

തോപ്പുംപടിയില്‍ യുവാവിന്‍റെ കൈവെട്ടി

ഏറണാകുളം: ഏറണാകുളം തോപ്പുംപടിയില്‍ സിനിമ കഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവാവിന്‍റെ കൈവെട്ടി. മദ്യലഹരിയിലായിരുന്ന ഗുണ്ടാസംഘമാണ് റോഡിലൂടെ പോയ യുവാക്കളെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശിക്കാണ് വെട്ടേറ്റത്. വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റ ഇയാള്‍ […]

പ്രണയത്തിന് അതിര്‍വരമ്പില്ല, മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടണെന്നും, ഹൈക്കോടതി.

  കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടന വിരുദ്ധമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസ് ഒരു കാരണവശാലും അനുവദിക്കരുത്. തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ […]

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും.

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സുചന. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. കേസില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇത് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ എഡിജിപി സന്ധ്യയുടെ […]

ഹര്‍ത്താലുകള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: ഹര്‍ത്താലുകള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. 16 ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യു.ഡി.എഫ് ഹര്‍ത്താലിനെതിരെ കോട്ടയം സ്വദേശി സാജന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് ജനങ്ങള്‍ക്ക് […]

സദാചാര’ ഗുണ്ടായിസം കാട്ടിയ എട്ട് ശിവസേനക്കാർ റിമാന്‍ഡിൽ

കൊച്ചി : എറണാകുളം മറൈന്‍ഡ്രൈവില്‍ ‘സദാചാര’ ഗുണ്ടായിസം കാട്ടിയ എട്ട് ശിവസേനക്കാരെ റിമാന്‍ഡ്‌ ചെയ്തു. എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാന്‍ഡ്‌ ചെയ്തത്. ഏഴുദിവസത്തേക്കാണ് റിമാന്‍ഡ്. ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ ടി ആര്‍ ദേവന്‍, കെ വൈ […]

മറൈൻഡ്രൈവിൽ ഒരിക്കൽ കൂടി ചുംബനസമരത്തിനു അരങ്ങൊരുങ്ങുന്നു.

കൊച്ചി: കേരളത്തില്‍ വീണ്ടും ചുംബന സമരത്തിനു അരങ്ങൊരുങ്ങുന്നു. മറൈന്‍ഡ്രൈവിലെ ശിവസേനയുടെ ഗൂണ്ടായിസമാണ് വീണ്ടും ചുംബനസമരത്തിനു കാരണമാകുന്നത്. മറൈൻഡ്രൈവിൽ ഒന്നിച്ചിരുന്നവരെ യുവതീ-യുവാക്കളെ ഇന്നലെ ശിവസേന പ്രവർത്തകർ ചൂരൽകൊണ്ട് അടിച്ച് ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കിസ് ഓഫ് ലൗ വിനു അരങ്ങൊരുങ്ങുന്നത്. കൊച്ചി മറൈന്‍ഡ്രൈവിലെ […]

സാധാരണ പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം : ഏകതാ പ്രവാസി

കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന ഏകതാ പ്രവാസി സംസ്ഥാന കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളറിയാത്തവരാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തിന് […]

പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് 250 പവന്‍ കവര്‍ന്നു.

കൊച്ചി: കടവന്ത്ര ചിലവന്നൂരില്‍ പൂട്ടിക്കിടന്ന വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച 250 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. ചിലവന്നൂര്‍ റോഡരികിലുള്ള ‘ശാലിഭദ്ര’ എന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ വസ്ത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് കൊച്ചിയില്‍ കുടിയേറിയ ബിസിനസ് […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]