കുറ്റിപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്

കുറ്റിപ്പുറം:  കുറ്റിപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരുക്കേറ്റു. വൈകീട്ട് മൂന്നരയോടെയാണ് അപകടം. മലപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി താഴെ പീടിയേക്കല്‍ ഫൈസല്‍(33), മകന്‍ മുഹമ്മദ് ഷാമില്‍(3), ഫൈസലിന്റെ സഹോദര പുത്രന്‍ മുഹ്‌സിന്‍(18), ഫൈസലിന്റെ മാതാവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. […]

ഇന്റര്‍സോണ്‍ കലോത്സവം 28 മുതല്‍ സര്‍വ്വകലാശാല ക്യാമ്പസില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ഇന്റര്‍സോണ്‍ കലോത്സവം നടത്താന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തീരുമാനം. 28, 29 തിയ്യതികളില്‍ സ്റ്റേജിതര മത്സരങ്ങളും 30, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ സ്റ്റേജിനങ്ങളും നടക്കും. കലോത്സവ […]

മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വള്ളിക്കുന്ന്:   വള്ളിക്കുന്ന് ഹിറോസ് നഗറിലെ പള്ളിയാളി മുഹമ്മദിനെ ( 69) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പ്രഭാത നമസ്‌കാരത്തിന് വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോയ മുഹമ്മദിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്തുള്ള റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ […]

ഡിങ്കമത മഹാസമ്മേളനം 20ന് കോഴിക്കോട്ട്

കോഴിക്കോട്: ഡിങ്കമത വിശ്വാസികളുടെ മഹാസമ്മേളനത്തിന് കോഴിക്കോടും വേദിയാകുന്നു. മാളത്തിലേക്ക് മടങ്ങുക എന്ന ചരിത്ര ദൗത്യത്തില്‍ പങ്കെടുത്തു കൊണ്ട് ജന ലക്ഷങ്ങള്‍ ഡിങ്ക മതം സ്വീകരിക്കുമെന്നും ഈ സമ്മേളനം കോഴിക്കോട് നഗരത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ […]

ഷാര്‍ജയില്‍ വാഹനാപകടം: മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ മൂന്ന് മലയാളി വദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷറഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് ഷനൂബ്(19) എന്നിവരാണ് […]

ഉല്‍സവ പറമ്പിലേക്ക് ലോറി ഇടിച്ചു കയറി: അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

എടപ്പാള്‍:  ക്ഷേത്രോല്‍സവത്തിനിടെ  പോലീസിനെ വെട്ടിച്ച് പാഞ്ഞുവന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. എടപ്പാള്‍ സ്വദേശികളായ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. മുത്തൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസില്‍ നിന്ന് […]

കരിപ്പൂര്‍ വിമാനത്താവളത്തിലും പരപ്പനങ്ങാടി തീരദേശത്തും മുന്‍ കരുതലിനായി മോക്ഡ്രില്‍

കരിപ്പൂര്‍/  പരപ്പനങ്ങാടി:  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരപ്പനങ്ങാടിയിലെ ചാപ്പപ്പടി കടപ്പുറത്തും മോക് ഡ്രില്‍ നടത്തി. ദേശവിരുദ്ധ പ്രവര്‍ത്തകര്‍ വിമാനം റാഞ്ചിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി സര്‍ക്കാരുമായി വിലപേശല്‍ നടത്തുന്ന സാഹചര്യങ്ങളില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും […]

മലയാള സര്‍വകലാശാലയില്‍ പി.കെ. നായര്‍ അനുസ്മരണം 15ന്

തിരൂര്‍ :നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകനും മുന്‍ ഡയറക്ടറുമായിരുന്ന പി.കെ. നായര്‍ അനുസ്മരണം മലയാള സര്‍വകലാശാലയുടെ ചലച്ചിത്ര പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  15 ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.  വിസിറ്റിംഗ് […]

ഏകദിന ശില്‍പശാല

തിരൂര്‍: മലയാള സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭാഷാഭേദ-പൈതൃക സര്‍വേയുടെ ഭാഗമായി  14 ന് രാവിലെ 10.30 ന് ക്യാമ്പസില്‍ ഏകദിന ശില്‍പശാല നടത്തും. പ്രൊഫ. രാഘവന്‍ പയ്യനാട്, അസീസ് തരുവണ, ഡോ. എം.ആര്‍. രാഘവ വാര്യര്‍, ഒ.കെ. ജോണി

ചേളാരി ഐ.ഒ.സി: നാലാം ഘട്ട തൊഴിലാളി ചര്‍ച്ചയും പരാജയം

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചക വാതക ഫില്ലിംഗ് പ്ലാന്റിലെ സിലിണ്ടര്‍ ഹാന്റിലിംഗ് ആന്റ് ഹൗസ് കീപ്പിംഗ് വിഭാഗം തൊഴിലാളികളുടെ സേവന -വേതന വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന നാലാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തൊഴിലാളികളുടെ സേവന- […]