വയനാട് അതിര്‍ത്തിയില്‍ വീണ്ടും നരഭോജികടുവയുടെ ആക്രമണം.

കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയില്‍ വീണ്ടും നരഭോജികടുവയുടെ ആക്രമണം. കേരള തമിഴ്നാട് അതിര്‍ത്തിയായ പിതൃക്കാട് റാക്കോഡില്‍ കടുവയുടെ ആക്രമണത്തില്‍ വീണ്ടും ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ ഭുവനേശ്വര്‍ ആണ് മരിച്ചത്. വയനാട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ രാത്രി എട്ട് മണിയോടടുപ്പിച്ചായിരുന്നു ആക്രമണം. […]

സ്‌പോര്‍ട്ടിങ് ഫുട്‌ബോള്‍ മേള കണ്ണൂര്‍, പത്തനംതിട്ട വനിതാ ടീം ഇന്നിറങ്ങും

മീനങ്ങാടി: സ്‌പോര്‍ട്ടിങ് ഫുട്‌ബോള്‍ മേളയില്‍ ചൊവ്വാഴ്ച ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട വനിതാ ടീമുകള്‍ മത്സരിക്കും. വൈകുന്നേരം 7.30നാണ് മത്സരം. ബുധനാഴ്ച ഫൈനലില്‍ മെഡിഗാഡ് അരീക്കോടും തൃശ്ശൂര്‍ കളിക്കാരുള്‍പ്പെടുന്ന എ.എഫ്.സി. അമ്പലവയലും ഏറ്റുമുട്ടും. ഫിബ്രവരി 15ന് തുടങ്ങിയ അഖിലേന്ത്യ സെവന്‍സ് […]

എക്‌സൈസ് ഇസ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മീനങ്ങാടി: ജില്ലാ ആസ്​പത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തു. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കല്ലോടിയിലെ കെ.എസ്. ജോസഫിനെയാണ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഫിബ്രവരി 24 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം. മുറിവില്‍ […]

വെള്ളാപ്പള്ളിയുടെ നടപടി പ്രതിഷേധാര്‍ഹം

പുല്പള്ളി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ നടപടി സംസ്‌കാരശൂന്യവും പദവിക്ക് നിരക്കാത്തതുമാണെന്ന് വേലിയമ്പം എന്‍.എസ്.എസ്. കരയോഗം കുറ്റപ്പെടുത്തി. പരിസ്ഥിതിനയത്തിന്റെ പേരില്‍ കര്‍ഷകരെ വേട്ടയാടരുതെന്നും യോഗം ആവശ്യപ്പെട്ടു കയ്യാലക്കകത്ത് രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. […]

മാനന്തവാടി താലൂക്കില്‍ 1,12,86,900 രൂപ വിതരണം ചെയ്തു

മാനന്തവാടി: താലൂക്കിലെ വിവിധ ധനസഹായങ്ങളിലായി 1,12,86,900 രൂപ മന്ത്രി പി.കെ. ജയലക്ഷ്മി വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ് അധ്യക്ഷതവഹിച്ചു.തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മാര്‍ഗരറ്റ് തോമസ്, ഗ്രാമപ്പഞ്ചായത്തംഗം ഹംസ പട്ടുകുത്ത്, […]

ബത്തേരി മാരിയമ്മന്‍ ക്ഷേത്ര താലപ്പൊലി ഇന്ന്‌

സുല്‍ത്താന്‍ ബത്തേരി: വയനാടിന്റെ ദേശീയോത്സവങ്ങളിലൊന്നായ ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്ര ചൊവ്വാഴ്ച നടക്കും. ക്ഷേത്രോത്സവത്തെ വരവേല്‍ക്കാന്‍ ബത്തേരിയും പരിസരവും ഒരുങ്ങി. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന ബത്തേരിയിലെ മാരിയമ്മന്‍ ക്ഷേത്രോത്സവം ഐതിഹ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്.വയനാടന്‍ കാര്‍ഷികസംസ്‌കൃതിയുടെയും ഗോത്ര […]

ഉതിരമാരുതന്‍ ക്ഷേത്രത്തില്‍ പാട്ട് ആറാട്ട് ഉത്സവം തുടങ്ങി

മാനന്തവാടി: പോരൂര്‍ ഉതിരമാരുതന്‍ ക്ഷേത്രത്തില്‍ പാട്ട് ആറാട്ട് ഉത്സവം തുടങ്ങി. വ്യാഴാഴ്ച സമാപിക്കും. പൂജകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. ചൊവ്വാഴ്ച പതിവുപൂജകള്‍ക്ക് ശേഷം 9.30ന് കൊടിയേറ്റം, 11 മണിക്ക് അഭിഷേകം, മലര്‍നിവേദ്യം, പൂജ . 12ന് തോറ്റം. […]

തരിയോട്: സി.ടി. ചാക്കോ പ്രസിഡന്റ്

കാവുംമന്ദം: തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ടി. ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. നാലിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.എ. ജോസഫായിരുന്നു തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്. കോണ്‍ഗ്രസ്സിലെ ധാരണപ്രകാരമാണ് സ്ഥാനമാറ്റം. അനുമോദനയോഗത്തില്‍ എം.ടി. ജോണി, എം.എ. […]

സംസ്ഥാനതല സെമിനാര്‍ തുടങ്ങി

മാത്തമാറ്റിക്കല്‍ അനാലിസിസ് സെമിനാര്‍ മുഹമ്മദ്ഷാ ഉദ്ഘാടനം ചെയ്യുന്നു മുട്ടില്‍: യു.ജി.സി.യുടെ സഹായധനത്തോടെയുള്ള ‘മാത്തമാറ്റിക്കല്‍ അനാലിസിസ്’ എന്ന വിഷയത്തിലൂന്നി സംസ്ഥാനതല സെമിനാറിന് ഡബഌു.എം.ഒ. കോളേജില്‍ തുടക്കമായി. മുഹമ്മദ്ഷാ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. ഡോ. സുധീര്‍, പി. […]

എടവക പഞ്ചായത്ത് ജൈവ വൈവിധ്യ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള പുരസ്‌കാരം എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്ന് ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, സംസ്ഥാന ജൈവവൈവിധ്യ […]