കോഴഞ്ചേരി പുഷ്‌പമേള തുടങ്ങി

കോഴഞ്ചേരി: കര്‍ഷകരുടെ മനസ്സ് സന്തോഷിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന അപകടം ചെറുതല്ലെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജ്. 18-ാമത് കോഴഞ്ചേരി പുഷ്പമേളയുടെ കാര്‍ഷിക പവിലിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നീറുന്ന മനസ്സ് കര്‍ഷകന്റേതാണ്. തുടര്‍ച്ചയായി ഒന്‍പത് […]

അടവി ഇക്കോടൂറിസം പദ്ധതിക്ക് തറക്കല്ലിട്ടു

കോന്നി: കോന്നി വനം ഡിവിഷനിലെ കല്ലാറിന്റെ കരയില്‍ വനംവകുപ്പ് നടപ്പാക്കുന്ന അടവി ഇക്കോ ടൂറിസം പദ്ധതിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തറക്കല്ലിട്ടു.പേരുവാലി മുതല്‍ അടവി വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ 120 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ ഒരുകോടിരൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.കുളിക്കടവുകളുടെ […]

ആറന്മുളയുടെ സംസ്‌കാരം വില്‌പനയ്ക്കില്ല – അയിഷ പോറ്റി

ആറന്മുള: ആറന്മുളയുടെ സംസ്‌കാരവും ഭൂമിയും വെള്ളവും വള്ളപ്പാട്ടിന്റെ വിശുദ്ധിയും വില്പനയ്ക്കു വയ്ക്കാനുള്ളതല്ലെന്ന് അയിഷ പോറ്റി എം.എല്‍.എ. വിമാനത്താവളപദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാലസത്യാഗ്രഹത്തില്‍ ഏഴാംദിനപരിപാടികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ആറന്മുളയിലെ ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി ഉപേക്ഷിക്കണം. മുഖ്യമന്ത്രിയുടെ പിടിവാശി ജനവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. എവിടെനിന്നോ വന്നവര്‍ […]

കുറ്റിക്കാടിന് തീപിടിച്ചു

റാന്നി: അങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ പേട്ട, പെരുനാട്ടിലെ മാടമണ്‍ എന്നിവിടങ്ങളില്‍ കുറ്റിക്കാടിന് തീപിടിച്ച് പടര്‍ന്നത് സമീപവാസികളില്‍ ഭീതി പരത്തി. ശനിയാഴ്ച രാവിലെ 10മണിയോടെയാണ് പേട്ട വളയനാട്ട് ഒരേക്കറോളം സ്ഥലത്ത് തീപടര്‍ന്നത്. ഈ പുരയിടത്തിനോടു ചേര്‍ന്ന് വീടുകളുണ്ടായിരുന്നു. റാന്നി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ […]

മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും

റാന്നി:19-ാമത് മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും. 2ന് നടക്കുന്ന സമാപനസമ്മേളനം എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. റാന്നി യൂണിയന്‍ പ്രസിഡന്റ് കെ.വസന്തകുമാര്‍ അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ മുഖ്യാതിഥിയായിരിക്കും. മന്ത്രി അടൂര്‍ പ്രകാശ് […]

ജനം യു.ഡി.എഫിന് എതിരെ വിധിയെഴുതും – പിണറായി

റാന്നി: നാടിനെ തകര്‍ത്ത യു.ഡി.എഫിനെതിരെ വിധിയെഴുതാന്‍ ജനം അവസരം കാത്തിരിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന് റാന്നിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെ ജനത്തെ നേരിടുമെന്ന ആശങ്കയിലാണ് യു.ഡി.എഫ്. അതിനായി നടത്തുന്ന പൊടിക്കൈകളില്‍ ഒന്നാണ് […]

ശബരിമല സീസണ്‍ കഴിഞ്ഞപ്പോള്‍ പന്തളം തൂക്കുപാലം ഇരുട്ടിലായി

പന്തളം: ശബരിമലസീസണില്‍ വഴിവിളക്കുകള്‍ പ്രകാശിച്ചിരുന്ന പന്തളം തൂക്കുപാലവും വലിയപാലവും സീസണ്‍ കഴിഞ്ഞതോടെ ഇരുട്ടിലായി. ഡിസംബര്‍ 30ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തശേഷമാണ് പാലം ഔദ്യോഗികമായി തുറന്നുകൊടുത്തത്. അന്നുമുതല്‍ പാലത്തില്‍ വിളക്കുകള്‍ പ്രകാശിപ്പിച്ചിരുന്നു. സീസണ്‍ കഴിഞ്ഞെങ്കിലും കൈപ്പുഴ-വലിയകോയിക്കല്‍ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ധാരാളം ആളുകള്‍ യാത്രചെയ്യുന്നുണ്ട്. വലിയകോയിക്കല്‍ […]

കേരളരക്ഷാമാര്‍ച്ചിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

കോന്നി: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് കോന്നിയില്‍ 7ന് നാലിന് സ്വീകരണംനല്‍കും.സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ചടങ്ങ് വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി.പി.എം. ഏരിയാ സെക്രട്ടറി എന്‍.എസ്. ഭാസി പറഞ്ഞു. 10,000 പേര്‍ ജാഥയെ സ്വീകരിക്കാനെത്തുമെന്ന് സംഘാടകര്‍ […]

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ ഉപവാസം തുടങ്ങി

പത്തനംതിട്ട: പെന്‍ഷന്‍ വിതരണത്തിലുള്ള അപാകങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ അനിശ്ചിതകാല ഉപവാസസമരം തുടങ്ങി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ജെ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസേഷന്‍ സംസ്ഥാനകമ്മിറ്റിയംഗം എസ്.മുരളീധരന്‍, കെ.എല്‍. മത്തായി, എം.പുഷ്പാംഗദന്‍, വി.കെ.ഗോപിനാഥന്‍നായര്‍, എ.കെ. […]

‘രക്ഷാവണ്ടി’ ജീവനെടുത്തു; കുറ്റൂര്‍ സ്തംഭിച്ചു

തിരുവല്ല:രക്ഷാദൗത്യത്തിനെത്തുന്ന വണ്ടി യുവതിയുടെ ജീവനെടുത്തെന്ന വാര്‍ത്ത കുറ്റൂരിനെ ഏറെനേരം നിശ്ചലമാക്കി. അപകടത്തിനിടയാക്കിയ ഫയര്‍ഫോഴ്‌സ് ലോറിയിലെ ഉദ്യോഗസ്ഥര്‍ കടന്നുകളഞ്ഞത് നാട്ടുകാരുടെ രോഷം കത്തിച്ചു.അപകടം നടന്നയുടനെ ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് ദമ്പതിമാരെ ആസ്​പത്രിയിലാക്കാന്‍ ശ്രമിച്ചു. പ്രസന്നകുമാരിയുടെ ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലായതിനാല്‍ ആസ്​പത്രിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല.അപകടസ്ഥലത്തുനിന്ന് അന്‍പത് […]