സഹോദരിമാരുടെ ദുരൂഹമരണം ;ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കുമെന്നും പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി

വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തെ തുടര്‍ന്ന് മരിച്ച സഹോദരിമാരുടെ വീട് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി സന്ദര്‍ശിച്ചു. മരിച്ച സഹോദരിമാരുടെ രക്ഷിതാക്കളോട് വനിതാ കമ്മീഷന്‍ അംഗം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. മാര്‍ച്ച് 17ന് തിരുവനന്തപുരത്ത് ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ കാര്യങ്ങള്‍ […]

കൊകല്- സഹവാസ കാംപ് ഇന്ന് സമാപിക്കും; എംപിയോടും കലക്ടറോടും സംവദിച്ച് വിദ്യാര്‍ഥികള്‍

സര്‍വശിക്ഷാ അഭിയാന്‍ അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘കൊകല്- സഹവാസ കാംപില്‍ എം.ബി.രാജേഷ് എം.പിയോടും ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയോടും സംവദിക്കാനായത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി . അട്ടപ്പാടിയിലെ കാരറ യുപി.സ്‌കുളില്‍ അധ്യാപകരില്ലെന്ന പ്രശ്‌നം ചൂണ്ടികാണിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുമെന്ന് […]

സി.ഗണേഷിന്റെ നാടൻ കേരള എക്‌സ് പ്രസ് ബംഗാൾ പാചകക്കാർ പ്രകാശനം ചെയ്തു.

കേരളത്തിലെ നാടൻ ഭക്ഷണ രുചികളെ കുറിച്ചുള്ള പുസ്തകം ബംഗാൾ സ്വദേശികളായ പാചകക്കാർ പ്രകാശനം ചെയ്തത് കൗതുകമായി.കഥാകൃത്ത് സി.ഗണേഷിന്റെ പതിനൊന്നാമത് പുസ്തകം ‘നാടൻ കേരള എക്സ്പ്രസാണ്’ പാലക്കാട് അരിപ്പ ഹോട്ടലിലെ പാചകക്കാരായ ബംഗാൾ സ്വദേശികൾ സമീർ, ബാബു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തത്. […]

സ്‌പെക്ട്രം – 2017 ജോബ് ഫെയര്‍ മാര്‍ച്ച് 25ന്

സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ.കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് ‘സ്‌പെക്ട്രം 2017 ജോബ് ഫെയര്‍’ നടത്തുന്നു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിലാണ് ജോബ്‌ഫെയര്‍ നടത്തുക. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി മാര്‍ച്ച് 25ന് […]

വാളയാറിൽ പീഡനം ആവർത്തനമാവുന്നു ;20 കാരി വിഷം കഴിച്ചു മരിച്ചു

വാളയാര്‍: വാളയാറില്‍ വിഷം കഴിച്ചു മരിച്ച പെണ്‍കുട്ടി ക്രൂരമായ ലൈംഗീക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന രതീഷ് എന്ന […]

ചെര്‍പ്പുളശ്ശേരിയില്‍ മികവുത്സവം

സര്‍വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 19,20 തീയതികളില്‍ ചെര്‍പ്പുളശ്ശേരിയില്‍ മികവുത്സവം നടത്തും. 2016-17 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അക്കാദമിക്-കല-കായിക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് മികവുത്സവം. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും […]

തൂത ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല

തൂത ഭഗവതി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ പൊങ്കാല (തിരുവോര്‍ത്ത് വെയ്ക്കല്‍) ഇടല്‍ ചടങ്ങ് നടന്നു. തന്ത്രി വലിയ നാരായണന്‍ ഭട്ടതിരിപ്പാടിപ്പാട് പണ്ഡാര അടുപ്പിലേക്ക് തീപകര്‍ന്ന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി രാജേഷും സംഘവും നയിച്ച മേളമുണ്ടായി. പൊങ്കാല നിവേദ്യം രാവിലെ വിശേഷാല്‍ പൂജ […]

ട്രസ്റ്റിമാരെ ആവശ്യമുണ്ട്

ഒറ്റപ്പാലം താലൂക്കിലെ  ചെങ്ങിണിക്കോട്ട് കാവ് ദേവസ്വത്തില്‍ ട്രസ്റ്റിമാരെ ആവശ്യമുണ്ട്. ഹിന്ദുമതവിശ്വാസികളായവര്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് അഞ്ചിനകം നിശ്ചിത ഫോമിലുള്ള അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസി.കമ്മീഷനര്‍ക്ക് നല്‍കണം. പാലക്കാട് അസി.കമ്മീഷനറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും അപേക്ഷാ ഫോം […]

ക്രഡിറ്റ് കാര്‍ഡ് വിതരണം മൂന്നിന്

ചെര്‍പ്പുളശ്ശേരി ജില്ലാ ട്രഷറിയുടെ പരിധിയിലുള്ള എയ്ഡഡ് സ്‌ക്കൂള്‍ ജീവനക്കാരുടെ 2015-16 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡ് വിതരണം മാര്‍ച്ച് മൂന്നിന് രാവിലെ 11ന് തിരുവാഴിയോട് എം.യു.പി.എസ് സ്‌ക്കൂളില്‍ നടക്കും. ജീവനക്കാര്‍ 2016 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി 28 വരെയുള്ള ഡെബിറ്റ് സ്റ്റേറ്റ്‌മെന്റും […]

പട്ടാമ്പി-പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അടച്ചിടും

പട്ടാമ്പി-പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഫെബ്രുവരി 12ന് വൈകീട്ട് നാല് മുതല്‍ 14ന് വൈകീട്ട് അഞ്ച് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ പട്ടാമ്പി വെള്ളിയാങ്കല്ല് പാലം-പള്ളിപ്പുറം റോഡിലൂടെ പോകണമെന്ന് അസി.ഡിവിഷനല്‍ എഞ്ചിനീയര്‍ അറിയിച്ചു.