അന്താരാഷ്ട്ര കടുവാ ദിനം : വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രബന്ധ -ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാം

മലപ്പുറം:അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂഹിക വനവല്‍ക്കരണ വിജ്ഞാന വ്യാപന ഡിവിഷന്‍ കോഴിക്കോട്, മലപ്പുറം, വയനാ ട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രബന്ധ-ക്വിസ് മത്സരങ്ങള്‍ നടത്തും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി “കടുവകളും അപചയം നേരിടുന്ന ആവാസവ്യവസ്ഥകളും എന്ന […]

കണ്ണൂരിലെ രാജേന്ദ്ര നഗര്‍ കോളനിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിരിലെ രാജേന്ദ്ര നഗര്‍ കോളനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പൊടിക്കുണ്ടില്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ താമസക്കാരനായ അനൂപ് എന്നയാളുടെ വീട്ടില്‍ രാത്രി 11.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അനൂപിന്റെ ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ചോളം […]

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ശുപാര്‍ശ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ 500 ലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഉത്തരക്കടലാസ് കാണാതായ സംഭവം പോലീസിനെക്കൊണ്ട്  അന്വേഷിപ്പിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ്  ശുപാര്‍ശ ചെയ്തത്. സര്‍വ്വകലാശാല എഞ്ചിനീയറിംഗ് […]

മൈസൂരില്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ അപകടം: മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി മരിച്ചു

മലപ്പുറം: മൈസൂരിനടുത്ത് ഗുണ്ടല്‍പേട്ടയില്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി നെല്ലോളിപ്പറമ്പ് കാട്ടിക്കുളങ്ങര അഹമ്മദ് എന്ന കുട്ടിപ്പ (42) മരിച്ചു. കേരളത്തിലേക്ക് പഞ്ചസാര ലോഡുമായി വരികയായിരുന്ന ലോറിയുടെ ടയര്‍ മൈസൂര്‍ ഗുണ്ടല്‍പേട്ടക്കടുത്ത് വെച്ച് പഞ്ചറായി. സ്റ്റപ്പിനി ടയര്‍ മാറ്റിവെച്ച് […]

കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയ്ക്ക് സൂര്യാഘാതമേറ്റു

കോഴിക്കോട്: വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായ നസീറിന് സൂര്യാഘാതമേറ്റു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിങ്കളാഴ്ച 34 ഡിഗ്രി സെല്‍ഷ്യസായിരുന്നു കോഴിക്കോട്ട് താപനില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട്ടും മലപ്പുറം, പാലക്കാട് ഉള്‍പ്പെടെയുള്ള പരിസര ജില്ലകളിലും കടുത്ത വേനല്‍ ചൂടാണ് അനുഭവപ്പെടുന്നത്. ഉച്ച സമയങ്ങളില്‍ വേനല്‍ക്കാലത്ത് […]

തെരഞ്ഞെടുപ്പ് കാലത്ത് നാദാപുരത്ത് രാത്രി കടകള്‍ തുറക്കുന്നതിന് വിലക്ക്- ബൈക്കുകള്‍ക്കും നിയന്ത്രണം- പ്രദേശം ശക്തമായ പോലീസ് കാവലില്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നാദാപുരം ശക്തമായ പോലീസ് കാവലില്‍. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും പരമ്പരകളും നാദാപുരത്ത് പതിവായതാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷ കര്‍ശനമാക്കാന്‍ കാരണം. രാത്രി പൊലീസ് പെട്രോളിഗിനൊപ്പം പ്രദേശത്ത് കൂട്ടം കൂടുന്നതിനും രാത്രി വൈകി […]

ഫോക്ക്‌ലോര്‍ പഠനവിഭാഗത്തില്‍ കലാഭവന്‍ മണി അനുസ്മരണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഫോക്ക്‌ലോര്‍ പഠനവിഭാഗം കലാഭവന്‍ മണിയെ അനുസ്മരിച്ചു. ‘ കലാഭവന്‍ മണി: കീഴാള പ്രതിനിധാനവും പ്രതിരോധവും ‘ എന്ന വിഷയത്തില്‍ സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, ഡോ: പ്രദീപന്‍ പാമ്പിരിക്കുന്ന് എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ; കെ.എം. അനില്‍ […]

ലോകനാര്‍ക്കാവില്‍ ഇനി പൂരക്കാലം

കോഴിക്കോട്:  ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂരമഹോത്സവത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന കൊടിയേറ്റത്തിന് ശേഷം വിളക്കിനെഴുന്നള്ളത്തും കലവറ നിറയ്ക്കലും നടക്കും. തുടര്‍ന്ന് സുന്ദരന്‍ നെടുമ്പിള്ളിയുടെ കഥാപ്രസംഗം. നാളെ ഏഴിന് ഭഗവതിയുടെ […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

ഇന്റര്‍സോണ്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു

തേഞ്ഞിപ്പലം; കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുന്ന ഇന്റര്‍സോണ്‍ കലോത്സവത്തിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ലോഗോ ക്ഷണിച്ചു. ലോഗോ ഈ മാസം 21 നകം ccu@uoc.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.