ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേവഴിയിലെ ബന്ധുവീട്ടിൽ യുവതിക്ക് സുഖപ്രസവം.

Cover Story

ചെർപ്പുളശ്ശേരി. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വേദന
അധികരിച്ചതിനെ തുടർന്ന് വഴിയിലെ ബന്ധുവീട്ടിൽ യുവതി
ആൺകുഞ്ഞിന് ജന്മം നൽകി. നെല്ലായ പട്ടിശ്ശേരി സ്വദേശിയായ യുവതിയാണ് ഒറ്റപ്പാലത്തേക്കുള്ള യാത്രാമദ്ധ്യേ സുപ്രഭാതം ചെർപ്പുളശ്ശേരിലേഖകൻ കൂടിയായ തൃക്കടീരി ഹനീഫ കണ്ണേരിയുടെ വീട്ടിൽ അഭയം തേടിയത്.
ഉടൻ തന്നെ തന്റെ വീട്ടിലെ കിടപ്പുമുറി സജ്ജീകരിച്ച് വീട്ടിൽ യുവതിയെ കിടത്തിയ ശേഷം തൊട്ടടുത്ത പ്രദേശത്തെ ദീർഘകാലമായി സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച
സുഹറ എന്ന നഴ്സിനെ കൊണ്ടുവരികയും നവജാത ശിശുവിന് ആവശ്യമായ എല്ലാ കാര്യങ്ങളും അവർ നിർവ്വഹിക്കുകയും ചെയ്തു.തുടർന്ന് അമ്മയേയും കുഞ്ഞിനെയും അവർ ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായി കഴിയുന്നു എന്ന ചാരിതാർത്ഥ്യത്തിലാണ് സുപ്രഭാതം ലേഖകൻ

RELATED NEWS

Leave a Reply