പാറ്റൂര്‍ ഭൂമി കേസ്; വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ ഇത്രസമയം എന്തിനെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണമെങ്കില്‍ നേരത്തെ കേസ് തീര്‍ക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കൂടുതല്‍ രേഖകള്‍ കിട്ടാനുണ്ടെന്നും സര്‍വ്വെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാമെന്നും വിജിലന്‍സ് […]

എളുപ്പത്തില്‍ യോജിപ്പിക്കാവുന്ന റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ

ദില്ലി: ഉപഗ്രഹ വിക്ഷേപണത്തിന്‍റെ ചിലവും സമയവും കുറയ്ക്കാനായി എളുപ്പത്തില്‍ യോജിപ്പിക്കാവുന്ന റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണു ഐഎസ്‌ആര്‍ഒ. മൂന്നുദിവസം കൊണ്ട് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റോക്കറ്റാണ് ഐഎസ്‌ആര്‍ഒ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഉപയോഗിക്കുന്ന പിഎസ്‌എല്‍വി റോക്കറ്റുകള്‍ തയ്യാറാക്കുന്നതിനായി 30 മുതല്‍ 40 ദിവസം വരെ സമയമെടുക്കും. മാത്രമല്ല കോടികള്‍ രൂപ […]

മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. നിസാമില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച്‌ സഹോദരങ്ങള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. തൃശൂര്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. മുഹമ്മദ് നിസാമില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ കഴിഞ്ഞയാഴ്ചയാണ് സഹോദരങ്ങളായ അബ്ദുള്‍ […]

മഞ്ഞപ്പടയ്ക്ക് നിരാശ; ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കൊല്‍ക്കത്തയുമായുള്ള ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകര്‍ക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്. കാരണം ഇത്രയേറെ പിന്തുണ മറ്റൊരു കൂട്ടര്‍ക്കും ഇതുവരെയും കിട്ടിയുണ്ടാകില്ല. പക്ഷെ പ്രതീക്ഷിച്ച പോലെയുള്ള പെര്‍ഫോമന്‍സ് […]

ആനന്ദിന് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി .

ഗുരുവായൂര്‍ : ഇന്നലെ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിന് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി . തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‌ട്ടം നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് 3ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകുളത്തെ വീട്ടില്‍ മൃതദേഹം […]

ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല, നടക്കുന്ന എല്ലാ അതിക്രമങ്ങളും നിയന്ത്രിക്കാനാവില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍.

അല്‍വാര്‍: ഗോസംരക്ഷണത്തിന്‍റെ പേരില്‍ കൊല, സംഭവത്തെ നിസ്സാരവത്കരിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തു നടക്കുന്ന എല്ലാ അതിക്രമങ്ങളും നിയന്ത്രിക്കാനാവില്ലെന്നും സര്‍ക്കാര്‍. അല്‍വാറില്‍ പശുസംരക്ഷണത്തിന്‍റെ പേരില്‍ കര്‍ഷകനെ കൊന്ന് റെയില്‍ പാളത്തില്‍ തള്ളിയ സംഭവത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയുടെ പ്രതികരണം. […]

കൊടുമുണ്ട  റെയില്‍വെ ഗെയ്റ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും

പട്ടാമ്പി – പളളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുളള കൊടുമുണ്ട  റെയില്‍വെ ഗെയ്റ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. കൊടുമുണ്ട റെയില്‍വെ ഗെയ്റ്റ് നവംബര്‍ ഒമ്പത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ കൊപ്പം-മുതുതല റോഡ് വഴി പോകണമെന്ന് ഷൊര്‍ണ്ണൂര്‍ അസിസ്റ്റന്റ് ഡിവിഷന്‍ എഞ്ചിനീയര്‍ […]

ഗെയില്‍ വിരുദ്ധ സമരം: തിങ്കളാഴ്ച മലപ്പുറത്ത് ജനപ്രതിനിധികളുടെ യോഗം

മലപ്പുറം: ഗെയില്‍ സമരം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ തിങ്കളാഴ്ച മലപ്പുറത്തെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. പദ്ധതി പ്രദേശത്തെ എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് […]

ഇന്ത്യയെ വെട്ടിലാക്കാന്‍ പുതിയ പദ്ധതിയുമായി ചൈന :വെള്ളം കടത്താന്‍ 1000 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയെ വെട്ടിലാക്കാന്‍ പുത്തന്‍ പദ്ധതിയുമായി ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രഹ്മപുത്ര നദിയില്‍ നിന്ന് വെള്ളം കടത്താനായി 1000 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മ്മിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ടണല്‍ നിര്‍മ്മാണം. യുന്നാന്‍ പ്രവിശ്യയില്‍ 600 കിലോമീറ്റര്‍ […]

അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം: സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി

ഗുരുവായൂര്‍: വിശ്വാസികളായ അഹിന്ദുക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. വിഷയത്തില്‍ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച്‌ നിയമാവലി ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം. എല്ലാ […]