വാഹനാപകടത്തിൽ വിദ്യാർത്ഥികൾ മരണപ്പെട്ടു

എടപ്പാൾ: ബൈക്ക് ലോറിയിലിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു,  കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളായ കോട്ടയം സ്വദേശി നെസ്മൽ നിസാർ (20)  പൊന്നാനി ആനപ്പടി സ്വദേശിനി റബീയത്ത് അൽ അദാബിയ (20) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച  ബൈക്ക്  എടപ്പാൾ    ശുകപുരം ഹോസ്പിറ്റലിന് മുൻപില്‍ വെച്ച് ലോറിയിൽ ഇടിക്കുകയായിരുന്നു. റാബിയത്ത് സംഭവസ്ഥലത്ത് വെച്ചും  ഗുരുതരമായി പരിക്കേറ്റ നെസ്മൽ നിസാര്‍ […]

മലപ്പുറത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; ബ്ലൂ വെയിലിന് അടിമയെന്ന് സംശയം

മലപ്പുറം: എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് സിയാനാണ് ആത്മഹത്യാ ചെയ്തത്. വേങ്ങര ചേറൂര്‍ സ്വദേശിയുടെ മകനാണ്. ബ്ലൂ വെയില്‍ ഗെയിം കളിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് സംശയം. കുട്ടി മൊബൈല്‍ ഫോണ്‍ ഗെയിമിന് […]

അനധിക്യത കരിങ്കല്‍ ക്വാറി,  റിപ്പോര്‍ട്ട് തേടി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍

മലപ്പുറം: കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ നെടിയിരിപ്പ് വില്ലേജില്‍ 26ാം വാര്‍ഡില്‍ അനുമതിയുണ്ടെന്ന വ്യാജേന കരിങ്കല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. കേരള ആദിവാസി ഫെഡറേഷന്‍ […]

വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത്. സുതാര്യമല്ലാത്ത സ്ഥാനാര്‍ഥി നിര്‍ണ്ണയം മൂലമെന്ന് യൂത്ത് ലിഗ് .

  മലപ്പുറം : വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് യൂത്ത് ലിഗ് . വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവ ഗൌരവതരമെന്നും പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തിരുത്തേണ്ടി വരുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി […]

യുഡിഎഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദര്‍ വിജയിച്ചു.

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി  കെ.എൻ.എ. ഖാദര്‍ വിജയിച്ചു.  23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാദറിന്റെ ജയം. 65227 വോട്ടാണ് നേടിയത്.  ബഷീറിന് 41917 വോട്ടാണ് ലഭിച്ചത്. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാമതാണ്. 8648 വോട്ട് എസ്ഡിപിഐ നേടിയപ്പോള്‍ 5728 വോട്ടുകള്‍ മാത്രമാണ് […]

വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ വിധി കാത്ത്‌ കേരളം :വിധി നാളെ

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വിധി കാത്ത്‌ കേരളം.ഈ മാസം പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം.ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണിത്. മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലം ആണെങ്കിലും ഇത്തവണ നടന്ന റെക്കോർഡ് ഭൂരിപക്ഷം മുന്നണികൾക്ക് പ്രതീക്ഷ […]

ഒടുവിൽ തീരുമാനം!; ജില്ല ആശുപത്രിയിലെ മാതൃ- ശിശു ബ്ലോക്ക് 18ന് തുറക്കും

പെരിന്തൽമണ്ണ: ഉദ്‌ഘാടനം കഴിഞ് വർഷം ഒന്ന് പിന്നിട്ടിട്ടും ജീവനക്കാരുടെ കുറവ് മൂലവും സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം അടഞ്ഞുകിടക്കുന്ന ജില്ല ആശുപത്രിയിലെ പുതിയ മാതൃ- ശിശു ബ്ലോക്ക് ഈ മാസം 18ന് തുറക്കാൻ ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പനിയും പകർച്ചവ്യാധികളും […]

പകർച്ചവ്യാധി: പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ ജീവനക്കാരില്ലാത്തത് ജില്ലയിൽ തിരിച്ചടിയാകുന്നു

മലപ്പുറം: ഡെങ്കിപനി, മഞ്ഞപിത്തം, ഡിഫ്തീരിയ, മലേറിയ പോലെയുള്ള പകർച്ചവ്യാധികൾ പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുള്ള ജീവനക്കാർ ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റിൽ ഇല്ലാത്തത് തിരിച്ചടിയാകുന്നു. 41 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള ജില്ലയിൽ ആരോഗ്യ മേഖലയിലെ ഫീൽഡ് വർക്കർമാരുടെ എണ്ണം പതിനേഴ് മാത്രമാണ്. […]

ജില്ലയിൽ 54,763 കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകും; ഉദ്ഘാടനം മെയ് 23 ന്

മലപ്പുറം: സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചു വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന “സൗജന്യ കൈത്തറി യൂനിഫോം വിതരണം ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 365 സ്കൂളുകളിലായി 54,763 വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി യൂണിഫോമിന് 2,31,110 മീറ്റർ […]

ജില്ല ആശുപത്രിയെ കൂടുതൽ മികവുറ്റതും ജനപ്രിയവുമാക്കാൻ പദ്ധതികളുയരുന്നു

പെരിന്തൽമണ്ണ: ഒട്ടേറെ പരിമിതികൾക്കിടയിലും പ്രവർത്തന മികവിന് പലതവണ അനുമോദിക്കപ്പെട്ട ജില്ല ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും ഒപ്പംതന്നെ ജനകീയമാക്കാനും വിവിധ പദ്ധതികളുമായി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി ഏറെക്കാലത്തെ ആവശ്യമായ പുതിയ മാതൃ – ശിശു വാർഡ് വേഗത്തിൽ […]