കരിന്തണ്ടന്റെ സ്മരണാര്‍ത്ഥം സ്മൃതി മന്ദിരം നിർമിക്കണം ; സുരേഷ് ഗോപി

കല്‍പ്പറ്റ: വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്റെ ഓര്‍മ്മക്ക് സ്മാരകം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേഷ് ഗോപി എ.പി ആവശ്യപ്പെട്ടു. കോഴിക്കോട് അടിവാരത്ത് കരിന്തണ്ടന്‍ സ്മൃതിയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനവാസി സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. വയനാട് […]

തൊഴിലാളികളെ ദുരിതത്തിലാക്കി വയനാട് മേപ്പാടിയിലെ ചെമ്പ്ര എസ്റ്റേറ്റ് പൂട്ടി

മേപ്പാടി: തോട്ടം തൊഴിലാളികളെ ദുരിത മുനമ്പില്‍ നിര്‍ത്തി ചെമ്പ്രയിലെ ഫാത്തിമ ഫാംസിന്റെ തെയില തോട്ടം ലോക്കൗട്ട് ചെയ്തു. രാജ്യസഭാംഗവും മുസ്ലീംലീഗ് നേതാവുമായ എ.പി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. ബുധനാഴ്ച വൈകീട്ടോടെയാണ് തൊഴിലാളി സമരങ്ങളെ തുടര്‍ന്ന് തോട്ടം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന കാരണം […]

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം/ പാല്‍ സൗജന്യമായി പരിശോധിക്കും/പരിശീലനം

  ക്ഷീരവികസന വകുപ്പിന്റെ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം സെപ്റ്റംബര്‍ 6 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിതരണം നടത്തും. സാമ്പത്തിക നഷ്ടം സംഭവിച്ച കര്‍ഷകര്‍ നല്‍കിയ അപേക്ഷയില്‍ നിന്നും അര്‍ഹരായ 30 പേര്‍ക്കാണ് […]

വയനാട്ടില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് കളക്ടറുടെ ഉത്തരവ്‌

കല്‍പ്പറ്റ: വയനാട്ടില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആറാട്ടുപാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ക്വാറികളില്‍ ഖനനം നിരോധിച്ചും ഉത്തരവിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ട് മുതലാണ്  ഉത്തരവ് പ്രാബല്യത്തില്‍ വരുക. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍, തെര്‍മോകോള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ […]

വയനാട് മാനന്തവാടിയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

മാനന്തവാടി ദ്വാരകയ്ക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രികരായ തരുവണ നടക്കല്‍ റാത്തപ്പള്ളിയില്‍ മേരി പൗലോസ്, ഇവരുടെ മകന്‍ സിറിള്‍ പൗലോസ് എന്നിവരാണ് മരിച്ചത്. പൗലോസിനെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയില്‍ […]

വയനാട് തോല്‍പ്പെട്ടിയില്‍ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു

വയനാട് തോല്‍പ്പെട്ടിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലുരുവില്‍ നിന്നു കോഴിക്കോടേക്കു വരികയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സിയുടെ രാജഹംസം ബസാണ് മറിഞ്ഞത്. രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 15 പേരേയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ […]

അന്താരാഷ്ട്ര കടുവാ ദിനം : വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രബന്ധ -ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാം

മലപ്പുറം:അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂഹിക വനവല്‍ക്കരണ വിജ്ഞാന വ്യാപന ഡിവിഷന്‍ കോഴിക്കോട്, മലപ്പുറം, വയനാ ട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രബന്ധ-ക്വിസ് മത്സരങ്ങള്‍ നടത്തും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി “കടുവകളും അപചയം നേരിടുന്ന ആവാസവ്യവസ്ഥകളും എന്ന […]

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ശുപാര്‍ശ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ 500 ലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഉത്തരക്കടലാസ് കാണാതായ സംഭവം പോലീസിനെക്കൊണ്ട്  അന്വേഷിപ്പിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ്  ശുപാര്‍ശ ചെയ്തത്. സര്‍വ്വകലാശാല എഞ്ചിനീയറിംഗ് […]

ഫോക്ക്‌ലോര്‍ പഠനവിഭാഗത്തില്‍ കലാഭവന്‍ മണി അനുസ്മരണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഫോക്ക്‌ലോര്‍ പഠനവിഭാഗം കലാഭവന്‍ മണിയെ അനുസ്മരിച്ചു. ‘ കലാഭവന്‍ മണി: കീഴാള പ്രതിനിധാനവും പ്രതിരോധവും ‘ എന്ന വിഷയത്തില്‍ സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, ഡോ: പ്രദീപന്‍ പാമ്പിരിക്കുന്ന് എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ; കെ.എം. അനില്‍ […]

ലോകനാര്‍ക്കാവില്‍ ഇനി പൂരക്കാലം

കോഴിക്കോട്:  ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂരമഹോത്സവത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന കൊടിയേറ്റത്തിന് ശേഷം വിളക്കിനെഴുന്നള്ളത്തും കലവറ നിറയ്ക്കലും നടക്കും. തുടര്‍ന്ന് സുന്ദരന്‍ നെടുമ്പിള്ളിയുടെ കഥാപ്രസംഗം. നാളെ ഏഴിന് ഭഗവതിയുടെ […]