ഏകദിന ശില്‍പശാല

തിരൂര്‍: മലയാള സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭാഷാഭേദ-പൈതൃക സര്‍വേയുടെ ഭാഗമായി  14 ന് രാവിലെ 10.30 ന് ക്യാമ്പസില്‍ ഏകദിന ശില്‍പശാല നടത്തും. പ്രൊഫ. രാഘവന്‍ പയ്യനാട്, അസീസ് തരുവണ, ഡോ. എം.ആര്‍. രാഘവ വാര്യര്‍, ഒ.കെ. ജോണി

ചേളാരി ഐ.ഒ.സി: നാലാം ഘട്ട തൊഴിലാളി ചര്‍ച്ചയും പരാജയം

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചക വാതക ഫില്ലിംഗ് പ്ലാന്റിലെ സിലിണ്ടര്‍ ഹാന്റിലിംഗ് ആന്റ് ഹൗസ് കീപ്പിംഗ് വിഭാഗം തൊഴിലാളികളുടെ സേവന -വേതന വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന നാലാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തൊഴിലാളികളുടെ സേവന- […]

സര്‍വ്വകലാശാല പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വന്‍ ജനതിരക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ആദ്യ ദിനത്തില്‍ അപേക്ഷിക്കാനെത്തിയത് നൂറുകണക്കിനാളുകള്‍. അപേക്ഷാ ഫോം വിതരണം തുടങ്ങിയ ദിവസം തന്നെ വന്‍ തിരക്കായിരുന്നു സര്‍വ്വകലാശാല ടാഗോര്‍ നികേതനില്‍. നിയമനത്തിന് അപേക്ഷിക്കാന്‍ 50 രൂപ അപേക്ഷാ ഫീസടക്കണം. ഇതിനായി ഇന്നലെ […]

നിയമന റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആക്ഷേപം: ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വകലാശാല മാര്‍ച്ച് നടത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ആസ്ഥാനത്തേയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. അസിസ്റ്റന്റ്- പ്യൂണ്‍ റാങ്ക് ലിസ്റ്റ് അധികൃതര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേത്യത്വത്തിലായിരുന്നു സമരം. റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും ലിസ്റ്റിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും […]

പ്യൂണ്‍, വാച്ച്മാന്‍ നിയമനം ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വകലാശാല മാര്‍ച്ച് നടത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പ്യൂണ്‍, വാച്ച് മാന്‍ നിയമന നടപടികളില്‍ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സര്‍വ്വകലാശാല ഭരണകാര്യാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി നിയമനത്തില്‍ നിന്ന് […]

സര്‍വ്വകലാശാല വെബ്‌സൈറ്റ് നിശ്ചലം: പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റ് തകരാറിലായതിനാല്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട സമയം സര്‍വ്വകലാശാല നീട്ടി നല്‍കി. ഓണ്‍ലൈനായി പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്താനാകാതെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ച് ദിവസം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സര്‍വ്വകലാശാല നടപടി. നെറ്റ്‌വര്‍ക്കിലുള്ള തകരാറാണ് സര്‍വ്വകലാശാലയുമായുള്ള ഓണ്‍ലൈന്‍ ബന്ധം […]

സര്‍വ്വകലാശാല ക്യാമ്പസില്‍ വീണ്ടും തെരുവ് നായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വച്ച് ഇന്നലെ മൂന്ന് പേരെ തെരുവ് നായ കടിച്ചു. സര്‍വ്വകലാശാല ടാഗോര്‍ നികേതനിലെ ജീവനക്കാരനെ കാണാനെത്തിയ ചേളാരി സ്വദേശിയെയാണ് നായകള്‍ ആദ്യം അക്രമിച്ചത്. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന് ടാഗോര്‍ നികേതനില്‍ എത്തിയ […]

യുഡിഎഫ് ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കുള്ള ഫ്ളാറ്റ് നിര്‍മാണത്തില്‍ വന്‍ പാകപ്പിഴ

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പട്ടികജാതി കുടുംബങ്ങള്‍ക്കുവേണ്ടി ആരംഭിച്ച പട്ടികജാതിക്കാര്‍ക്കുള്ള ആശ്രയ ഭവന പദ്ധതിയില്‍ വന്‍പാകപ്പിഴയെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ രൂക്ഷവിമര്‍ശം. ഉദ്ഘാടനം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാത്തതാണ് പല ഫ്ളാറ്റുകളുമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.എട്ട് പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റുകള്‍ നിര്‍മിച്ചത്. ഒരു […]

ജയിലുകളുടെ പദവി ഉയര്‍ത്തിയത് ജീവനക്കാരെ നിയമിക്കാതെ-ഋഷിരാജ് സിങ്‌

ആവശ്യത്തിന് തസ്തിക സൃഷ്ടിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്യാതെയാണ് സംസ്ഥാനത്ത് ജയിലുകളുടെ പദവി ഉയര്‍ത്തിയതെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു. സബ് ജയിലുകള്‍ സ്‌പെഷല്‍ സബ് ജയിലുകളും സ്‌പെഷല്‍ സബ് ജയിലുകള്‍ ജില്ലാജയിലുകളുമാക്കിയാണ് ഉയര്‍ത്തിയത്. ഇതോടൊപ്പം വിയ്യൂരിലെ അതിസുരക്ഷാ ജയിലിന്റെയും തവനൂര്‍, തൊടുപുഴ […]

സമാധാനം വീണ്ടെടുക്കാന്‍ ബൈബിള്‍ വചനങ്ങള്‍ക്ക് കഴിയും – മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാന്തിയും സമാധാനവും വീണ്ടെടുക്കാന്‍ ബൈബിള്‍ വചനങ്ങള്‍ക്കു സാധിക്കുമെന്ന് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂര്‍ മാര്‍ തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ആരംഭിച്ച അതിരൂപത തിരുവചന മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവചനത്തിന്റെ യാഥാര്‍ഥ്യമാണ് […]