ചെര്‍പ്പുളശ്ശേരി നഗരസഭക്ക് 8.82 കോടിയുടെ പദ്ധതിക്ക് അംഗീകാരം

  ചെര്‍പ്പുളശ്ശേരി:  ചെര്‍പ്പുളശ്ശേരി നഗരസഭയുടെ 8,82,92,091 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ഡി. പി. സി.യുടെ അംഗീകാരം. 2016-17 വര്‍ഷത്തെ പദ്ധതിക്കാണ് അംഗീകാരം. ഇനി പ്രവൃത്തികള്‍ തുടങ്ങാനാകും. ഗ്രാമസഭ അംഗീകരിച്ച പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തിലാണ് നടപ്പാക്കുക. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി […]

ഗ്രാമശുചീകരണം നടത്തി

ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ തെക്കുംമുറി നാലാലുംകുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധിജയന്തി ദിനത്തില്‍ ഗ്രാമശുചീകരണം നടത്തി. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡണ്ട് കെകെ.ബാബു, ടിപി.സുബ്രമഹ്ണ്യന്‍, കെ.സജീവ്, കെ.സുരേഷ്, കെ.സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സിഐടിയു സംസ്ഥാനസമ്മേളനം വിജയിപ്പിക്കും: മദ്യവ്യവസായ തൊഴിലാളി യൂണിയന്‍

ചെര്‍പ്പുളശ്ശേരി: സിഐടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മദ്യവ്യവസായ തൊഴിലാളി യൂണിയന്‍(സിഐടിയു) ഒറ്റപ്പാലം താലൂക്ക് സമ്മേളനം തീരുമാനിച്ചു. മുഴുവന്‍ തൊഴിലാളികളും ദേശാഭിമാനി വരിക്കാരാകാനും സമ്മേളനത്തില്‍ തീരുമാനിച്ചു. ചെര്‍പ്പുളശ്ശേരി കോ-ഓപ്പ് അര്‍ബന്‍ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാപ്രസിഡണ്ട് പികെ ശശി […]

റോഡ് അപകടം: സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ- മന്ത്രി ഡോ. കെ ടി ജലീല്‍

മലപ്പുറം : റോഡ് അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) നടത്തി വരുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പ്രസ്താവിച്ചു. തന്റെ എം എല്‍ […]

ജില്ലാ ലൈബ്രറിയില്‍ വര്‍ണ്ണോത്സവം അരങ്ങേറി

  ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഒരുക്കിയ ചിത്ര രചനാ ശില്പശാല വര്‍ണ്ണോത്സവംകുട്ടികളുടെ രചനാകൗശലം കൊണ്ടും ക്ലാസ്സുകളുടെ പ്രത്യേകത കൊണ്ടും ശ്രദ്ധേയമായി. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 80കുട്ടികള്‍ വര്‍ണ്ണോത്സവത്തില്‍ പങ്കെടുത്തു. പ്രശസ്ത ചിത്രകാരന്‍ […]

ബലിപെരുന്നാള്‍ 12ന് ഈദ്ഗാഹുകളും, പള്ളികളും ഒരുങ്ങി

  പാലക്കാട്: പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഈസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുമായി ഇസ്‌ലാംമത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിലേക്ക് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക്മിഷന്റെ ഭാഗമായി, മുജാഹിദ് ദഅ്‌വാസമിതിയുടെ കീഴില്‍ സംഘടിപ്പിന്ന ജില്ലയിലെ പ്രധാനപ്പെട്ട ഈദ്ഗാഹുകളിലെയും പള്ളികളിലെയുംനമസ്‌കാരസമയം സലഫി സെന്റര്‍ ചുങ്കം, പിരായിരി കാലത്ത് 8 മണി ഇന്ത്യന്‍ ഇസ്‌ലാഹി […]

എം.എല്‍.എ പി.കെ ശശിയുടെ ജനസഹായ സദസ്സിന്റെ ഉദ്ഘാടനം 19ന്

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി നടപ്പിലാക്കുന്ന ജനസഹായ സംഘമത്തിന്റെ ഉദ്ഘാടനം ഉത്രാടം നാളില്‍ ഷൊര്‍ണൂര്‍ അഭയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്ന ചടങ്ങില്‍ തുടക്കമാകും. അഭയത്തിലെ ഓണാഘോഷ പരിപ്പാടിയില്‍ എം.എല്‍.എ പങ്കെടുക്കും. ജനങ്ങളുടെ ആശ്യങ്ങള്‍ താഴെ തട്ടില്‍ നിന്ന് തന്നെ പരിഹരിക്കുക എന്ന […]

സ്‌കേറ്റിംഗ് മത്സര ങ്ങള്‍ സെപ്റ്റംബര്‍ 24, 25 തീയതി കളില്‍

  ഒമ്പതാമത് മലപ്പുറം ജില്ലാതല റോളര്‍ സ്‌കേറ്റിംഗ് മത്സര ങ്ങള്‍ സെപ്റ്റംബര്‍ 24,25 ദിവസ ങ്ങളില്‍ നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങ ളില്‍ നിന്നായി നൂറ് കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടി കളും പങ്കെടു ക്കും.കോട്ടക്കല്‍ മഞ്ചേരി എന്നിവി ടങ്ങ ളിലാ യിട്ടാണ് […]

എടത്തനാട്ടുകരമൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ‘ഗുവര്യര്‍ക്കൊപ്പം’ അധ്യാപക സംഗമം നടന്നു

എടത്തനാട്ടുകര : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിന്ന ‘ഗുവര്യര്‍ക്കൊപ്പം’ അധ്യാപക സംഗമം ഇന്ന് 10.30 ന് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യ്തു. പി. ടി. […]

വര്‍ണ്ണോത്സവം: കുട്ടികള്‍ക്കായുള്ള ചിത്രരചന ശില്‍പശാല

  പാലക്കാട്: ഓണാഘോഷങ്ങളുടെ ഭാഗമായ് പാലക്കാട് ജില്ല പബ്ലിക്ക് ലൈബ്രറി കുട്ടികള്‍ക്കായ് വര്‍ണ്ണോത്സവം എന്ന പേരില്‍ ചിത്ര രചന ശില്‍പശാല നടത്തുന്നു. സെപ്തംബര്‍ 11 രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ശില്‍പശാല. ബൈജുദേവ് നയിക്കുന്ന ശില്‍പശാലയില്‍ ഷഡാനനന്‍ ആനിക്കത്ത്. രഘുനാഥ് […]