കാലവർഷം: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

  പാലക്കാട്: കാലവർഷം കനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ല കലക്ടർ പി.മേരിക്കട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വയറിളക്ക രോഗ നിയന്ത്രണ ദ്വൈ വാരാചരണം , മന്ത് രോഗ സമൂഹ ചികിത്സ എന്നീ പരിപാടികളുടെ ഏകോപന […]

പാലക്കാട് ഐ ഐ ടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം പൂര്‍ത്തിയാകുന്നു

പാലക്കാട്: പാലക്കാട് ഐ ഐ ടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം പൂര്‍ത്തിയാകുന്നു. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയ കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലത്ത് ദ്രുതഗതിയില്‍ പ്രവൃത്തികള്‍ നടക്കുകയാണ്. ട്രാന്‍സിറ്റ് ക്യാമ്പസാണ് ജൂലൈയില്‍ തുറന്നു കൊടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ മറ്റ് നിര്‍മാണം […]

ജില്ലയിൽ ‘ആവാസ്’ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഇനിമുതൽ ഇതര സംസ്ഥാന തൊഴിലാളികൾക്കും ആശ്വാസം

പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ഇവർക്ക് ‘ആവാസ്’ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ തുടരുന്നു. തൊഴിലുടമകളുടെ കീഴിൽ പ്രർത്തിക്കുന്ന 6500ഓളം വരുന്ന തൊഴിലാളികളെയാണ് പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളതെന്ന് ഡെപ്യട്ടി ലേബർ ഓഫീസർ( എൻഫോഴ്സ്മെന്റ് […]

പാലക്കാട് വാഹനാപകടം ; രണ്ട് മരണം

പാലക്കാട്: കണ്ണാടിയില്‍ കാര്‍ ചരക്ക് ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ, മകള്‍ നീതു എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ […]

”ഉറവ വറ്റാത്ത നാളേക്കുവേണ്ടി ജലനയത്തിനൊരു തിരുത്ത്”

പാലക്കാട് : സംസസ്ഥാന വ്യാപകമായി നടക്കുന്ന ജല സാക്ഷരത ക്യാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പാലക്കാട് ഫൈൻ സെന്ററിൽ ”ഉറവ വറ്റാത്ത നാളേക്കുവേണ്ടി ജലനയത്തിനൊരു തിരുത്ത്” എന്ന പേരിൽ ജല സംരക്ഷണ സെമിനാർ സംഘടിപ്പിക്കും […]

നഗരസഭാ സിക്രട്ടറിക്കു യാത്രയയപ്പു നൽകി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ഹരികൃഷ്ണന് നഗരസഭ യാത്രഅയപ്പ് നല്‍കി. വൈസ് ചെയര്‍മാന്‍ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സ്ഥലംമാറിപ്പോയ വിനോദ്, ഷമീന എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ പി രാം കുമാര്‍ […]

സഹകരണ ബാങ്കുകളിലൂടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ : വിഷുവിന് മുന്‍പ് 72.30 കോടി വിതരണം ചെയ്യും

പാലക്കാട്: ജില്ലയില്‍ സഹകരണ ബാങ്കുകള്‍ വഴി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങി. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍. ചിക്കുട്ടന്‍ എലവഞ്ചേരി സേവന സഹകരണ ബാങ്കിന്റെ പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 230505 പേര്‍ക്കായി 72.30 കോടിയാണ് വിവിധ […]

കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ക്കെതിരെ വടക്കഞ്ചേരിയിൽ ചുമരില്‍ ചിത്രങ്ങള്‍ വരച്ച്‌ വിദ്യാര്‍ഥികളുടെ പ്രതിഷേധം

വടക്കഞ്ചേരി: കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ക്കെതിരെ സമൂഹമനസ്സിനെ ഉണര്‍ത്താന്‍ ചുമരില്‍ ചിത്രങ്ങള്‍ വരച്ച്‌ വിദ്യാര്‍ഥികളുടെ പ്രതിഷേധം. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിലെ തൂണുകളിലും ശിവരാമ പാര്‍ക്കിലെ മതിലുകളിലുമാണ് വടക്കഞ്ചേരി ആഞ്ജലോ ചിത്രരചനാ സ്ഥാപനത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ചായം ചാലിച്ചത്. പീഡനങ്ങള്‍ക്കുപുറമെ പ്രകൃതിയും വരള്‍ച്ചയും വിഷയങ്ങളായി. വടക്കഞ്ചേരി […]

ഉറപ്പ് നല്‍കി മാസങ്ങളായിട്ടും വടക്കഞ്ചേരിയിൽ സര്‍വീസ് റോഡില്ല; നാട്ടുകാര്‍ വീണ്ടും സമരത്തിലേക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതാ വികസനത്തിനൊപ്പം പന്നിയങ്കര മുതല്‍ വാണിയമ്പാറവരെയുള്ള സര്‍വീസ് റോഡ് നിര്‍മാണം വാഗ്ദാനത്തിലൊതുങ്ങുന്നു. നിര്‍മാണം തുടങ്ങുമെന്ന് ഉറപ്പ് നല്‍കി മാസങ്ങളായെങ്കിലും പ്രാരംഭ ജോലികള്‍പോലും തുടങ്ങാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങാനാണ് തീരുമാനമെന്ന് […]

പുനരാരംഭിച്ച കുതിരാന്‍ തുരങ്കനിര്‍മാണംവീണ്ടും നാട്ടുകാര്‍ തടഞ്ഞു

വടക്കഞ്ചേരി: നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കുതിരാന്‍ തുരങ്കനിര്‍മാണം തിങ്കളാഴ്ച പുനരാരംഭിച്ചെങ്കിലും നാട്ടുകാര്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് നിര്‍മാണം തുടങ്ങിയത്. എട്ടുമണിയോടെ നാട്ടുകാര്‍ മുദ്രാവാക്യംവിളികളുമായി സംഘടിച്ചെത്തി നിര്‍മാണം തടയുകയായിരുന്നു. തുരങ്കനിര്‍മാണത്തിനിടെ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ശക്തി കുറച്ച്‌ പാറപൊട്ടിക്കാമെന്ന് […]