സര്‍വ്വകലാശാല ക്യാമ്പസില്‍ വീണ്ടും തെരുവ് നായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വച്ച് ഇന്നലെ മൂന്ന് പേരെ തെരുവ് നായ കടിച്ചു. സര്‍വ്വകലാശാല ടാഗോര്‍ നികേതനിലെ ജീവനക്കാരനെ കാണാനെത്തിയ ചേളാരി സ്വദേശിയെയാണ് നായകള്‍ ആദ്യം അക്രമിച്ചത്. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന് ടാഗോര്‍ നികേതനില്‍ എത്തിയ […]

യുഡിഎഫ് ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കുള്ള ഫ്ളാറ്റ് നിര്‍മാണത്തില്‍ വന്‍ പാകപ്പിഴ

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പട്ടികജാതി കുടുംബങ്ങള്‍ക്കുവേണ്ടി ആരംഭിച്ച പട്ടികജാതിക്കാര്‍ക്കുള്ള ആശ്രയ ഭവന പദ്ധതിയില്‍ വന്‍പാകപ്പിഴയെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ രൂക്ഷവിമര്‍ശം. ഉദ്ഘാടനം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാത്തതാണ് പല ഫ്ളാറ്റുകളുമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.എട്ട് പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റുകള്‍ നിര്‍മിച്ചത്. ഒരു […]

ജയിലുകളുടെ പദവി ഉയര്‍ത്തിയത് ജീവനക്കാരെ നിയമിക്കാതെ-ഋഷിരാജ് സിങ്‌

ആവശ്യത്തിന് തസ്തിക സൃഷ്ടിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്യാതെയാണ് സംസ്ഥാനത്ത് ജയിലുകളുടെ പദവി ഉയര്‍ത്തിയതെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു. സബ് ജയിലുകള്‍ സ്‌പെഷല്‍ സബ് ജയിലുകളും സ്‌പെഷല്‍ സബ് ജയിലുകള്‍ ജില്ലാജയിലുകളുമാക്കിയാണ് ഉയര്‍ത്തിയത്. ഇതോടൊപ്പം വിയ്യൂരിലെ അതിസുരക്ഷാ ജയിലിന്റെയും തവനൂര്‍, തൊടുപുഴ […]

സമാധാനം വീണ്ടെടുക്കാന്‍ ബൈബിള്‍ വചനങ്ങള്‍ക്ക് കഴിയും – മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാന്തിയും സമാധാനവും വീണ്ടെടുക്കാന്‍ ബൈബിള്‍ വചനങ്ങള്‍ക്കു സാധിക്കുമെന്ന് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂര്‍ മാര്‍ തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ആരംഭിച്ച അതിരൂപത തിരുവചന മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവചനത്തിന്റെ യാഥാര്‍ഥ്യമാണ് […]

വീട് കുത്തിത്തുറന്ന് 16 പവന്‍ കവര്‍ന്നു

പെരിങ്ങോട്ടുകരയില്‍ വീട് കുത്തിത്തുറന്ന് 16 പവനും മൂവായിരം രൂപയും കവര്‍ന്നു. താന്ന്യം ക്ഷീര വ്യവസായ സഹകരണ സംഘത്തിനടുത്ത് വലിയകത്ത് അബ്ദുള്‍നസീബിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാലയും വളകളുമാണ് മോഷണം പോയത്. വിദേശ കറന്‍സികളടക്കമുള്ള മൂവായിരത്തോളം രൂപയും മോഷണം പോയതായി […]

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അരങ്ങേറിയത് കോണ്‍ഗ്രസ്-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ് അലയന്‍സാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. ഇതിന് നേതൃത്വം നല്‍കിയത് തൃശ്ശൂര്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ മുതിര്‍ന്ന […]

വെള്ളാപ്പള്ളിക്കെതിരെയല്ല അഴിമതിക്കെതിരെ വി.എസ്. പ്രതികരിക്കണം- വി. മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതികരിക്കേണ്ടതിനു പകരം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയുടെ നിക്കറിന്റെ അളവ് എടുക്കാന്‍ നടക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയികളായ ബി.ജെ.പി. അംഗങ്ങള്‍ക്ക് നല്‍കിയ […]

ഗുരുവായൂര്‍ കേശവന് പ്രണാമം

ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പുന്നത്തൂര്‍ ആനത്തറവാട്ടിലെ പിന്‍മുറക്കാര്‍ പ്രണാമമര്‍പ്പിച്ചു. മൂന്നര പതിറ്റാണ്ടുമുമ്പ് ദശമി നാളില്‍ ചരിഞ്ഞ ഗുരുവായൂര്‍ കേശവനുള്ള ഓര്‍മ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും പങ്കുചേര്‍ന്നു. ഒരാനയ്ക്ക് അനുസ്മരണം നടത്തുന്ന ലോകത്തിലെതന്നെ ഏക ചടങ്ങായതിനാല്‍ കേശവന്‍ അനുസ്മരണം ഗുരുവായൂരിലെ തലപ്പൊക്കമുള്ള പരിപാടിയാണ്. ശനിയാഴ്ച […]

പുസ്തകപ്രകാശനം

മണിസാരംഗിന്‍റെ കവിതാസമാഹാരമായ ‘മഞ്ഞച്ചേര’ സെപ്തംബര്‍ 24-ന് തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ നാഗ സംരക്ഷകന്‍ ബൈജു കെ..വാസുദേവന്‍‌ പ്രകാശനം ചെയ്യും. വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങില്‍ കവി കെ.ആര്‍. ടോണി ആദ്യപ്രതി ഏറ്റുവങ്ങും.

പ്രതിഭകള്‍ക്ക് എം.എല്‍.എയുടെ പുരസ്‌കാരം

തൃപ്രയാര്‍: നാട്ടിക എം.എല്‍.എ. ഗീതാഗോപി വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, കാര്‍ഷിക, കലാ, കായിക മേഖലകളിലെ പ്രതിഭകള്‍ക്കേര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ വിതരണോദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പി. നിര്‍വഹിച്ചു. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എന്‍.എ. മാഹീനെ അദ്ദേഹം […]