ഒരുനാള്‍ വേതാളത്തിന് 15.5 കോടി

അജിത്ത് നായകനായ വേതാളം കോളിവുഡില്‍ റെക്കോര്‍ഡ് തിരുത്തുന്നു. ഒറ്റദിവസം കൊണ്ട് ചിത്രം നേടിയത് 15.5 കോടി. ലക്ഷ്മി മേനോന്‍, ശ്രുതി ഹാസന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രജനികാന്തിന്റെ ലിംഗയുടെയും വിജയ്യുടെ കത്തിയുടെയും കലക്ഷനാണ് വേതാളം മറികടന്നത്. ദീപാവലി റിലീസായ ചിത്രം രണ്ടാംദിവസം […]

ഇളംവെയില്‍ 13ന് റിലീസ്ചെയ്യും

ജനകീയ പങ്കാളിത്തത്തോടെ സംവിധായകന്‍ ഷിജു ബാലഗോപാലന്‍ ഒരുക്കിയ ഇളംവെയില്‍ 13ന് റിലീസ്ചെയ്യും. സ്കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിച്ച ചിത്രം കെഎസ്എഫ്ഡി സി തിയേറ്ററുകളിലും കണ്ണൂരിലുമാണ് റിലീസ് ചെയ്യുന്നത്. സര്‍ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ നിര്‍മിച്ച ചിത്രത്തിന്റെ രചന ഡോ.കുമാരന്‍ വയലേരിയാണ്. […]

ഭഗവതിപുരത്തിനു ശേഷം’മൂന്നാം നാള്‍’

ഭഗവതിപുരം എന്ന ചിത്രത്തിനുശേഷം പ്രകാശ്‌ കുഞ്ഞന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മൂന്നാംനാള്‍.’ കലാഭവന്‍ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രുതിമാധവ്‌ നായികയാകുന്നു.മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ്‌ പിലാക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി, […]

ഫഹദ്‌ ഫാസിലിന്റെ പുതിയ സിനിമകാട്‌ ആരുടെ സ്വന്തം?

പൂയംകുട്ടി, കുട്ടമ്പുഴ, വയനാട്‌ എന്നിവിടങ്ങളിലെ പ്രകൃതിരമണീയമായ വനമേലകളിലേക്കിറങ്ങിച്ചെല്ലുന്ന സിനിമയാണ്‌ ‘നാളെ.’ഡയറക്‌ടര്‍ കട്ട്‌ സിനിമ പൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍, വിനോദ്‌ വിജയന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ സിജു എസ്‌. ബാവ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നു. […]

സിബി മലയിലിന്റെ ‘സൈഗാള്‍ പാടുകയാണ്‌’

ശക്‌തമായ സാമൂഹ്യ വിമര്‍ശനവുമായി സിബി മലയില്‍ കടന്നുവരുന്നു. ചിത്രം ‘സൈഗാള്‍ പാടുകയാണ്‌. ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട്‌ ആരംഭിച്ചു.കാലോചിതമായ മാറ്റങ്ങളും അരങ്ങിലും അണിയറയിലും പുതുമയുടെ കൂട്ടായ്‌മയും ഒരുമിപ്പിച്ചുകൊണ്ടാണ്‌ ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്‌. യുവനിരയിലെ ഏറ്റവും പുതിയ നായകനായ ഷൈന്‍ ടോം ചാക്കോയാണ്‌ […]

ഗ്രാമത്തിന്റെ വിശുദ്ധിയില്‍ ‘ഹല്ലേലൂയാ…’

ഡോക്‌ടര്‍ റോയി 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ജന്മനാട്ടിലേക്ക്‌ തിരിച്ചെത്തിയത്‌. തനിക്കൊരു ജീവിതം നല്‍കിയ നാട്ടിലെ ഫാദര്‍ ഫ്രാന്‍സിന്റെ നിര്‍ബന്ധപ്രകാരമാണ്‌ ഡോക്‌ടര്‍ റോയിയുടെ വരവ്‌. ഫാദറിന്റെ അപേക്ഷ തള്ളിക്കളയാന്‍ റോയിക്കു കഴിയില്ല.ഒറ്റപ്പെട്ട, അനാഥനായ തന്റെ സംരക്ഷണം ഏറ്റെടുക്കുകയും തുടര്‍ന്ന്‌ സുഹൃത്തായ ഒരു സായ്‌പ്പിനൊപ്പം […]

അഞ്ച്‌ കള്ളന്മാരുടെ കഥഉറുമ്പുകള്‍ ഉറങ്ങാറില്ല

ലോകത്തില്‍ ഉറങ്ങാത്ത ഒരു ജീവി ഉറുമ്പാണ്‌. മനുഷ്യരുടെ ഇടയിലും ഉറങ്ങാത്തവരുണ്ട്‌. അവര്‍ക്ക്‌ ഉറങ്ങാന്‍ കഴിയാത്തവരാണ്‌. ഉറങ്ങേണ്ട സമയത്തൊക്കെ അവര്‍ ഉണര്‍ന്നിരിക്കും- കള്ളന്മാര്‍.ഇങ്ങനെ വ്യത്യസ്‌ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ്‌ ഉറുമ്പുകള്‍ ഉറങ്ങാറില്ല. ജിജു അശോകന്‍ തിരക്കഥ രചിച്ച്‌ സംവിധാനം […]

നാദിര്‍ഷായുടെ അമര്‍ അക്‌ബര്‍ അന്തോനി

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു. ‘അമര്‍ അക്‌ബര്‍ അന്തോനി.’ നാദിര്‍ഷയാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌.ഒരു ബഹുമുഖ പ്രതിഭയാണ്‌ നാദിര്‍ഷാ. നടന്‍, മിമിക്രി ആര്‍ട്ടിസ്‌റ്റ്, ഗായകന്‍. അങ്ങനെ നിരവധി രംഗങ്ങളില്‍ ശോഭിച്ചുകൊണ്ടാണ്‌ സിനിമയിലെ അമരക്കാരനായി എത്തിയിരിക്കുന്നത്‌.മലയാളത്തിലെ ഏറ്റവും മികച്ച […]

സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ജിലേബി’

പാലക്കാട്‌ ജില്ലയിലെ കിഴക്കന്‍ പ്രദേശമായ കാവശ്ശേരി പ്രകൃതിരമണീയമാണ്‌. പൂരങ്ങളുടെ ആവേശമുയരുന്ന കാവശ്ശേരി വിശാലമായ നെല്‍പ്പാടങ്ങളാല്‍ സമൃദ്ധമാണ്‌.നെല്‍കൃഷി നാടുനീങ്ങുകയും നെല്‍പ്പാടങ്ങളില്‍ ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ ഉയരുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത്‌ മലയാളത്തിലെ ഒട്ടേറെ ഗ്രാമീണചിത്രങ്ങളുടെ ചിത്രീകരണത്തിന്‌ കാവശ്ശേരി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.ബിഗ്‌ സ്‌ക്രീനില്‍ വിശാലമായ നോക്കെത്താ ദൂരത്തോളം […]

വിനീത്‌ കുമാര്‍ സംവിധായകനായി ‘അയാള്‍ ഞാനല്ല’

വിനീത്‌ കുമാറിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം അഭിനയത്തിലൂടെയാണ്‌. ബാലതാരമായി അഭിനയരംഗത്തെത്തിയ വിനീത്‌ കുമാര്‍ പിന്നീട്‌ നിരവധി ചിത്രങ്ങളില്‍ നായകനും ഉപനായകനുമൊക്കെയായി തന്റെ സാന്നിധ്യം തെളിയിച്ചു. സിനിമയിലെ തന്റെ രണ്ടാമത്തെ ചുവടുവയ്‌പിലാണ്‌ വിനീത്‌ കുമാറിപ്പോള്‍.ഒരു ചിത്രത്തിന്റെ അമരക്കാരനാകുന്നു. സംവിധാനരംഗത്തെത്തുകയാണ്‌. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ്‌ […]