‘കുരുവിക്കൊരു കുടിനീര്’ യൂത്ത് കോണ്‍ഗ്രസ് പരിസ്ഥിതി സൗഹൃദ പദ്ധതി തുടങ്ങി

Cover Story
ചെര്‍പ്പുളശ്ശേരി:  ദാഹിക്കുന്നവന് വെള്ളം ചോദി്ച്ചു വാങ്ങിയെങ്കിലും കുടിക്കാം. എന്നാല്‍ പക്ഷികള്‍ക്കോ? പുഴയും തോടും കുളങ്ങളും വറ്റിയും ബാക്കിയായത് മലിനമായും തീരുമ്പോള്‍ പക്ഷിമൃഗാദികള്‍ എന്തു ചെയ്യും. ദാഹം തീരാതെ പിടഞ്ഞു വീഴുന്നതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് ചെര്‍പ്പുളശ്ശേരി മണ്ഡലം കമ്മിറ്റി അവര്‍ക്കായി ദാഹജലം ഒരുക്കുന്നു. ‘കുരുവിക്കൊരു കുടിനീര്’ എന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പാത്രങ്ങളില്‍ വെള്ളം നിറച്ച് മരങ്ങളില്‍ തൂക്കിയിടും. നഗരത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ചു വെക്കും. ദിവസവും വെള്ളം നിറക്കും. ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡണ്ട് ടി കെ ഷന്‍ഫി അറയിച്ചു. ഇത്തരം പരിപാടി വീടുകളിലും പൊതുസ്ഥലങ്ങളിലും ആരംഭിക്കണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹായം ഇക്കാര്യത്തില്‍ സംഘടന തേടുന്നു. പരിസ്ഥിതി പ്രധാന്യമുള്ള മികച്ച പദ്ധതികള്‍ ചെര്‍പ്പുളശ്ശേരിയില്‍ നടപ്പാക്കുമെന്നും ഷെന്‍ഫി അറിയിച്ചു.പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍പെഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത് നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി എന്‍ ഷന്‍ഫി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി രാംകുമാര്‍, പി പി വിനോദ്കുമാര്‍, കെ എം ഇസ്ഹാഖ്, ദീപേഷ് വാഴക്കുന്നത്ത് തുടങ്ങിയവര്‍ സന്നിഹിതരായി.

RELATED NEWS

Leave a Reply