ഇന്റര്‍സോണ്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു

തേഞ്ഞിപ്പലം; കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുന്ന ഇന്റര്‍സോണ്‍ കലോത്സവത്തിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ലോഗോ ക്ഷണിച്ചു. ലോഗോ ഈ മാസം 21 നകം ccu@uoc.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഗോവിന്ദച്ചാമിയോട് ഉപമിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെതിരെ കര്‍ശന നടപടിയ്ക്ക് സര്‍വ്വകലാശാല ശുപാര്‍ശ ചെയ്തു

തേഞ്ഞിപ്പലം;  മലപ്പുറം ഗവ: കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയും യൂണിയന്‍ ചെയര്‍മാനുമായ അബ്ദുള്‍ ജസീമിനെ ഫെയ്‌സ് ബുക്കില്‍ ഗോവിന്ദച്ചാമിയോട് ഉപമിച്ച് പരാമര്‍ശം നടത്തിയ അധ്യാപകന്‍ ജാഫര്‍ അലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തു. ശാരീരിക […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]

ഇന്റര്‍സോണ്‍ കലോത്സവം 28 മുതല്‍ സര്‍വ്വകലാശാല ക്യാമ്പസില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ഇന്റര്‍സോണ്‍ കലോത്സവം നടത്താന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തീരുമാനം. 28, 29 തിയ്യതികളില്‍ സ്റ്റേജിതര മത്സരങ്ങളും 30, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ സ്റ്റേജിനങ്ങളും നടക്കും. കലോത്സവ […]

മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വള്ളിക്കുന്ന്:   വള്ളിക്കുന്ന് ഹിറോസ് നഗറിലെ പള്ളിയാളി മുഹമ്മദിനെ ( 69) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പ്രഭാത നമസ്‌കാരത്തിന് വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോയ മുഹമ്മദിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്തുള്ള റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ […]

ഷാര്‍ജയില്‍ വാഹനാപകടം: മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ മൂന്ന് മലയാളി വദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷറഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് ഷനൂബ്(19) എന്നിവരാണ് […]

കരിപ്പൂര്‍ വിമാനത്താവളത്തിലും പരപ്പനങ്ങാടി തീരദേശത്തും മുന്‍ കരുതലിനായി മോക്ഡ്രില്‍

കരിപ്പൂര്‍/  പരപ്പനങ്ങാടി:  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരപ്പനങ്ങാടിയിലെ ചാപ്പപ്പടി കടപ്പുറത്തും മോക് ഡ്രില്‍ നടത്തി. ദേശവിരുദ്ധ പ്രവര്‍ത്തകര്‍ വിമാനം റാഞ്ചിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി സര്‍ക്കാരുമായി വിലപേശല്‍ നടത്തുന്ന സാഹചര്യങ്ങളില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും […]

മലയാള സര്‍വകലാശാലയില്‍ പി.കെ. നായര്‍ അനുസ്മരണം 15ന്

തിരൂര്‍ :നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകനും മുന്‍ ഡയറക്ടറുമായിരുന്ന പി.കെ. നായര്‍ അനുസ്മരണം മലയാള സര്‍വകലാശാലയുടെ ചലച്ചിത്ര പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  15 ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.  വിസിറ്റിംഗ് […]

ഏകദിന ശില്‍പശാല

തിരൂര്‍: മലയാള സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭാഷാഭേദ-പൈതൃക സര്‍വേയുടെ ഭാഗമായി  14 ന് രാവിലെ 10.30 ന് ക്യാമ്പസില്‍ ഏകദിന ശില്‍പശാല നടത്തും. പ്രൊഫ. രാഘവന്‍ പയ്യനാട്, അസീസ് തരുവണ, ഡോ. എം.ആര്‍. രാഘവ വാര്യര്‍, ഒ.കെ. ജോണി

സര്‍വ്വകലാശാല പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വന്‍ ജനതിരക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ആദ്യ ദിനത്തില്‍ അപേക്ഷിക്കാനെത്തിയത് നൂറുകണക്കിനാളുകള്‍. അപേക്ഷാ ഫോം വിതരണം തുടങ്ങിയ ദിവസം തന്നെ വന്‍ തിരക്കായിരുന്നു സര്‍വ്വകലാശാല ടാഗോര്‍ നികേതനില്‍. നിയമനത്തിന് അപേക്ഷിക്കാന്‍ 50 രൂപ അപേക്ഷാ ഫീസടക്കണം. ഇതിനായി ഇന്നലെ […]