അതിജീവനത്തിന്റെ സമരം ചരിത്രത്തില്‍ ഇടംനേടുമെന്ന് ബ്രാഹ്മണസഭയും കെ.പി.എം.എസ്സും

ആറന്മുള: വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും സമരമാണ് ആറന്മുളയില്‍ നടക്കുന്നതെന്നും ഇത് വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ക്കൊപ്പം ചരിത്രത്തില്‍ ഇടംനേടുമെന്നും കേരള ബ്രാഹ്മണസഭയും കെ.പി.എം.എസ്സും.സംസ്ഥാന വൈസ് പ്രസിഡന്റ് എ.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കേരള ബ്രാഹ്മണസഭയും സംസ്ഥാന ഖജാന്‍ജി തുറവൂര്‍ സുരേഷിന്റെ നേതൃത്വത്തില്‍ കെ.പി.എം.എസ്സും ആറന്മുള സത്യാഗ്രഹത്തിന്റെ ഇരുപതാം […]

കഞ്ചാവ് മണക്കുന്നു: സിറ്റിസണ്‍ പാലവും കടന്ന്

തിരുവല്ല നഗരത്തില്‍ കഞ്ചാവിന്റെ വഴികള്‍ കുറ്റപ്പുഴ സിറ്റിസണ്‍ പാലവുംകടന്ന് കാവുംഭാഗവും തിരുമൂലപുരവുംതാണ്ടി പരന്നുകഴിഞ്ഞു. പടിഞ്ഞാറ് മേപ്രാല്‍ ഗ്രാമത്തില്‍നിന്ന് പൊതികെട്ടിയ കഞ്ചാവ് ഓട്ടോയിലേറി നഗരത്തിലെ സ്‌കൂളുകളിലേക്ക് എത്തുന്നു. കാറ്റില്‍ കഞ്ചാവിന്റെ മണവുമുണ്ട്. തിരുവല്ലക്കിപ്പോള്‍ പോലീസിന് ദുഷ്‌കരമാംവിധം കുറ്റപ്പുഴ, കോട്ടാലി, ചുമത്ര മേഖലയിലെ കഞ്ചാവ്‌ലോബി […]

തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവകൊടിയേറ്റ് ഇന്ന്

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. രാവിലെ ചതുശ്ശതം വഴിപാടിനുശേഷം 10.55നും 11.36നും മധ്യേ നടക്കുന്ന കൊടിയേറ്റിന് തെക്കേടത്ത് കുഴിക്കാട്ടില്ലം രഞ്ജിത്ത് നാരായണന്‍ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിക്കും.ഉച്ചയ്ക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ കൊടിയേറ്റ്‌സദ്യ ഉദ്ഘാടനംചെയ്യും. വൈകീട്ട് 5.30ന് […]

ലൈബ്രറി കൗണ്‍സില്‍ ബലോത്സവം നടത്തി

തിരുവല്ല: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബലോത്സവം തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയില്‍ നടന്നു. മാത്യു ടി.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.മത്തായി മാത്യൂസ് അധ്യക്ഷത വഹിച്ചു.ടി.കെ.ജി.നായര്‍, തങ്കമണി നാണപ്പന്‍, ആര്‍.തുളസീധരന്‍പിള്ള, വി.ബാലചന്ദ്രന്‍, ടി.ജി.പുരുഷോത്തമന്‍ നായര്‍, എം.പി.ഗോപാലകൃഷ്ണന്‍, […]

കടയ്ക്കാട് ഭദ്രകാളിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ ഇന്ന്

പന്തളം:കടയ്ക്കാട് ഭദ്രകാളിക്ഷേത്രത്തില്‍ പണികഴിപ്പിച്ച ശ്രീകോവിലില്‍ പുനഃപ്രതിഷ്ഠാകര്‍മ്മം തിങ്കളാഴ്ച നടക്കും. രാവിലെ 10.50 നും 11.45 നും മധ്യേ തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. ശില്പികളെ ആദരിക്കുന്ന ചടങ്ങിനുശേഷം സമൂഹസദ്യയുമുണ്ടാകും. ക്ഷേത്രത്തിന്റെ സമര്‍പ്പണം മാര്‍ച്ച് 6 നാണ്. 11 […]

റാന്നി കെ.എസ്.ആര്‍.ടി.സി.യില്‍ ജലക്ഷാമം രൂക്ഷം

റാന്നി: റാന്നി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററില്‍ ജലക്ഷാമം രൂക്ഷം.ബസ്സിന്റെ റേഡിയേറ്ററില്‍ ഒഴിക്കുന്നതിനുള്ള വെള്ളംപോലും ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ടുദിവസമായി ഈ സ്ഥിതിയാണ് ഓപ്പറേറ്റിങ് സെന്ററിലുള്ളത്.ബസ്സ്റ്റാന്‍ഡിലെ പഞ്ചായത്ത് കിണറില്‍ നിന്നാണ് വെള്ളം സെന്ററില്‍ എത്തിച്ചിരുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന കിണറില്‍ നിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. […]

കനാല്‍വെള്ളത്തില്‍ കുപ്പി തണുപ്പിക്കും ഇവനൊരു ‘നരന്‍’

ബിയറായാലും കളറായാലും തണുപ്പിച്ച് കിട്ടാന്‍ ‘കുട്ടിക്കുടിയന്മാര്‍’ക്ക് ചെറിയ ബുദ്ധിമുട്ട്. ബാറില്‍ ചെന്നാല്‍ സാമൂഹിക നിയന്ത്രണങ്ങളും തടസ്സങ്ങളും. വാങ്ങുന്ന മദ്യം തണുപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയായപ്പോള്‍ അവര്‍ പ്രകൃതിയെത്തന്നെ ആശ്രയിച്ചു. കുളിരണിഞ്ഞ് കനാലിലൂടെ ഒഴുകുന്ന പമ്പയുടെ വെള്ളത്തില്‍ അവര്‍ കോള്‍ഡ് സ്റ്റോറേജ് കണ്ടെത്തി.ഇലന്തൂരില്‍ പി.ഐ.പി. […]

കലാലയരാഷ്ട്രീയം നിരോധിച്ചാല്‍ വര്‍ഗീയത വളരും – ഡോ. സിറിയക് തോമസ്

അടൂര്‍: രാഷ്ട്രീയപ്രവര്‍ത്തനം കാമ്പസുകളില്‍ നിരോധിച്ചാല്‍ വളരാന്‍പോകുന്നത് വര്‍ഗീയതയാണെന്ന് ദേശീയ ന്യൂനപക്ഷവിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് പറഞ്ഞു.കേരള ടൂറിസംവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ രാഷ്ട്രീയം പറയരുത് എന്നു പറയുന്നതില്‍ യുക്തിയില്ല. കലാലയങ്ങളില്‍ […]

ആറന്മുള സമരം സര്‍ക്കാര്‍ നിസ്സാരവത്കരിക്കുന്നു- പ്രതാപചന്ദ്രവര്‍മ്മ

ആറന്മുള: ജീവിതവും സംസ്‌കാരവും നിലനിര്‍ത്താന്‍ ഒരു ജനത നടത്തുന്ന സമരത്തെ സര്‍ക്കാര്‍ നിസ്സാരമായി കാണുകയാണെന്ന് ബി.ജെ.പി. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ പതിനഞ്ചാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്കാണ് ആറന്മുള നീങ്ങുന്നത്. പ്രശ്‌നം പരിഹരിക്കേണ്ട സര്‍ക്കാര്‍ […]

എസ്.എഫ്.ഐ.ക്കാരെ മര്‍ദ്ദിച്ചു

റാന്നി: വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെയും കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. എസ്.എഫ്.ഐ. വെച്ചൂച്ചിറ പോളിടെക്‌നിക്ക് യൂണിറ്റ് സെക്രട്ടറി അരുണ്‍ സോമന്‍ (19), യൂണിയന്‍ വൈസ് ചെയര്‍മാന്‍ എസ്. അജിത് (19) […]