സ്കൂള്‍ ബസ് കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കട്ടപ്പന: സ്കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കട്ടപ്പന കാല്‍വരി മൗണ്ട് പടന്നമാക്കല്‍ മേരി (60) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാല്‍വരിമൗണ്ട് പത്താംമൈലില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ബന്ധുക്കളാണ്. […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]

രാജ്യസഭാ സീറ്റ്: എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി. എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം പ്രതിനിധി കെ. സോമപ്രസാദ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, എ.കെ. ആന്റണി എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലേക്ക് മൂന്ന് […]

റോഡിലെ കുഴിയടച്ച് ഓട്ടോ തൊഴിലാളികള്‍ മാതൃകയായി

മറയൂര്‍: മൂന്നാര്‍-മറയൂര്‍ സംസ്ഥാനപാതയിലെ കുഴികള്‍ നികത്തി യുവാക്കള്‍ പ്രതിഷേധിച്ചു. സംസ്ഥാനപാതയില്‍ ഏഴുകിലോമീറ്ററിലുള്ള അപകടകരമായ കുഴികള്‍ മെറ്റലും മണ്ണും ഇട്ടാണ് ശരിയാക്കിയത്.മൂന്നാര്‍-മറയൂര്‍ സംസ്ഥാനപാതയിലെ പള്ളനാട് മുതല്‍ മറയൂര്‍ ടൗണ്‍വരെയുള്ള റോഡാണ് ശരിയാക്കിയത്. ഏഴുപേരാണ് ഇതിന് നേതൃത്വംനല്‍കിയത്. എല്ലാവരും ഓട്ടോഡ്രൈവര്‍മാരാണ്. കാര്‍ത്തികേയന്‍, ബാലമുരുകന്‍, ശിവകുമാര്‍, […]

തൊഴിലുറപ്പു പണിക്കിടയില്‍ നന്നങ്ങാടി കണ്ടെത്തി

വണ്ടിപ്പെരിയാര്‍: തൊഴിലുറപ്പു പണിക്കിടയില്‍ നന്നങ്ങാടി കണ്ടെത്തി. 63-ാം മൈല്‍ തേക്കേല്‍ ടി.എസ്.ചെറിയാന്റെ കൃഷിസ്ഥലത്ത് പടുതാകുളം കുഴിക്കുന്നതിനിടയിലാണ് നന്നങ്ങാടി കണ്ടെത്തിയത്. നന്നങ്ങാടി കണ്ടെത്തിയ വിവരം അറിഞ്ഞ് നിരവധിയാളുകള്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്.  

വനിതാകമ്മീഷന്‍ മെഗാ അദാലത്ത് നാളെ

തൊടുപുഴ: കേരള വനിതാകമ്മീഷന്‍ ഇടുക്കി ജില്ലാതല മെഗാഅദാലത്ത് ചൊവ്വാഴ്ച മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കും. അറിയിപ്പു ലഭിച്ചിട്ടുള്ളവര്‍ രാവിലെ 10.30നുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പുറ്റടി ബൈബിള്‍കണ്‍െവന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി അണക്കര: കത്തോലിക്ക കരിസ്മാറ്റിക് നവീകരണം അണക്കര സബ് സോണിന്റെ നേതൃത്വത്തില്‍ […]

ഇടുക്കിയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹൈറേഞ്ച്് സംരക്ഷണ സമിതിയടക്കമുള്ള സംഘടനകള്‍ ഹര്‍ത്താലിനെ അനുകൂലിക്കു മെന്നാണ് കരുതുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് […]

പള്ളിസ്ഥലത്തെച്ചൊല്ലി തര്‍ക്കം; പന്നിമറ്റത്ത് നേരിയ സംഘര്‍ഷം

തൊടുപുഴ: പള്ളിവക സ്ഥലം സി.പി.എം.പ്രവര്‍ത്തകര്‍ കൈയേറിയെന്ന ആരോപണമുണ്ടായതിനെത്തുടര്‍ന്ന് പന്നിമറ്റത്ത് സംഘര്‍ഷം. ഇവിടെ തിങ്കളാഴ്ച സന്ധ്യക്കും പോലീസ് ക്യാമ്പുചെയ്യുകയാണ്. പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവകയായ സെന്റ്‌ജോസഫ്‌സ് എല്‍.പി.സ്‌കൂളിന്റെ സ്ഥലത്തെച്ചൊല്ലിയാണ് തര്‍ക്കം. അതിരില്‍ക്കൂടി തോട് ഒഴുകുന്നുണ്ട്. നേരത്തെ സി.പി.എം. പ്രവര്‍ത്തകര്‍ തോട് കെട്ടിയെടുത്ത് കൊടിമരവുംമറ്റും […]

ബീനാമോള്‍റോഡ് മരക്കാനംഭാഗം നിര്‍മാണോദ്ഘാടനം

പൊന്മുടി: പൊന്മുടി ഡാംടോപ്പ് റോഡുമായി ബന്ധിപ്പിക്കുന്ന ബീനാമോള്‍റോഡിന്റെ മരക്കാനം പ്‌ളാന്റേഷന്‍ ഭാഗത്തെ നിര്‍മാണോദ്ഘാടനം പി.ടി.തോമസ് എം.പി. നിര്‍വഹിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.മല്‍ക്ക, ജയ […]