ദിക്‌റ് വാര്‍ഷികവും മതപ്രഭാഷണവും ഇന്ന്

കല്പറ്റ: പുത്തൂര്‍വയല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ദിക്‌റ് വാര്‍ഷികവും മതപ്രഭാഷണവും ചൊവ്വാഴ്ച ഏഴുമണിക്ക് നടക്കും. ദിക്‌റ്് ദു ആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയിദ് മുഹമ്മദ്‌കോയ ജമലുലൈലി തങ്ങള്‍ നേതൃത്വം നല്കും. ഖാസിം ദാരിമി പന്തിപ്പൊയില്‍ മതപ്രഭാഷണം നടത്തും. മുഹമ്മദ് […]

അച്ചടി സാങ്കേതികവിദ്യ പരിഷ്‌കരിക്കണം : മന്ത്രി കെ.പി. മോഹനന്‍

മേപ്പാടി: അച്ചടിരംഗത്തെ സാങ്കേതികവിദ്യ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. മേപ്പാടി ഗവ. പ്രസ്സില്‍ ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിര്‍ഭാഗ്യവശാല്‍ പുരോഗതിയില്‍ കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന വകുപ്പാണ് അച്ചടിവകുപ്പ്. ഒരു വര്‍ഷം മുമ്പുവരെ അച്ചടിവിഭാഗം വിദ്യാഭ്യാസ […]

കര്‍ഷകര്‍ ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം : മന്ത്രി കെ.പി. മോഹനന്‍

കല്പറ്റ: ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് സ്വയം മുന്നേറാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. സിവില്‍ സ്‌റ്റേഷനില്‍ തുടങ്ങിയ ഹൈടെക് മണ്ണുപരിശോധനാ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്ത്രീയകൃഷിക്ക് ആധുനിക ഭൗതികസൗകര്യങ്ങള്‍ അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ഏറ്റവും കൂടുതല്‍ പേര്‍ […]

എന്‍.ജി.ഒ. സെന്റര്‍ ജില്ലാ സമ്മേളനം

കല്പറ്റ: കേരള എന്‍.ജി.ഒ. സെന്റര്‍ ജില്ലാ സമ്മേളനം ഫിബ്രവരി 21, 22 തീയതികളില്‍ എം. വിജയകുമാര്‍ നഗറില്‍ നടക്കും. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.കെ. ഹംസയാണ് സമാപനസമ്മേളനോദ്ഘാടകന്‍.അഡ്വ. ജോര്‍ജ് പോത്തന്‍, മനോജ് ടി. സാരംഗ്, ജെ. മത്ത്യാസ്, വി.പി. […]

എസ്.കെ.എം.ജെ. സ്‌കൂളില്‍ വിദ്യാര്‍ഥിപ്രതിഭകളെ അനുമോദിച്ചു

കല്പറ്റ: എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറിയിലെ ദേശീയ, സംസ്ഥാന തലങ്ങളില്‍ മികവ് പുലര്‍ത്തിയ 79 വിദ്യാര്‍ഥികളെ പി.ടി.എ. അനുമോദിച്ചു. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.കെ. ബിജുജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. തങ്കമണി മുഖ്യപ്രഭാഷണവും […]

ദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്:അല്‍മദീന ചെര്‍പ്പുളശ്ശേരി ചാമ്പ്യന്മാര്‍

പിണങ്ങോട്: ‘ദയ’ നാലാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍മദീന ചെര്‍പ്പുളശ്ശേരി ചാമ്പ്യന്മാരായി. മൂന്നുവര്‍ഷത്തെ ചാമ്പ്യന്മാരായ ഫിഫ മഞ്ചേരിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ‘അല്‍മദീന’ അട്ടിമറിച്ചത്. വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി.പുഷ്പലത ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ […]

കെ.എസ്.യു. ഉപവാസം ഇന്ന്

കല്പറ്റ: പുല്പള്ളിയിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അനഘയുടെ കൊലപാതകത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യുക, വിദ്യാലയങ്ങളെയും കാമ്പസുകളെയും ലഹരിമാഫിയയില്‍ നിന്നും സെക്‌സ് റാക്കറ്റുകളില്‍ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിയാലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുല്പള്ളിയില്‍ ഉപവാസം നടത്തും.ഡി.സി.സി. […]

കാര്‍ഷിക കര്‍മസേന ഉണര്‍ന്നു; തരിശുരഹിത പഞ്ചായത്ത് പദ്ധതിക്ക് തുടക്കമായി

കല്പറ്റ: പാടത്ത് പണിയെടുക്കാന്‍ തൊഴിലാളികളില്ലാതായതോടെയാണ് വയനാട്ടില്‍ നെല്‍കൃഷി പ്രതിസന്ധിയിലായത്. ഇതിന് പരിഹാരം തേടിയാണ് എടവക പഞ്ചായത്ത് ചെളിയിലിറങ്ങാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് എച്ച്.ബി. പ്രദീപും പഞ്ചായത്തിന് കീഴില്‍ രൂപവത്കരിച്ച 34 യുവതീയുവാക്കളടങ്ങിയ കാര്‍ഷിക കര്‍മസേനയുമാണ് പുതിയ മാറ്റങ്ങള്‍ക്കായി പാടത്തേക്ക് ഇറങ്ങിയത്.പച്ചബനിയനും തൊപ്പിയുമണിഞ്ഞ് ആവേശത്തോടെ […]

നെഹ്രു യുവകേന്ദ്ര വളണ്ടിയര്‍ നിയമനം

കല്പറ്റ: കേന്ദ്ര യുവജനകാര്യ കായികമന്ത്രാലയം നാഷണല്‍ യൂത്ത് കോര്‍ പദ്ധതിയിലേക്ക് യുവജനങ്ങളെ തിരഞ്ഞെടുക്കുന്നു.എസ്.എസ്.എല്‍.സി. പാസായ 2014 ഏപ്രില്‍ ഒന്നിന് 18-നും 25-നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്‍.എസ്.എസ്., എന്‍.സി.സി., യൂത്ത്ക്ലബ്ബ് മെമ്പര്‍മാര്‍ക്കും മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2500 […]

സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം നാളെ

കല്പറ്റ: കാട്ടിക്കുളം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് ബുധനാഴ്ച വൈകിട്ട് നാലിന് മുന്‍മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പഴശ്ശി ട്രസ്റ്റ് ഡയറക്ടര്‍ സി.കെ. ശശീന്ദ്രന്‍ അധ്യക്ഷതവഹിക്കും. സി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ചെയ്ഞ്ച് […]