സര്‍വ്വകലാശാല പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വന്‍ ജനതിരക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ആദ്യ ദിനത്തില്‍ അപേക്ഷിക്കാനെത്തിയത് നൂറുകണക്കിനാളുകള്‍. അപേക്ഷാ ഫോം വിതരണം തുടങ്ങിയ ദിവസം തന്നെ വന്‍ തിരക്കായിരുന്നു സര്‍വ്വകലാശാല ടാഗോര്‍ നികേതനില്‍. നിയമനത്തിന് അപേക്ഷിക്കാന്‍ 50 രൂപ അപേക്ഷാ ഫീസടക്കണം. ഇതിനായി ഇന്നലെ […]

നിയമന റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആക്ഷേപം: ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വകലാശാല മാര്‍ച്ച് നടത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ആസ്ഥാനത്തേയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. അസിസ്റ്റന്റ്- പ്യൂണ്‍ റാങ്ക് ലിസ്റ്റ് അധികൃതര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേത്യത്വത്തിലായിരുന്നു സമരം. റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും ലിസ്റ്റിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും […]

പ്യൂണ്‍, വാച്ച്മാന്‍ നിയമനം ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വകലാശാല മാര്‍ച്ച് നടത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പ്യൂണ്‍, വാച്ച് മാന്‍ നിയമന നടപടികളില്‍ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സര്‍വ്വകലാശാല ഭരണകാര്യാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി നിയമനത്തില്‍ നിന്ന് […]

സര്‍വ്വകലാശാല വെബ്‌സൈറ്റ് നിശ്ചലം: പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റ് തകരാറിലായതിനാല്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട സമയം സര്‍വ്വകലാശാല നീട്ടി നല്‍കി. ഓണ്‍ലൈനായി പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്താനാകാതെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ച് ദിവസം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സര്‍വ്വകലാശാല നടപടി. നെറ്റ്‌വര്‍ക്കിലുള്ള തകരാറാണ് സര്‍വ്വകലാശാലയുമായുള്ള ഓണ്‍ലൈന്‍ ബന്ധം […]

സര്‍വ്വകലാശാല ക്യാമ്പസില്‍ വീണ്ടും തെരുവ് നായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വച്ച് ഇന്നലെ മൂന്ന് പേരെ തെരുവ് നായ കടിച്ചു. സര്‍വ്വകലാശാല ടാഗോര്‍ നികേതനിലെ ജീവനക്കാരനെ കാണാനെത്തിയ ചേളാരി സ്വദേശിയെയാണ് നായകള്‍ ആദ്യം അക്രമിച്ചത്. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന് ടാഗോര്‍ നികേതനില്‍ എത്തിയ […]

നെല്ലേരി പാലം തകര്‍ന്നു ജനങ്ങള്‍ ദുരിതത്തില്‍

നെല്ലേരിപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തിലായി. തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ട്, 12, 13 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന നടപ്പാലമായ നെല്ലേരിപ്പാലം കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പുറംലോകത്തെത്താന്‍ ആശ്രയിക്കുന്ന പാലമാണിത്. പാലം തകര്‍ന്നതോടെ പെര്‍ളോം, നെല്ലേരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് കോറോത്തും […]

കാണാതായ വയനാട് ഡി.എം.ഒ മരിച്ച നിലയില്‍

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.വി ശശിധരനെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരാഴ്ചയായി ഡോ.ശശിധരന്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. വയനാട് ജില്ലാ ആസ്പത്രിയിലെ താല്‍ക്കാലികനിയമനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടായിരുന്നു.ഡി.എം.ഒയെ കാണാനില്ലെന്ന് കാണിച്ച് ഡെപ്യൂട്ടി […]

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: വയനാടിന് മികച്ചനേട്ടം

പാലക്കാട്ടു നടന്ന 51-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വയനാട് 17 വയസ്സിലും 19 വയസ്സിലും താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും നേടി. 19 വര്‍ഷം തുടര്‍ച്ചയായാണ് വയനാട്ടിലെ കുട്ടികള്‍ ഈ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നത്. […]

വെള്ളാപ്പള്ളി ബി.ജെ.പി.യില്‍ ചേക്കേറുന്നത് ജയിലില്‍ പോകാതിരിക്കാന്‍-വി.എസ്.

കോടിക്കണക്കിന് രൂപയുടെ അഴിമതിനടത്തിയ വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ അന്വേഷണം നടക്കുമെന്നറിഞ്ഞപ്പോള്‍ ജയിലില്‍ പോകാതിരിക്കാനാണ് ബി.ജെ.പി.യുമായി കൂട്ടുകൂടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിജയിച്ച എല്‍.ഡി.എഫ്. അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ശ്രീനാരായണ ഗുരുവിന്റെ […]

വയനാട് അതിര്‍ത്തിയില്‍ വീണ്ടും നരഭോജികടുവയുടെ ആക്രമണം.

കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയില്‍ വീണ്ടും നരഭോജികടുവയുടെ ആക്രമണം. കേരള തമിഴ്നാട് അതിര്‍ത്തിയായ പിതൃക്കാട് റാക്കോഡില്‍ കടുവയുടെ ആക്രമണത്തില്‍ വീണ്ടും ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ ഭുവനേശ്വര്‍ ആണ് മരിച്ചത്. വയനാട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ രാത്രി എട്ട് മണിയോടടുപ്പിച്ചായിരുന്നു ആക്രമണം. […]