പഠനശിബിരം നടന്നു

പത്തനംതിട്ട: ബി.എം.എസ്. ജില്ലാ കമ്മിറ്റിയുടെ പഠനശിബിരം നടന്നു.സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജി.സതീഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. സി.കെ.അജിത്, സി.എസ്.ശ്രീകുമാര്‍, പി.എസ്.ശശി, എ.എസ്.രഘുനാഥന്‍, വി.ജി.ശ്രീകാന്ത്, പി.ജി.ഹരികുമാര്‍, ടി.ജി.ഗോപിനാഥന്‍, എന്‍.വി.പ്രമോദ്, രാജന്‍ പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.  

ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ മുല്ലോട്ട് ഡാം

കൊടുമണ്‍: ലക്ഷകണക്കിന് രൂപ െചലവഴിച്ചിട്ടും മുല്ലോട്ട് ഡാം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൊടുമണ്‍ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറേ അതിര്‍ത്തിയിലും പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വടക്ക് കിഴക്കുഭാഗത്തുമായി പാറക്കരയിലാണ് മുല്ലോട്ട് ഡാം സ്ഥിതി ചെയ്യുന്നത്. ചെറുകിട ജലസേചന പദ്ധതിയില്‍ 1970കളിലാണ് മുല്ലോട്ട് ഡാം പണിയുന്നത്. […]

നെല്ലിക്കല്‍ പള്ളിയോടം ദഹിപ്പിച്ചു

കോഴഞ്ചേരി: നെല്ലിക്കല്‍ 572-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള നെല്ലിക്കല്‍ പഴയപള്ളിയോടം ദഹിപ്പിച്ചു. പഴയപള്ളിയോടം ജീര്‍ണാവസ്ഥയിലായതിനെത്തുടര്‍ന്ന് നിര്‍മിച്ച പുതിയപള്ളിയോടം കഴിഞ്ഞ ഉത്രട്ടാതി ജലമേളയ്ക് മുമ്പായി നീരണിയിച്ചിരുന്നു. ദഹിപ്പിക്കല്‍ കര്‍മത്തിന് മുന്നോടിയായി ശനിയാഴ്ച തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൂജാകര്‍മങ്ങളും ആവാഹനക്രിയകളും […]

ആറന്മുള ഗവണ്മെന്റ് വി.എച്ച്.എസ്.എസ്സിന് ഉന്നതവിജയം

ആറന്മുള: ജില്ലയിലെ സര്‍ക്കാര്‍സ്‌കൂളുകളില്‍ വി.എച്ച്.എസ്. വിഭാഗം എം.കെ.ടി. കോഴ്‌സില്‍ ആറന്മുള ഗവ. വി.എച്ച്.എസ്.എസ്. ഒന്നാംസ്ഥാനത്തോടെ ഉന്നവിജയം നേടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  

കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു

തേക്കുതോട്: കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നു. തേക്കുതോട് കട്ടച്ചിറ പുതുവേലില്‍ ശിവരാജന്‍, കരിങ്ങഴമൂട്ടില്‍ രവി, കട്ടച്ചിറ പുതുവേലില്‍ അശോക്കുമാര്‍, പടിഞ്ഞാറേചരുവില്‍ രവീന്ദ്രന്‍, അരിവണ്ണൂര്‍ മേലേതില്‍ അനിയന്‍ എന്നിവരുടെ കൃഷിയാണ് ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.വാഴ, കുരുമുളക്, തെങ്ങ് എന്നിവ പൂര്‍ണമായും നശിപ്പിച്ചു. ആനയെ പേടിച്ച് […]

ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ മുല്ലോട്ട് ഡാം

കൊടുമണ്‍: ലക്ഷകണക്കിന് രൂപ െചലവഴിച്ചിട്ടും മുല്ലോട്ട് ഡാം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൊടുമണ്‍ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറേ അതിര്‍ത്തിയിലും പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വടക്ക് കിഴക്കുഭാഗത്തുമായി പാറക്കരയിലാണ് മുല്ലോട്ട് ഡാം സ്ഥിതി ചെയ്യുന്നത്. ചെറുകിട ജലസേചന പദ്ധതിയില്‍ 1970കളിലാണ് മുല്ലോട്ട് ഡാം പണിയുന്നത്. […]

കലഞ്ഞൂര്‍ ക്രഷര്‍ വിരുദ്ധസമര സമിതി കൂടല്‍പോലീസ് സ്റ്റേഷനു മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

കൂടല്‍: പോത്തുപാറ ക്വാറിയില്‍ സ്‌ഫോടകവസ്തു ശേഖരം സുരക്ഷ ലംഘിച്ച് കൈകാര്യം ചെയ്ത സംഭവത്തില്‍ ക്വാറി ഉടമയ്ക്ക് എതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് കലഞ്ഞൂര്‍ ക്രഷര്‍ വിരുദ്ധസമര സമിതിയുടെ നേതൃത്വത്തില്‍ കൂടല്‍പോലീസ് സ്റ്റേഷനു മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. പശ്ചിമഘട്ടസംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എം.ജി.സന്തോഷ് […]