അവയവ ദാനത്തിനായ് ആനവണ്ടിയില്‍ ഒരു സന്ദേശയാത്രയുമായി കിംസ് അല്‍ശിഫ ഹോസ്പ്പിറ്റല്‍

Cover Story

മലപ്പുറം: ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് അവയവദാനത്തിന്റെ പ്രാധാന്യം യുവജനങ്ങളടക്കം പൊതുജന സമൂഹത്തില്‍ എത്തിക്കുന്നതിന് വേണ്ടി കെഎസ് ആര്‍ ടി സി മലപ്പുറവുമായി സഹകരിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ഹോസ്പ്പിറ്റല്‍ പൊതുജന ബോധവത്കരണാര്‍ത്ഥം പാലക്കാട് മലപ്പുറം ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലൂടെ (മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി , ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, മേലാറ്റൂര്‍, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി) ‘അവയവ ദാനത്തിനായ് ആനവണ്ടിയില്‍ ഒരു സന്ദേശയാത്ര’ സംഘടിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ സദ്ധസംഘടനകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ ശ്രമഫലമായി അവയവദാന ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് ദാതാക്കളുടെ കുറവ് മൂലമോ അറിവില്ലായ്മ മൂലമോ നിരവധിയായ ആളുകളുടെ ജീവനാണ് ദിനം പ്രതി പൊലിഞ്ഞു പോകുന്നത്. ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് വൃക്ക മാറ്റിവെക്കുന്ന തിനും, ലക്ഷത്തിലധികം ആളുകള്‍ക്ക് ലിവര്‍ മാറ്റി വെയ്ക്കുന്നതിനും വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു . എന്നാല്‍ ഇതില്‍ ബന്ധുക്കളടക്കമുള്ള രണ്ട് മുതല്‍ മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് അവയവം നല്‍കാന്‍ തയ്യാറാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം മരണ ശേഷം നമ്മുടെ രാജ്യത്ത് 0.01 ശതമാനം പേര്‍ മാത്രമാണ് അവയവ ദാനത്തിന് തയ്യാറാകുന്നത് എന്നത് തന്നെ ആശങ്കയുളവാക്കുന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ 70 മുതല്‍ 80 ശതമാനം ആളുകളും അവയവ ദാനത്തിന് തയ്യാറാകുന്നു .

യാത്രയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ ഡോക്യുമെന്‍ട്രി പ്രദര്‍ശനം, അവയവദാന സമ്മതപത്രം സ്വീകരിക്കല്‍, ലഘുലേഖ വിതരണം എന്നിവ നടത്തി. യാത്ര മലപ്പുറം എം എൽ എ പി. ഉബൈദുള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ തിലകന്‍ , മേലാറ്റൂര്‍ രവി വര്‍മ്മ കിംസ് അല്‍ശിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. റിയാസ് ഖാന്‍, ഡോ. വി. എം ഗണേശന്‍, ഡോ. നൗഷാദ് ബാബു എന്നിവര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ ശംസുദ്ധീന്‍എം എൽ എ അന്‍വര്‍ എം എൽ എ , മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ഐ.എം.എ- കെ.എസ്.ആര്‍.ടി.സി ഭാരവാഹികള്‍, കലാസാംസ്‌കാരിക – രാഷ്ട്രീയ രംഗങ്ങളിലെ തുടങ്ങിയ പ്രമുഖര്‍ യാത്രയെ സ്വീകരിച്ചു. മുപ്പതോളം വരുന്ന വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ അവയവദാന സന്ദേശ പ്രചരണവുമായി എത്തിയത് പൊതുജനങ്ങളില്‍ കൗതുകമുണര്‍ത്തി.

RELATED NEWS

Leave a Reply