ചികിത്സാനിധിയിലേക്ക് 15250 രൂപ കൈമാറി

ചെര്‍പ്പുളശ്ശേരി: വൃക്കരോഗം കാരണം കഷ്ടപ്പെടുന്ന കരുമാനാംകുര്‍ശ്ശിയിലെ മണികണ്ഠനെയും ചളവറയിലെ അബ്ദുള്ളക്കുട്ടിയെയും സഹായിക്കാന്‍ ഇന്ത്യന്‍ ബസ് ജീവനക്കാരും ഉടമകളും ശേഖരിച്ച 15,250 രൂപ കൈമാറി. കെബിടിഎ സംഘടന ഭാരവാഹികള്‍ക്കാണ് തുക കൈമാറിയത്. ഒരു ദിവസത്തെ കളക്ഷനാണ് കൈമാറിയത്  

കേരളത്തിന് ഹംസഫറും അന്ത്യോദയയും; പുതിയ ട്രെയിൻ ടൈംടേബിൾ ഒന്നു മുതൽ

പാലക്കാട്‌: കേരളത്തിനു ഹംസഫർ എക്സ്പ്രസും അന്ത്യോദയ എക്സ്പ്രസും ഉറപ്പാക്കി റെയിൽവേയുടെ പുതിയ ടൈംടേബിൾ. നവംബർ ഒന്നാം തീയതി ഇതു പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ട്രെയിനുകൾ ∙ ഗാന്ധിധാം–കൊച്ചുവേളി റൂട്ടിൽ പൂർണമായും ത്രീ ടയർ എസിയായ ഹംസഫർ എക്സ്പ്രസ്. തിങ്കളാഴ്ചകളിൽ […]

പൂവാലശല്യത്തിനെതിരെ പരാതി നല്‍കിയതിന് മര്‍ദ്ദനം

വെള്ളിനേഴി:  പൂവാലശല്യത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. പാലക്കാട് വെള്ളിനേഴി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ബൈക്കുകളിലെത്തിയ സംഘം മര്‍ദ്ദിച്ചത്. റോജി, ഫസല്‍, ഹിശാം, കാളിദാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ മുഖത്തും നെഞ്ചിലും ചാവികൊണ്ടു കുത്തുകയായിരുന്നുവത്രെ. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തങ്ജം സിങിനും അനുമോള്‍ തമ്പിക്കും ട്രിപ്പിള്‍ സ്വര്‍ണ്ണം

പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന്റെ തങ്ജം സിങിനും അനുമോള്‍ തമ്പിക്കും  ട്രിപ്പിള്‍ സ്വര്‍ണ്ണം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മണിപ്പൂര്‍ സ്വദേശിയായ തങ്ജം സിങ് സ്വര്‍ണ്ണം നേടിയത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് . നേരത്തെ […]

ശബരിമല പുതിയ മേല്‍ശാന്തിക്ക് അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍ക

ചെര്‍പ്പുളശ്ശേരി: ശബരിമല പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപെട്ട എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കാണ് അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കിയത്. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

നെല്ലായ പഞ്ചായത്ത് അഴിമതിക്കെതിരെ യൂത്ത് ലീഗ് സമരജാഥ

ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഫോണ്‍ വഴി പണം ആവശ്യപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും സ്ഥിരം സമിതി അധ്യക്ഷന്‍ കെ ടി ജലീലിനെ പാര്‍ടി സംരക്ഷിക്കുന്നതിലൂടെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ച് യൂ്ത്ത് ലീഗ് ഞായറാഴ്ച സമരജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ […]

സ്‌കൂള്‍ കായിക മേള: സബ് ജൂനിയര്‍ 100 മീറ്ററില്‍ പാലക്കാടിനും എറണാകുളത്തിനും സ്വര്‍ണ്ണം

അറുപത്തൊന്നാമത് സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ വിഭാഗത്തിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ വി.നേഹയാണ്  സ്വര്‍ണ്ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ സാനിയക്കാണ് വെള്ളി.  ആണ്‍കുട്ടികളുടെ 100 മീറ്ററില്‍  എറണാകുളം  കോതമംഗലം സെന്റ് […]

മാനവിക സംസ്ക്കാരത്തിന് സംസ്ക്യത പഠനം അനിവാര്യമാണെന്ന് സംസ്കൃതപണ്ഡിതരത്നം കെ.പി അച്ചുതപിഷാരടി.

    പട്ടാമ്പി :  ബുധനാഴ്ച രാവിലെ ചാലിശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ശീ ശങ്കരാചാര്യ സർവകലാശാലയും പൊതു വിദ്യഭ്യാസ വകുപ്പും ചേർന്ന നടത്തിയ സംസ്ക്യത സെമിനാറിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മനുഷ്യനെ മനുഷ്യനാക്കു വാൻ […]

സഹകരണ സ്ഥാപനങ്ങളടക്കം തുറന്നില്ല, മേഖലയില്‍  ഹര്‍ത്താല്‍ പൂര്‍ണ്ണം

ചെര്‍പ്പുളശ്ശേരി: യൂഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്തല്‍ പൂര്‍ണ്ണം. ചെര്‍പ്പുളശ്ശേരിയില്‍ സഹകരണ ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യവാഹനങ്ങളും കുറവായിരുന്നു. എസ് ഐ – പി എം ലിബിയുടെ നേതൃത്വത്തില്‍ പൊലീസ് പട്രോളിംഗ് നടത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടി്ല്ല. പൊലീസ് സംരക്ഷണം […]

ലോക്കല്‍ സമ്മേളനത്തിനങ്ങള്ക്ക് വിപുലമായ ഒരുക്കങ്ങള്‍. സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്ത്തി യായി

ചെര്‍പ്പുളശ്ശേരി: സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഇനി ലോക്കല്‍ സമ്മേളനത്തിലേക്ക്. ചെര്‍പ്പുളശ്ശേരി ലോക്കല്‍ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചെര്‍പ്പുളേശ്ശേരി സമ്മേളനം 12, 13തിരയതികളില്‍ നടക്കും. സെമിനാറുകള്‍, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നിവയടക്കം  സമ്മേളനത്തിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കാറല്‍മണ്ണ ലോക്കല്‍ […]