ചൊവ്വാഴ്ചയിലെ ഹര്‍ത്താല്‍ സിപിഐക്കെതിരായ പ്രതിഷേധം; സിപിഐഎം

തൊടുപുഴ: ചൊവ്വാഴ്ച മൂന്നാറില്‍ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ സിപിഐക്കെതിരായ പ്രതിഷേധമാണെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം. മൂന്നാര്‍ ഉള്‍പ്പെടെ 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എങ്ങിനെയും ഹര്‍ത്താല്‍ വിജയിപ്പിക്കാനാണ് സി.പി.ഐ.എം നേതൃത്വത്തിന്‍റെ തീരുമാനം. ഭൂമിപ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എടുത്ത തീരുമാനങ്ങള്‍ റവന്യുവകുപ്പ് അട്ടിമറിക്കുകയാണെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി […]

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ സംഘര്‍ഷം: മേയറെ ആക്രമിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെ സിപിഎം – ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ മേയർ വി.കെ.പ്രശാന്തിന് പരുക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരസഭയിൽ ഇടതുമുന്നണി ഭരണം […]

മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലന്ന് മുഖ്യമന്ത്രി

പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനവും ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടികൊണ്ട് പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും […]

ലയണ്‍സ് റീജിനല്‍ കലോത്സവം 19-ന്

ചെര്‍പ്പുളശ്ശേരി: ലയണ്‍സ് റീജിനല്‍ കലോത്സവം 19-ന് ഞായറാഴ്ച ചെര്‍പ്പുളശ്ശേരി ശബരി സ്‌കൂളില്‍ നടക്കും. ലയണ്‍സ് മെമ്പര്‍മാരുടെയും കുടുംബാംഗങ്ങളുടെയും കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സിന്റെ 11 ക്ലബ്ബുകളിലെ മത്സരമാണ് നടക്കുക. കലോത്സവം മുന്‍ ശബരിമല മേല്‍ശാന്തിയും […]

സംവരണം: മുഖ്യമന്ത്രി ശ്രമിക്കുന്നത് ബിജെപിയെ പ്രീതിപ്പെടുത്താൻ; മുസ്‌ലിം ലീഗ്

പാലക്കാട്∙ എല്ലാമേഖലകളിലും സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നു പറയുന്ന മുഖ്യമന്ത്രി ബിജെപിയുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനാണു ശ്രമിക്കുന്നതെന്ന് മുസ്‌‍‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി. സംവരണം ദാരിദ്ര്യനിർമാർജന പദ്ധതിയല്ല, സാമൂഹികനീതി നടപ്പാക്കലാണ്. സംവരണം തന്നെ എടുത്തുകളയണമെന്നു […]

കുതിരാന്‍  തുരങ്ക നിര്‍മാണത്തില്‍ ഗുരുതര അപാകതകളെന്നു കണ്ടെത്തല്‍.

തൃശൂര്‍: വടക്കാഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാന്‍  തുരങ്ക നിര്‍മാണത്തില്‍ ഗുരുതര അപാകതകളെന്നു കണ്ടെത്തല്‍. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് തുരങ്ക നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇരുമ്പുപാലം ഭാഗത്തുനിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റര്‍ ക്രോസ് പാസേജിലാണ് പാറകള്‍ക്കു വലിയ ബലക്ഷയം കണ്ടെത്തിയത്. എന്നാല്‍, ഈ ബലക്ഷയം പരിഹരിക്കാതെയാണ് […]

കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്നു, രമേശ് ചെന്നിത്തല

കുന്നംകുളം: വർഗ്ഗീയ ശക്തികളോട് ഏറ്റുമുട്ടാൻ കെൽപ്പുള്ള കോൺഗ്രസിനെ ആരോപണങ്ങൾ കൊണ്ട് തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്ന കാഴ്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘടിപ്പിക്കന്ന യു ഡി എഫ് പടയൊരുക്കത്തിന് കുന്നംകുളത്ത് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു […]

രാഷ്ട്രീയ അധികാര ദുർമേദസ്സിനു വിശ്രമം ആശംസിച്ച് ‘പാലക്കാട്ടെ കൊച്ചൻ’

പാലക്കാട്∙ കായൽ കയ്യേറിയെന്ന ആരോപണത്തെത്തുടർന്നു മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം. സമൂഹമാധ്യമത്തിലാണു തൃത്താല എംഎൽഎ കൂടിയായ ബൽറാമിന്‍റെ പ്രതികരണം. ചിരട്ടയിൽ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടുകൂടിയാണു ബൽറാമിന്‍റെ കുറിപ്പ്. തോമസ് ചാണ്ടി വിഷയം […]

വിസ്മയിപ്പിച്ച് സഹോദരങ്ങള്‍, നൂലുകൊണ്ട് നിറക്കൂട്ട്തീര്‍ത്ത് കൊയ്തെടുത്തത് നേട്ടങ്ങള്‍.

അലനല്ലൂര്‍: വ്യത്യസ്ത നിറത്തിലുള്ള നൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് പൊതു വിദ്യാലയത്തിന്റെ സംഭാവനകളായ എടത്താനാട്ടുകര വട്ടമണ്ണപ്പുരത്തിനടുത്തെ ഇശല്‍ മന്‍സിലിലെ സഹോദരങ്ങളായ പി. അര്‍ഷ സലാമും പി. അമന്‍ സലാമും. ഒറ്റപ്പാലത്ത് […]

അനിതയെ അറിയാം; മുണ്ടക്കോട്ടുകുര്‍ശ്ശി വായനശാലയില്‍ അനിതാ നായര്‍ കോര്‍ണര്‍ ഒരുങ്ങി

ചളവറ: പ്രശസ്ത ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരി അനിതാ നായരുടെ കൃതികളുടെ സമ്പൂര്‍ണ്ണ ശേഖരം അവരുടെ ജന്മനാട്ടിലെ മുണ്ടക്കോട്ടുകുര്‍ശ്ശി വായനശാലയില്‍ ‘അനിതാ നായര്‍’ കോര്‍ണര്‍ എന്ന പേരില്‍ ഒരുങ്ങി. ലൈബ്രറേറിയന്‍ കെ. സി. സരോജിനിക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് അനിതാനായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. […]