അപകടവും മരണവും യാത്രക്കാരെ മാടിവിളിക്കുന്നു ; ഒഴിവാക്കാൻ സൈൻബോർഡുമില്ല സിഗ്നലുമില്ല

Cover Story

ജില്ലയുടെ കിഴക്കൻ മേഖലയായ കൊഴിഞ്ഞാമ്പാറയിലെ  പ്രധാനപാതകളിൽ ഗതാഗത അപകടങ്ങളും കുരുക്കും ഒഴിവാക്കാൻ  സൈൻബോർഡുമില്ല സിഗ്നലുമില്ല. അപകടവും മരണവും യാത്രക്കാരെ മാടിവിളിക്കുന്നു.

ഈ പാതകളിൽ പതിവായി വാഹനപകടങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒഴിവാക്കുന്നതിന് അധികൃതർ നടപടിയെടുത്തിട്ടില്ല. 
കേരളവും തമിഴ്‌നാടും യോജിപ്പിക്കുന്ന തൃശ്ശൂർ-കോയമ്പത്തൂർ അന്തർ സംസ്ഥാന പാതയായിട്ടും  സൈൻബോർഡോ ട്രാഫിക്ക് സിഗ്നലുകളോയില്ല പരിതാപകരമാണ്. ഒരോ മാസ്സവും ഈ വളവുകളിലെ  അപകടങ്ങളിൽ മുപ്പതോളം ജീവനുകളാണെന്ന് കണക്കുകൾ പറയുന്നു. അതിൽ മിക്കവരും കോയമ്പത്തൂർ പ്രദേശത്ത് പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ യുവതി-യുവാക്കളാണെന്നത് ഏറെ ദുഃഖകരവുമാണ്.  

കൊഴിഞ്ഞാമ്പാറ ഫർക്കയിൽ ഉൾപ്പെടുന്ന  അത്തിക്കോട്, മേനോൻപാറ, അപ്പുപ്പിള്ളയൂർ, കോഴിപ്പാറ, വണ്ണാമട, മൂങ്കിൽമട എന്നി പ്രദേശങ്ങളിലും ട്രാഫിക്ക് സൈൻ ബോർഡുകളോ, ഇലട്രിക്ക് സിഗ്നലുകളോ, കണ്ണട കൊണ്ടുള്ള ബോർഡോ , സ്പീട് ബ്രേക്കറുകളോ, സീബ്രാ ക്രോസ്സുകളോ ഇതുവരെയായി സ്ഥാപിച്ചിട്ടില്ല. ഇരുപതിലേറെ സ്‌കൂളുകളുടെ മുമ്പിലോ പരിസരത്തോ സൂചന ബോർഡുകളോ വേഗത കുറയ്ക്കാൻ സീബ്രാ ലൈനുകളോ സ്ഥാപിച്ചിട്ടില്ലെന്നത് അപകടസാധ്യത ഉയർത്തുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പലപ്പോഴായി അധികൃതരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീതി കുറഞ്ഞ റോഡരുകിൽ ഇരുചക്ര വാഹനങ്ങളുൾപ്പടെ നിർത്തിയിടുന്നതും യാത്രക്കാരെ ഗതാഗതകുരുക്കിലേക്കും അപകടത്തിലേക്കും നയിക്കുന്നു.

കൃത്യമായ അപകടസൂചന ബോർഡുകളും സിഗ്നലുകളും സ്ഥാപിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇനിയും കുറെ അപകടത്തിലൂടെ മരണത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകും. 

RELATED NEWS

Leave a Reply