മദ്രസ അധ്യാപകന്‍റെ കൊലപാതകം ;പ്രതികൾ പോലീസ് കസ്റ്റഡിയിൽ

കാസര്‍കോഡ്: കാസര്‍കോഡ് മദ്രസ അധ്യാപകന്‍റെ കൊലപാതകത്തില്‍ പ്രതികള്‍ പൊലീസിന്‍റെ പിടിയിലായി.ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തിയേക്കും. കാസര്‍കോഡ് സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് […]

ഉപ്പളയില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; കാറില്‍ നിന്ന് റിവോള്‍വര്‍ കണ്ടെടുത്തു

കാസര്‍കോട്: ഉപ്പളയില്‍ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തകര്‍ന്ന കാറില്‍ നിന്ന് റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കാറില്‍ അഞ്ച് പേരുണ്ടായിരുന്നെങ്കിലും ഒരാള്‍ അപകടം നടന്നയുടനെ രക്ഷപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി 12.15ന് […]

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം/ പാല്‍ സൗജന്യമായി പരിശോധിക്കും/പരിശീലനം

  ക്ഷീരവികസന വകുപ്പിന്റെ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം സെപ്റ്റംബര്‍ 6 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിതരണം നടത്തും. സാമ്പത്തിക നഷ്ടം സംഭവിച്ച കര്‍ഷകര്‍ നല്‍കിയ അപേക്ഷയില്‍ നിന്നും അര്‍ഹരായ 30 പേര്‍ക്കാണ് […]

അന്താരാഷ്ട്ര കടുവാ ദിനം : വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രബന്ധ -ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാം

മലപ്പുറം:അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂഹിക വനവല്‍ക്കരണ വിജ്ഞാന വ്യാപന ഡിവിഷന്‍ കോഴിക്കോട്, മലപ്പുറം, വയനാ ട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രബന്ധ-ക്വിസ് മത്സരങ്ങള്‍ നടത്തും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി “കടുവകളും അപചയം നേരിടുന്ന ആവാസവ്യവസ്ഥകളും എന്ന […]

തെരഞ്ഞെടുപ്പ് കാലത്ത് നാദാപുരത്ത് രാത്രി കടകള്‍ തുറക്കുന്നതിന് വിലക്ക്- ബൈക്കുകള്‍ക്കും നിയന്ത്രണം- പ്രദേശം ശക്തമായ പോലീസ് കാവലില്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നാദാപുരം ശക്തമായ പോലീസ് കാവലില്‍. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും പരമ്പരകളും നാദാപുരത്ത് പതിവായതാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷ കര്‍ശനമാക്കാന്‍ കാരണം. രാത്രി പൊലീസ് പെട്രോളിഗിനൊപ്പം പ്രദേശത്ത് കൂട്ടം കൂടുന്നതിനും രാത്രി വൈകി […]

ലോകനാര്‍ക്കാവില്‍ ഇനി പൂരക്കാലം

കോഴിക്കോട്:  ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂരമഹോത്സവത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന കൊടിയേറ്റത്തിന് ശേഷം വിളക്കിനെഴുന്നള്ളത്തും കലവറ നിറയ്ക്കലും നടക്കും. തുടര്‍ന്ന് സുന്ദരന്‍ നെടുമ്പിള്ളിയുടെ കഥാപ്രസംഗം. നാളെ ഏഴിന് ഭഗവതിയുടെ […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]

രാജ്യസഭാ സീറ്റ്: എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി. എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം പ്രതിനിധി കെ. സോമപ്രസാദ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, എ.കെ. ആന്റണി എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലേക്ക് മൂന്ന് […]