ഓര്‍മ്മകള്‍ പെയ്തിറങ്ങി കോട്ടപ്പള്ള ഗവ. ഹൈസ്‌കൂളില്‍ 90-91  ബാച്ച് സംഗമം

Cover Story

അലനല്ലൂര്‍ : 26 വര്‍ഷക്കാലത്തെ വിശേഷങ്ങളും പഠനാനുഭവങ്ങളും പരിഭവങ്ങളും പങ്കു വെച്ച് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ സംഗമം ശ്രദ്ധേയമായി.

പലര്‍ക്കും കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ  സഹപാഠികളുമൊത്തുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു സംഗമം.

പഠിച്ചിരുന്ന ക്ലാസ്സും അടുത്തിരുന്ന സുഹ്യത്തുക്കളെയും പഠിപ്പിച്ച അധ്യാപകരെയും കൊച്ചു കൊച്ചു നര്‍മ്മങ്ങളുംഓര്‍ത്തെടുത്ത് സര്‍വ്വരും കൂടിച്ചേരല്‍ ഹ്യദ്യമാക്കി.

സ്‌കൂളില്‍ നടന്നു വരുന്ന ഹൈടെക്ക്‌വല്‍ക്കരണത്തിന് ഒരു റൂമിനാവശ്യമായ തുക നല്‍കാനുംസഹപാഠികള്‍ക്കിടയില്‍ തന്നെ കാരുണ്യം ആവശ്യമായവര്‍ക്ക് സേവനം നേരിട്ടെത്തിക്കുന്നതിന് സഹായ നിധി ഒരുക്കുന്നതിനുമുള്ള കര്‍മ്മ പദ്ധതികള്‍ക്ക് സംഗമം തുടക്കം കുറിച്ചു.

മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും ബാച്ച് അംഗവുമായപി. അഹമ്മദ് സുബൈര്‍ ഉല്‍ഘാടനം ചെയ്തു. എം. അബ്ദു അധ്യക്ഷനായി. 

സി. ബഷീര്‍, ചുങ്കന്‍ സൈനു, എ.പി. മുജീബ്, പി. അബ്ദുസ്സലാം, സി. പി. ഹക്കീം, ടി. കെ. ഗഫൂര്‍, പി. മരക്കാര്‍, പി. പി. യൂസഫ്,എന്‍.കെ. ജയചന്ദ്രന്‍, പി. സീനത്ത്, സൈറാബാനു പാറോക്കോട്ട്, പി. ആരിഫ, ടി. പി. സൈനബ, വി. കവിത, രത്‌നമ്മ, കെ. ടി. ഫാത്തിമത്ത് സുഹറ, സി.പി.സൈഫുന്നീസ, പി.പി. സറീന എന്നിവര്‍ പ്രസംഗിച്ചു. 

2017 ഡിസംബര്‍ 26 ന് കാലത്ത് 10 മുതല്‍ വൈകീട്ട് 5 വരെ നീളുന്ന സമ്പൂര്‍ണ്ണ കുടുംബ സംഗമത്തിനും കൂടിച്ചേരല്‍ അന്തിമ രൂപം നല്‍കി.

RELATED NEWS

Leave a Reply