ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താൻ സർവകലാശാല മറന്നു ; മലപ്പുറം ഗവ. കോളേജിൽ ബി.എ വിദ്യാർത്ഥികൾക്ക് കൂട്ടത്തോൽവി

Cover Story

മലപ്പുറം: ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താൻ കാലിക്കറ്റ് സർവകലാശാല അധികൃതർ മറന്നതിനെ തുടർന്ന് മലപ്പുറം ഗവ. കോളേജിലെ മൂന്നാം വർഷ ബി.എ മലയാളം ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും തോറ്റു. സംശയതോന്നിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപെട്ടത്. അവസാന സെമസ്റ്ററിലെ മലയാള കവിത( പൂർവഘട്ടം ) എന്ന വിഷയത്തിന്റെ പരീക്ഷക്ക് എല്ലാവരുടേതിലും ‘ഹാജരായില്ല’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന് കോളേജ് അധികൃതർ സർവകലാശാലയിൽ അന്വേഷിച്ചപ്പോൾ വിദ്യാർത്ഥികൾ ഹാജരായില്ല എന്നു പറയുന്ന പേപ്പർ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് തെളിഞ്ഞു. പരാതി ഉയർന്നതോടെ ബാച്ചിലെ 36 പേരുടെയും പേപ്പറുകൾ മൂല്യനിർണയത്തിനായി എടുത്തിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പരീക്ഷ കൺട്രോളർ വി.വി ജോർജ് കുട്ടി പറഞ്ഞു. വിദൂര വിദ്യാഭ്യാസം വിഭാഗം വിദ്യാർത്ഥികളുടെ പേപ്പർ കെട്ടിനൊപ്പം റെഗുലറുകാരുടെ ഉത്തരക്കടലാസുകൾ പെട്ടുപോയാതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED NEWS

Leave a Reply